ആരിഫ് മുഹമ്മദ് ഖാൻ പിണറായി സർക്കാറിന്റെ ഭരണഘടനാവിരുദ്ധതയെ എതിർത്ത ഗവർണർ: കെ.സുരേന്ദ്രൻ

ഭരണഘടനയെ അട്ടിമറിച്ച് ഭരണം നടത്തുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഗവർണർക്കെതിരായ എംവി ഗോവിന്ദന്റെ പ്രസ്താവനയോട് തൃശ്ശൂരിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇടത് സർക്കാരിൻ്റെ ഭരണഘടനാവിരുദ്ധതയെ എതിർത്ത ഗവർണറായിരുന്നു ആരിഫ് മുഹമ്മദ് ഖാൻ. സർവകലാശാലകളെ എല്ലാ മാനദണ്ഡങ്ങളും ലംഘിച്ചുകൊണ്ട് സിപിഐഎം കൈപിടിയിലൊതുക്കിയപ്പോഴാണ് ഗവർണർ ഇടപ്പെട്ടത്. പിണറായി വിജയൻ്റെ ജനാധിപത്യവിരുദ്ധമായ ബില്ലുകൾ തടഞ്ഞുവെച്ചതാണ് ഗവർണർക്കെതിരായ സിപിഎമ്മിൻ്റെ അസഹിഷ്ണുതയ്ക്ക് മറ്റൊരു കാരണം. ഗോവിന്ദൻ്റെ പാർട്ടിയാണ് എല്ലാ കാലത്തും ഭരണഘടന അട്ടിമറിക്കാൻ ശ്രമിച്ചത്. അതിൻ്റെ ജാള്യത മറയ്ക്കാനുള്ള ശ്രമമാണ്…

Read More

‘കൃത്യമായി കണക്ക് ബോധിപ്പിച്ചാൽ ഫണ്ട് കിട്ടും’; കേന്ദ്ര സര്‍ക്കാരിനെ ന്യായീകരിച്ച് ഗവര്‍ണര്‍

കൊച്ചി: വയനാട് ദുരിതാശ്വാസം വൈകുന്നതിൽ കേന്ദ്ര സർക്കാരിനെ ന്യായീകരിച്ച് ഗവർണർ ആരിഫ് മുഹമ്മദ്‌ ഖാൻ .സംസ്ഥാന സർക്കാർ കയ്യിലുള്ള ഫണ്ട്‌ ചിലവഴിക്കാൻ തയ്യാറാകുന്നില്ലെന്ന് കുറ്റപ്പെടുത്തിയ ഗവർണർ കൃത്യമായി കണക്കുകൾ കേന്ദ്രത്തെ ബോധിപ്പിച്ചാൽ ഫണ്ട് കിട്ടുമെന്നും പറഞ്ഞു. ഫണ്ട് സംബന്ധിച്ച് സംസ്ഥാനത്തിന്‍റെ വാദങ്ങൾ ശരിയല്ലെന്നും മറ്റാരേക്കാളും വയനാട്ടിലെ പുനരധിവാസം ഉറപ്പാക്കുമെന്ന് പറഞ്ഞ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാക്കാണ് തനിക്ക് വിശ്വാസമെന്നും ഗവർണർ കൊച്ചിയിൽ പറഞ്ഞു. അതേസമയം, വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിന് ഇരയായവരുടെ കടം എഴുതിത്തളളാൻ നിർദേശിക്കാനാകില്ലെന്ന് റിസർവ് ബാങ്ക് അറിയിച്ചു….

Read More

‘ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ എന്തു നടപടിയെടുത്തു’: മുഖ്യമന്ത്രിയുടെ മലപ്പുറം പ്രസ്താവനയില്‍ നിലപാട് കടുപ്പിച്ച് ഗവര്‍ണര്‍

മുഖ്യമന്ത്രിയുടെ മലപ്പുറം പ്രസ്താവനയില്‍ സര്‍ക്കാറിനെതിരെ നിലപാട് കടുപ്പിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. രാജ്യ വിരുദ്ധ പ്രവര്‍ത്തനം ശ്രദ്ധയില്‍ പെട്ടിട്ടും എന്ത് നടപടിയാണ് സര്‍ക്കാര്‍ സ്വീകരിച്ചതെന്ന് ഗവര്‍ണര്‍ ചോദിച്ചു. തൃശൂര്‍ പൂരവുമായി ബന്ധപ്പെട്ടും താന്‍ ഇതേ ചോദ്യം ചോദിക്കുന്നുവെന്നും എന്ത് നടപടിയാണ് സര്‍ക്കാര്‍ കൈക്കൊണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. ദേശവിരുദ്ധ പ്രവര്‍ത്തനം നടത്തുന്നത് ആരാണ്? അറിഞ്ഞിട്ടും എന്തുകൊണ്ട് സര്‍ക്കാര്‍ മിണ്ടിയില്ല? ആരാണ് ഇതില്‍ പങ്കെടുത്തത് എന്ന് പറയാനുള്ള ബാധ്യത സര്‍ക്കാറിനില്ലേ ? ഗവര്‍ണര്‍ ചോദിച്ചു. ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ആരു…

Read More

സ്വർണം കടത്തുന്നവരെ സർക്കാരിന് അറിയാം, എന്തുകൊണ്ട് നടപടിയെടുക്കുന്നില്ല; മുഖ്യമന്ത്രി മറുപടി പറയണമെന്ന് ഗവർണർ

തിരുവനന്തപുരം: മലപ്പുറം പരാമര്‍ശത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സ്വര്‍ണ്ണക്കടത്ത് സംബന്ധിച്ച വിവരങ്ങള്‍ ലഭിച്ചത് കൊണ്ടാകും മുഖ്യമന്ത്രി അങ്ങനെ പറഞ്ഞതെന്നും എന്താണ് അവര്‍ക്കെതിരെ നടപടി എടുക്കാത്തതെന്നും അദ്ദേഹം ചോദിച്ചു. ആരാണ് സ്വര്‍ണം കടത്തുന്നതെന്നും ഇങ്ങനെ ലഭിക്കുന്ന പണം എങ്ങോട്ടാണ് പോകുന്നതെന്നും സര്‍ക്കാരിന് അറിയാമെന്ന് ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. ‘സര്‍ക്കാരിന് അറിയാം ആരാണ് സ്വര്‍ണ്ണം കടത്തുന്നതെന്ന്. സ്വര്‍ണ്ണം കടത്തി ലഭിക്കുന്ന പണം എങ്ങോട്ടാണ് പോകുന്നതെന്ന് സര്‍ക്കാരിന് അറിയാം. ആരോപണങ്ങളില്‍ മുഖ്യമന്ത്രി തന്നെ മറുപടി…

Read More

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ഷാളിന് തീ പിടിച്ചു

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ഷാളിന് തീ പിടിച്ചു. പാലക്കാട് അകത്തേത്തറ ശബരി ആശ്രമത്തിലെ പരിപാടിക്കിടെയാണ് സംഭവം. സുരക്ഷാ ഉദ്യോഗസ്ഥരും സമീപത്തുണ്ടായിരുന്ന ആളുകളും ചേര്‍ന്ന് ഇടപെട്ട് ഉടന്‍ തീ അണച്ചു. ഗാന്ധി ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തവേ കഴുത്തിലണിഞ്ഞ ഷാളില്‍ നിന്ന് നിലവിളക്കിലേക്ക് തീ പടരുകയായിരുന്നു. ഗാന്ധി കുടീരത്തില്‍ സന്ദര്‍ശനം നടത്തിയ ശേഷം പൊതു പരിപാടിയില്‍ പങ്കെടുക്കാനായിരുന്നു ഗവര്‍ണറുടെ തീരുമാനം. ഈ സമയത്താണ് സംഭവമുണ്ടായത്.

Read More
Back To Top