ഓസ്കാർ പ്രാഥമിക പട്ടികയിൽ ഇടം നേടി ആടുജീവിതത്തിലെ ഗാനങ്ങൾ

മലയാള സിനിമയുടെ അഭിമാനമായി മാറിയ ബ്ലെസി ചിത്രം ആടുജീവിതം ഓസ്കർ പുരസ്കാരത്തിലേക്ക് ഒരു ചുവടു കൂടി അടുക്കുന്നു. ചിത്രത്തിലെ ‘ഇസ്തിഗ്ഫർ’ , ‘പുതുമഴ’ എന്നീ ഗാനങ്ങളും ചിത്രത്തിന്റെ ഒറിജിനൽ സ്കോറുമാണ് ഓസ്കർ പുരസ്കാരത്തിന്റെ പ്രാഥമിക പട്ടികയിൽ ഇടം നേടിയിരിക്കുന്നത്. മികച്ച ഒറിജിനൽ ഗാനത്തിനും മികച്ച ഒറിജിനൽ സ്കോറിനുമുള്ള ഓസ്കർ പുരസ്കാരത്തിന്റെ പ്രാഥമിക പട്ടികയിൽ 89 ഗാനങ്ങളും 146 സ്കോറുകളുമാണുള്ളത്. ഡിസംബർ 9 മുതൽ 13 വരെ നടക്കുന്ന വോട്ടിങ്ങിന് ശേഷം ഡിസംബർ 17 ന് ഇതിന്റെ ഷോർട്ട്‌ലിസ്റ്റ്…

Read More

തകര്‍ന്നത് കൂട്ടിയോജിപ്പിക്കാന്‍ സാധിച്ചില്ല, 30 വര്‍ഷം പൂര്‍ത്തിയാക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്നു, സ്വകാര്യതയെ മാനിച്ചതിന് നന്ദി; എആര്‍ റഹ്‌മാൻ

എആര്‍ റഹ്‌മാനും ഭാര്യ സൈറ ബാനുവും കഴിഞ്ഞ 29 വർഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിക്കുന്നുവെന്ന വാർത്ത ഒട്ടും വിശ്വസിക്കാൻ ആവാതെയാണ് ആരാധർ സ്വീകരിച്ചിരിക്കുന്നത്. ചൊവ്വാഴ്ച ഔദ്യോഗിക പ്രസ്താവനയിലൂടെയാണ് ഇരുവരും വിവാഹമോചിതരാകാന്‍ പോകുന്നുവെന്ന കാര്യം അറിയിച്ചത്. അഭിഭാഷക മുഖേനയായിരുന്നു സൈറ ബാനുവിന്റെ വെളിപ്പെടുത്തൽ. പിന്നാലെ എക്സില്‍ എആര്‍ റഹ്‌മാനും പ്രതികരിച്ചിരുന്നു. “മുപ്പത് വര്‍ഷം പൂര്‍ത്തിയാക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്നു, എന്നാല്‍ എല്ലാത്തിനും അദൃശ്യമായ ഒരു അന്ത്യം ഉണ്ടെന്ന് തോന്നുന്നു. തകര്‍ന്ന ഹൃദയങ്ങളുടെ ഭാരത്താല്‍ ദൈവത്തിന്റെ സിംഹാസനം പോലും വിറച്ചേക്കാം. എന്നിട്ടും…

Read More
Back To Top