കുടുംബത്തിന്റെ പരാതിയിൽ മനാഫിനെതിരെ കേസെടുക്കില്ല; എഫ്ഐആറിൽ നിന്ന് ഒഴിവാക്കും, യൂട്യൂബർമാർക്കെതിരെ കേസ്

കോഴിക്കോട്: ഷിരൂരിലെ മണ്ണിടിച്ചിലിൽ പെട്ട് മരിച്ച അർജുന്റെ കുടുംബത്തിന്റെ പരാതിയിലെടുത്ത കേസിൽ നിന്ന് ലോറിയുടമ മനാഫിനെ ഒഴിവാക്കും. മനാഫിനെതിരെ കേസ് എടുക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടിരുന്നില്ല. മനാഫിന്റെ വീഡിയോയുടെ താഴെ കുടുംബത്തിന് നേരെ സൈബർ ആക്രമണം നടക്കുന്നു എന്നായിരുന്നു പരാതി. പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായിട്ടാണ് മനാഫിന്റെ പേര് എഫ്ഐആറിൽ ഉൾപ്പെടുത്തിയതെന്നും പൊലീസ് അറിയിച്ചു. എഫ്ഐആറിൽ നിന്ന് മനാഫിനെ ഒഴിവാക്കുമെന്നാണ് പൊലീസ് പറയുന്നത്.  അന്വേഷണം നടത്തി ആവശ്യമെങ്കിൽ മനാഫിനെ ഒഴിവാക്കുമെന്ന് ഇന്നലെ പൊലീസ് അറിയിച്ചിരുന്നു. അതേസമയം, സൈബർ ആക്രമണ പരാതിയിൽ മനാഫിനെ…

Read More

തെറ്റിദ്ധാരണയിൽ മാപ്പു ചോദിക്കുന്നുവെന്ന് മനാഫ്; ‘സെൻറ് ഓഫ് നൽകിയിട്ടില്ല, അർജുന്‍റെ കുടുംബത്തെ വേട്ടയാടരുത്’

കോഴിക്കോട്: നന്ദി പ്രതീക്ഷിച്ചല്ല ഒന്നും ചെയ്തതെന്നും എത്ര അപമാനിതനായാലും ആരോടും ശത്രുതയില്ലെന്നും ഷിരൂരില്‍ മണ്ണിടിച്ചിലിൽ മരിച്ച അര്‍ജുന്‍റെ ലോറി ഉടമകളിലൊരാളായ മനാഫ് പറഞ്ഞു. കോഴിക്കോട് മുക്കം സ്കൂളിലെ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു മനാഫ്. അര്‍ജുന്‍റെ കുടുംബം ഇന്നലെ മനാഫിനെതിരെ ആരോപണവുമായി രംഗത്തെത്തിയിരുന്നു. അര്‍ജുന്‍റെ കുടുംബത്തിന്‍റെ പ്രതികരണത്തിൽ തന്‍റെ കുടുംബവുമായി ആലോചിച്ച് കൂടുതൽ പ്രതികരിക്കുമെന്ന് മനാഫ് പറഞ്ഞു. അര്‍ജുന്‍റെ കുടുംബത്തെ ആരോ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണ്. സെന്‍റ് ഓഫ് നടത്തിയിട്ടില്ല. അത്രയും ദിവസം കൂടെ ഉണ്ടായിരുന്ന ആളുകള്‍ക്ക് ഭക്ഷണം വാങ്ങി കൊടുത്ത് യാത്ര…

Read More

വൈകാരികത മാര്‍ക്കറ്റ് ചെയ്യുന്നു, ഇത് മൂലം നേരിടുന്നത് കടുത്ത സൈബർ ആക്രമണം; മനാഫിനെതിരെ അര്‍ജുന്‍റെ കുടുംബം

കോഴിക്കോട്: ലോറി ഉടമ മനാഫിനെതിരെ ഗുരുതര ആരോപണങ്ങളുമായി അര്‍ജുന്‍റെ കുടുംബം. മനാഫ് മാധ്യമങ്ങളിൽ പറഞ്ഞ ചില കാര്യങ്ങൾ മൂലം കടുത്ത സൈബര്‍ ആക്രമണമാണ് കുടുംബം നേരിടുന്നതെന്നും ഭാര്യയടക്കമുള്ള കുടുംബത്തോടൊപ്പം മാധ്യമങ്ങൾക്ക് മുന്നിലെത്തി അര്‍ജുന്‍റെ സഹോദരി ഭര്‍ത്താവ് ജിതിൻ മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, അര്‍ജുനെ കണ്ടെത്താനുള്ള തെരച്ചിലിന് ഒപ്പം നിന്ന എല്ലാവര്‍ക്കും നന്ദിയുണ്ടെന്നും കുടുംബം പറഞ്ഞു. തെരച്ചിലിന്‍റെ ഓരോ ഘട്ടത്തിലും വലിയ പിന്തുണയാണ് ലഭിച്ചതെന്നും എല്ലാവര്‍ക്കും നന്ദിയുണ്ടെന്നുമായിരുന്നു കുടുംബത്തിന്റെ വാക്കുകൾ. അര്‍ജുന്‍റെ അച്ഛൻ പ്രേമൻ, അമ്മ ഷീല, സഹോദരി അഞ്ജു,…

Read More

അർജുന്റെ കുടുംബത്തിന് സാമ്പത്തിക സഹായം: പരിഗണിക്കുമെന്ന് കർണാടക മുഖ്യമന്ത്രിയുടെ ഉറപ്പ്: എം കെ രാഘവൻ എം പി 

ബെംഗ്ളൂരു : ഷിരൂർ മണ്ണിടിച്ചിലിൽ ജീവൻ നഷ്ടമായ അർജുന്റെ കുടുംബത്തിന് സാമ്പത്തിക സഹായം നൽകുന്ന കാര്യം പരിഗണിക്കുമെന്ന് കർണാടക മുഖ്യമന്ത്രി ഉറപ്പ് നൽകിയെന്ന് എം കെ രാഘവൻ എംപി. ഇക്കാര്യം മുഖ്യമന്ത്രി സിദ്ധരാമയ്യയോട് ഉന്നയിച്ചിരുന്നു. ഒരു മലയാളിയെ കണ്ടെത്താൻ കർണാടക സർക്കാർ നടത്തിയ പരിശ്രമത്തിന് നന്ദി. സന്മനസ്സാണ് കർണാടക സർക്കാർ കാണിച്ചത്. മനുഷ്യസാധ്യമായതിൽ എല്ലാം ഷിരൂരിൽ ചെയ്തെന്നും എം കെ രാഘവൻ പ്രതികരിച്ചു. 

Read More

അർജുന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ ഇന്ന് മുതൽ; കാണാതായ 2 പേർക്കായുള്ള തെരച്ചിൽ തുടരും

കോഴിക്കോട്: ഷിരൂരിൽ നിന്ന് അർജുന്‍റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ക്ക് ഇന്ന് തുടക്കമാകും. ഡിഎൻഎ പരിശോധനയ്ക്കായി സാംപിളുകള്‍ ഇന്നുതന്നെ ശേഖരിക്കും. ഇതിന്‍റെ ഫലം രണ്ടുദിവസത്തിനുള്ളിൽ ലഭിക്കുമെന്നാണ് പ്രതീക്ഷ. എത്രയും വേഗം നടപടികള്‍ പൂർത്തീകരിക്കുകയാണ് ലക്ഷ്യമെന്ന് ജില്ലാ ഭരണകൂടം ഇന്നലെതന്നെ വ്യക്തമാക്കിയിരുന്നു. അതേസമയം, അർജുൻ ഓടിച്ചിരുന്ന ലോറി പൂര്‍ണമായി കരയിലെത്തിക്കാനുള്ള ശ്രമം രാവിലെ എട്ടിന് ആരംഭിക്കും. ഇന്നലെ ക്രെയിൻ ഉപയോഗിച്ച് കരകയറ്റാൻ ശ്രമിച്ചെങ്കിലും വടം പൊട്ടിയതോടെ ഇത് അവസാനിപ്പിക്കുകയായിരുന്നു. കാണാതായ മറ്റ് രണ്ട് പേർക്കായുളള തെരച്ചിൽ തുടരുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്….

Read More

അര്‍ജുന്‍റെ ലോറി കണ്ടെത്തി, ലോറിയുടെ ക്യാബിനുള്ളില്‍ മൃതദേഹം

ഷിരൂര്‍: ഷിരൂരില്‍ ഇന്ന് നടത്തിയ നിര്‍ണായക പരിശോധനയില്‍ അര്‍ജുന്‍റെ ലോറിയും ലോറിക്കുള്ളില്‍ മൃതദേഹവും കണ്ടെത്തി. അര്‍ജുനെ കാണാതായിട്ട് ഇന്ന് 71 ദിവസം പൂര്‍ത്തിയായിരിക്കുന്നു. ലോറിയുടെ ക്യാബിനാണ് പുറത്തെത്തിച്ചത്. ജൂലൈ 16നാണ് അർജുനെ കാണാതായത്. മൂന്ന് ഘട്ടങ്ങളിലായിട്ടാണ് തെരച്ചില്‍ തുടര്‍ന്നു കൊണ്ടിരുന്നത്. 

Read More

ഷിരൂർ‌ ദൗത്യം; കനത്തമഴയിലും തെരച്ചിൽ തുടരുന്നു, വെല്ലുവിളിയായി നാളെയും ഉത്തരകന്നഡ ജില്ലയിൽ റെഡ് അലർട്ട്

ബെംഗളൂരു: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുനുൾപ്പെടെ മൂന്നുപേരെ കണ്ടെത്താനുള്ള ശ്രമം തുടരുന്നു. ഷിരൂര്‍ ഉള്‍പ്പെടുന്ന ഉത്തര കന്ന‍ഡ ജില്ലയിൽ ഇന്ന് ശക്തമായ മഴയിലും തെരച്ചിൽ തുടരുകയാണ്. എന്നാൽ നാളെയും ഉത്തരകന്നഡ ജില്ലയിൽ റെഡ് അലർട്ട് പുറപ്പെടുവിച്ചിരിക്കുന്നത്. മറ്റന്നാൾ ഓറഞ്ച് അലർട്ടുമാണ്. ഈ പ്രദേശങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിക്കുന്നത്.  അതേസമയം, അർജുനെ കാണാതായിട്ട് ഇന്ന് എഴുപത് ദിവസം പിന്നിടുകയാണ്. മഴ കനത്താൽ പുഴയുടെ ഒഴുക്ക് കൂടുകയും കലങ്ങുകയും ചെയ്യുന്നത് ഡ്രഡ്‍ജിംഗിനും ഡൈവർമാർക്ക്…

Read More

അങ്ങനെയൊരു സ്ഫോടനമുണ്ടായിട്ടില്ല; അർജുന്റെ ലോറിയിലെ റിഫ്ലക്ടർ കണ്ടെത്തിയത് വഴിത്തിരിവെന്ന് കാർവാർ എസ്പി

ബെംഗളൂരു: ലോഹ ഭാഗങ്ങളുള്ള സ്ഥലങ്ങളെല്ലാം മാര്‍ക്ക് ചെയ്തിട്ടുണ്ട്. ഗ്യാസ് ടാങ്കറിന്‍റെ എഞ്ചിനും ടയറും ഉള്‍പ്പെടെയുള്ള ഭാഗങ്ങളെല്ലാം കണ്ടെത്തി കഴിഞ്ഞു. അതിനാൽ തന്നെ ഇനി തെരച്ചിൽ നടത്താനുള്ള സ്ഥലങ്ങളില്‍ അര്‍ജുന്‍റെ ലോറി ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇനി ഗ്യാസ് ടാങ്കറിനെക്കുറിച്ച് ആലോചിക്കാനില്ല. ഇനി അര്‍ജുന്റെ ലോറി കണ്ടെത്തുകയെന്ന കാര്യത്തിൽ മാത്രം ശ്രദ്ധിച്ചാല്‍ മതി. തെരച്ചിൽ തുടരും. ഇന്നലെ അര്‍ജുന്റെ ലോറിയിലെ ലൈറ്റ് റിഫ്ലക്ടറിന്‍റെ ഭാഗം കിട്ടിയത് നിര്‍ണായക വഴിത്തിരിവാണ് നേവി മാര്‍ക്ക് ചെയ്ത സ്ഥലങ്ങളില്‍ തെരച്ചിൽ തുടരും.   ലോഹ…

Read More

ഗം​ഗാവലിപുഴയിൽ നിന്ന് ഡ്രഡ്ജിങ്ങിൽ ക്രാഷ് ഗാർഡ് കിട്ടി; അർജുന്റെ ലോറിയുടേതെന്ന് മനാഫ്, തെരച്ചിൽ തുടരുന്നു

ബെം​ഗളൂരു: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുനും മറ്റ് രണ്ട് പേർക്കും വേണ്ടിയുള്ള ഡ്രഡ്ജിങ്ങിൽ ക്രാഷ് ഗാർഡ് കിട്ടിയെന്ന് ലോറിയുടമ മനാഫ്. ഇത് അർജുൻ ഓടിച്ച വണ്ടിയുടെ ക്രാഷ് ഗാർഡാണെന്നും മനാഫ് പറഞ്ഞു. നേരത്തെ, പൊട്ടി വീണ ഇലക്ട്രിക് ടവറിന്റെ ഒരുഭാഗവും ഒരു കെട്ട് കയറും കണ്ടെത്തിയിരുന്നു. നാവിക സേന സംഘം മാര്‍ക്ക് ചെയ്ത സ്ഥലത്ത് നിന്നാണ് കയര്‍ കിട്ടിയത്. കണ്ടെത്തിയ കയർ അർജുൻ ഓടിച്ച ലോറിയുടേതാണെന്ന് വാഹനത്തിന്‍റെ ഉടമ മനാഫ് പ്രതികരിച്ചിരുന്നു.  ഇനിയും നീളത്തിൽ കയർ ഉണ്ടെന്നും…

Read More

ഷിരൂരിൽ  ഡ്രഡ്ജർ ഉപയോഗിച്ചുള്ള തെരച്ചിൽ ഇന്നും, ഗംഗാവലിപ്പുഴയിൽ നിന്ന് കിട്ടിയ അസ്ഥി പരിശോധനയ്ക്ക് അയച്ചു

ബെംഗ്ളൂരു : കാണാതായ അർജുനടക്കമുള്ളവരെ കണ്ടെത്താൻ ഡ്രഡ്ജർ ഉപയോഗിച്ചുള്ള തെരച്ചിൽ ഇന്നും തുടരും. ഡ്രഡ്ജിംഗ് കമ്പനിയുമായുള്ള കരാർ ഒരാഴ്ച കൂടി നീട്ടാൻ ജില്ലാ ഭരണകൂടം തീരുമാനിച്ചിട്ടുണ്ട്. നാവികസേനയും ഇന്ന് തെരച്ചിലിൽ പങ്കുചേരും. നേരത്തേ ഇവിടെ പരിശോധന നടത്തിയിരുന്ന ക്വിക് പേ എന്ന സ്വകാര്യ കമ്പനിയുടെ പ്രതിനിധി റിട്ടയേഡ് മേജർ ജനറൽ ഇന്ദ്രബാലനും ഇന്ന് സ്ഥലത്തെത്തുന്നുണ്ട്. ഇന്നലെ ഗംഗാവലിപ്പുഴയിൽ നിന്ന് കിട്ടിയ അസ്ഥി പരിശോധനയ്ക്കായി എഫ്എസ്‍എൽ ലാബിലേക്ക് മാറ്റിയിട്ടുണ്ട്. ഇത് മനുഷ്യന്‍റെ അസ്ഥിയാണെങ്കിൽ ഇന്നുച്ചയോടെ തന്നെ സ്ഥിരീകരണം കിട്ടും. അങ്ങനെയെങ്കിൽ…

Read More
Back To Top