
ക്യാമറ തിരിച്ചുവെച്ചു, എന്നിട്ടും കഷണ്ടിയുള്ള ആളുടെ ദൃശ്യംകിട്ടി; മോഷണത്തിനെടുത്തത് 40 മിനിറ്റ്
കണ്ണൂര്‍: വളപട്ടണം മന്നയില്‍ അരി മൊത്ത വ്യാപാരിയുടെ വീട്ടില്‍നിന്ന് ഒരുകോടിയും 300 പവനും മോഷ്ടിച്ച കേസില്‍ പ്രതി ലിജീഷിന് വിനയായത് സ്വയം തിരിച്ചുവെച്ച സി.സി.ടി.വി. ക്യാമറയെന്ന് പോലീസ്. അന്വേഷണത്തിന്‍റെ ഭാഗമായി നൂറോളം സി.സി.ടി.വി. ദൃശ്യങ്ങളും 115 സി.ഡി.ആറുകളും പരിശോധിച്ചതായും കണ്ണൂര്‍ സിറ്റി പോലീസ് കമ്മിഷണല്‍ അജിത് കുമാര്‍ പറഞ്ഞു. അഷറഫിന്‍റെ വീടും പരിസരങ്ങളും സംബന്ധിച്ച് വ്യക്തമായി അറിയുന്ന ആളാണ് മോഷണം നടത്തിയത് എന്ന നിഗമനത്തിൽ പോലീസ് അന്വേഷണത്തിന്‍റെ ആദ്യഘട്ടത്തിൽത്തന്നെ എത്തിയിരുന്നു. തുടർന്ന് പരിസരവാസികളെ ചോദ്യംചെയ്തു. ലീജീഷിനെ ചോദ്യംചെയ്തതോടെ ചില…