‘പൊലീസ് കാണിക്കുന്നത് ഗുണ്ടായിസം’; അബ്ദുള്‍ സത്താറിനോട് കാണിച്ചത് കടുത്ത അനീതിയെന്ന് പി വി അന്‍വര്‍

കാസര്‍കോട്: പൊലീസിനെതിരെ വീണ്ടും വിമര്‍ശനവുമായി പി വി അന്‍വര്‍ എംഎല്‍എ. പൊലീസ് ഗുണ്ടകളെ പോലെ പെരുമാറുന്നു. തട്ടിപ്പ് സംഘത്തിന്‍റെ സ്വഭാവം കാണിക്കുകയാണ് പൊലീസെന്നാണ് വിമർശനം. ഏറ്റവും മോശം പൊലീസ് ഉദ്യോഗസ്ഥരെ കാസര്‍കോട്ടേക്കും മലപ്പുറത്തേക്കും വിടുകയാണ്. അബ്ദുള്‍ സത്താറിനോട് പൊലീസ് കാട്ടിയത് ഗുണ്ടായിസമാണ്. ഇത് ഒറ്റപ്പെട്ട സംഭവമല്ല. കേരളത്തിലുടനീളം ഇതാണ് സ്ഥിതിയെന്നും പി വി അന്‍വര്‍ വിമര്‍ശിച്ചു. പൊലീസ് പിടിച്ചെടുത്ത ഓട്ടോറിക്ഷ വിട്ടു നല്‍കാത്തതില്‍ മനംനൊന്ത് ആത്മഹത്യ ചെയ്ത കാസര്‍കോട്ട് ഓട്ടോ ഡ്രൈവര്‍ അബ്ദുൾ സത്താറിൻ്റെ ബന്ധുക്കളെ സന്ദര്‍ശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു പി…

Read More

ഓട്ടോറിക്ഷ പോലീസ് കസ്റ്റഡിയിൽ എടുത്തു; കാസർകോട് ഓട്ടോ ഡ്രൈവർ മരിച്ച നിലയിൽ; ഡ്രൈവർമാർ പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി

കാസർകോട്: 4 ദിവസം മുമ്പ് ഓടോറിക്ഷ പൊലീസ് കസ്റ്റഡിയിലെടുത്തതിന്റെ മനോവിഷമത്തിൽ ഓടോറിക്ഷ ഡ്രൈവറെ താമസ സ്ഥലത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. നേരത്തെ കാസർകോട് മാർകറ്റ് കുന്നിൽ താമസക്കാരനായിരുന്ന അബ്ദുൽ സത്താറിനെ (55) യാണ് കാസർകോട് റെയിൽവേ സ്റ്റേഷൻ റോഡിലെ വാടക ക്വാർടേഴ്സിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മൂന്ന് വർഷത്തോളമായി റെയിൽവേ സ്റ്റേഷൻ റോഡിലെ വാടക ക്വാർടേഴ്സിൽ താമസിക്കുന്ന ഇദ്ദേഹം നഗരത്തിൽ ഓടോറിക്ഷ ഓടിക്കുകയായിരുന്നു. നാല് ദിവസം മുമ്പ് ഗീത ജംക്ഷൻ റോഡിൽ വെച്ച് പൊതുജനങ്ങൾക്കും യാത്രക്കാർക്കും…

Read More
Back To Top