സിറിയയില്‍ പ്രസിഡന്‍റിന്‍റെ കൊട്ടാരം കയ്യേറി കൊള്ളയടിച്ചു, അസദിന്റെ പ്രതിമകള്‍ തകര്‍ത്ത് ആഘോഷം

ദമാസ്‌കസ്: പ്രസിഡന്റ് ബഷര്‍ അല്‍ അസദ് രാജ്യം വിട്ടതായുള്ള റിപ്പോര്‍ട്ടുകള്‍ക്കുപിന്നാലെ പ്രസിഡന്റിന്റെ വസതിയിലേക്കിരച്ചുകയറി ജനങ്ങള്‍. പ്രസിഡന്റിന്റെ വസതിയായ ദമാസ്‌കസിലെ കൊട്ടാരത്തില്‍ അതിക്രമിച്ചു കയറിയ ജനങ്ങള്‍ അക്ഷരാര്‍ഥത്തില്‍ അസദിന്റെ സ്വത്തുക്കള്‍ കൊള്ളയടിച്ചു. വിമതര്‍ തലസ്ഥാനത്ത് പ്രവേശിച്ചതിനുപിന്നാലെ തന്റെ 24 കൊല്ലത്തെ ഏകാധിപത്യഭരണം ഉപേക്ഷിച്ച് അസദ് വിമാനമാര്‍ഗ്ഗം രാജ്യം വിട്ടതായാണ് റിപ്പോര്‍ട്ടുകള്‍. യാത്രാലക്ഷ്യസ്ഥാനം അസദ് വെളിപ്പെടുത്തിയിരുന്നില്ലെന്ന് രണ്ട് മുതിര്‍ന്ന സൈനികോദ്യോഗസ്ഥര്‍ റോയിട്ടേഴ്‌സിനോട് പ്രതികരിച്ചു. പ്രസിഡന്റിന്റെ വസതിയില്‍ ജനങ്ങള്‍ കയറുന്നതിന്റേയും വസ്തുവകകള്‍ നശിപ്പിക്കുന്നതിന്റേയും ചിത്രങ്ങളും വീഡിയോകളും സാമൂഹികമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുകയാണ്. കൂടാതെ,…

Read More
Back To Top