‘പൂജാരിമാർക്ക് പ്രതിമാസം 18000 രൂപ ഓണറേറിയം’; വമ്പൻ പ്രഖ്യാപനവുമായി ആം ആദ്മി

വമ്പൻ പ്രഖ്യാപനവുമായി ആം ആദ്മി. ക്ഷേത്രങ്ങളിലെ പൂജാരികൾക്കും ഗുരുദ്വാരകളിലെ പുരോഹിതർക്കും ഓണറേറിയം നൽകും. അവർക്ക് പ്രതിമാസം 18000 രൂപ നൽകും. പാർട്ടി കൺവീനർ അരവിന്ദ് കേജരിവാൾ ആണ് പ്രഖ്യാപനം നടത്തിയത്. പൂജാരി ഗ്രന്ഥി സമ്മാൻ യോജനയുടെ രജിസ്ട്രേഷൻ ചൊവ്വാഴ്ച ആരംഭിക്കുമെന്ന് മുൻ ഡൽഹി മുഖ്യമന്ത്രി പറഞ്ഞു. “ഇന്ന് ഞാൻ ഒരു പദ്ധതിയുമായി ബന്ധപ്പെട്ട് ഒരു സുപ്രധാന പ്രഖ്യാപനം നടത്തുകയാണ്. പദ്ധതിയുടെ പേര് പൂജാരി ഗ്രന്ഥി സമ്മാൻ യോജന എന്നാണ്. ഇതിന് കീഴിൽ ക്ഷേത്രങ്ങളിലെ പൂജാരിമാർക്കും ഗുരുദ്വാരയിലെ ഗ്രന്ഥികൾക്കും…

Read More

കെജ്‌രിവാളിനെ ലക്ഷ്യമിട്ട് ബിജെപി; തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കും മുൻപേ ‘കുറ്റപത്രം’ പുറത്തിറക്കി; രൂക്ഷവിമർശനം

ന്യൂഡൽഹി: ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാൻ വെറും മാസങ്ങൾ മാത്രം ശേഷിക്കെ അരവിന്ദ് കെജ്‌രിവാളിനെ ലക്ഷ്യമിട്ട് പ്രചാരണം ആരംഭിച്ച് ബിജെപി. കെജ്‌രിവാളിനെതിരായുള്ള അഴിമതി ആരോപണങ്ങളും മറ്റും ചൂണ്ടിക്കാട്ടി ബിജെപി ‘കുറ്റപത്രം’ പുറത്തിറക്കി. അരവിന്ദ് കെജ്‌രിവാൾ സർക്കാർ ജനങ്ങളുടെ സർക്കാരല്ല, ജയിലിൽ പോകുന്നവരുടെ സർക്കാരാണെന്ന്, ‘കുറ്റപത്രം’ പുറത്തിറക്കി കൊണ്ട് ബിജെപി നേതാക്കൾ ആരോപിച്ചു. ബിജെപി എംപി അനുരാഗ് ടാക്കൂറാണ് ‘കുറ്റപത്രം’ പുറത്തിറക്കിയത്. ഈ പുസ്തകത്തിൽ കെജ്‍രിവാളിനെതിരായ അഴിമതി ആരോപണങ്ങളും, സർക്കാരിന്റെ വീഴ്ചകളും മറ്റുമെല്ലാമാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. കുടിവെള്ള ലഭ്യത, മദ്യനയ…

Read More

തെരഞ്ഞെടുപ്പില്‍ ഒറ്റക്ക് മത്സരിക്കും, കോണ്‍ഗ്രസുമായുള്ള സഖ്യസാധ്യതകള്‍ തള്ളി അരവിന്ദ് കെജ്‌രിവാള്‍

ദല്‍ഹി: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒറ്റക്ക് മത്സരിക്കുമെന്ന് ആം ആദ്മി പാര്‍ട്ടി നേതാവും ദല്‍ഹി മുന്‍ മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാള്‍. കോണ്‍ഗ്രസുമായി ആം ആദ്മി പാര്‍ട്ടി സഖ്യമുണ്ടാക്കിയേക്കുമെന്ന ഊഹാപോഹങ്ങളെ തള്ളിക്കൊണ്ടാണ് കെജ്‌രിവാളിന്റെ പ്രസ്താവന. ആം ആദ്മി പാര്‍ട്ടി തെരഞ്ഞെടുപ്പില്‍ ഒറ്റക്ക് മത്സരിക്കുമെന്നും കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കില്ലെന്നും അദ്ദേഹം തന്റെ എക്‌സില്‍ കുറിച്ചു. ദല്‍ഹി തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിയും കോണ്‍ഗ്രസും തമ്മില്‍ സീറ്റ് വിഭജനത്തെച്ചൊല്ലി അന്തിമ ചര്‍ച്ചകള്‍ നടക്കുന്നെന്ന റിപ്പോര്‍ട്ടുകളെ തള്ളിക്കൊണ്ടാണ് കെജ്‌രിവാളിന്റെ പ്രസ്താവന. പ്രതിപക്ഷ സഖ്യത്തിന്റെ ഭാഗമായിട്ടും…

Read More

ഹേമന്ദ് സോറന്റെ സത്യപ്രതിജ്ഞ ചൊവ്വാഴ്ച; രാഹുൽഗാന്ധി, കെജ്രിവാൾ തുടങ്ങിയ നേതാക്കളുടെ വൻനിര

റാഞ്ചി: ഝാര്‍ഖണ്ഡ് മുഖ്യമന്ത്രിയായി ഝാര്‍ഖണ്ഡ് മുക്തിമോര്‍ച്ച (ജെ.എം.എം) നേതാവ് ഹേമന്ദ് സോറന്‍ ചൊവ്വാഴ്ച സത്യപ്രതിജ്ഞ ചെയ്യും. ഇത് നാലാംതവണയാണ് ഹേമന്ദ് സോറന്‍ ഝാര്‍ഖണ്ഡിന്റെ മുഖ്യമന്ത്രിയാകുന്നത്. ഇന്ത്യ സഖ്യത്തിലെ പ്രമുഖ നേതാക്കളായ രാഹുല്‍ഗാന്ധി, അരവിന്ദ് കെജ്രിവാള്‍ തുടങ്ങിയവര്‍ 26-ന് നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തേക്കും. ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് തുടങ്ങിയവര്‍ക്കും ചടങ്ങിലേക്ക് ക്ഷണമുണ്ട്. ജെ.എം.എം. മന്ത്രിമാര്‍ക്ക് പുറമേ കോണ്‍ഗ്രസില്‍നിന്ന് ആറുപേരും ആര്‍.ജെ.ഡി.യില്‍നിന്ന് നാലുപേരും മന്ത്രിസഭയില്‍ അംഗങ്ങളായേക്കുമെന്നാണ് സൂചന. ആകെയുള്ള…

Read More

മോദിയുടെ വിദ്യാഭ്യാസ യോഗ്യതയുമായി ബന്ധപ്പെട്ട പരാമര്‍ശം: മാനനഷ്ടക്കേസിനെതിരെയുള്ള കെജ്രിവാളിന്റെ ഹര്‍ജി തള്ളി

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ബിരുദവുമായി ബന്ധപ്പെട്ട് അരവിന്ദ് കെജ്രിവാള്‍ നടത്തിയ പരാമര്‍ശത്തില്‍ ഗുജറാത്ത് സര്‍വകലാശാല നല്‍കിയ മാനനഷ്ടക്കേസിനെതിരെ കെജ്രിവാള്‍ നല്‍കിയ ഹര്‍ജി തള്ളി സുപ്രീംകോടതി. കേസ് നടപടികള്‍ സ്റ്റേ ചെയ്യണമെന്ന കെജ്‌രിവാളിന്റെ ആവശ്യത്തില്‍ സുപ്രീംകോടതി വിസമ്മതം അറിയിച്ചു. നേരത്തെ കേസില്‍ വിചാരണ കോടതിയുടെ സമന്‍സിനെതിരെ ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചെങ്കിലും അനുകൂല വിധി ഉണ്ടായില്ല. ഇതിനെ തുടര്‍ന്നാണ് കെജ്രിവാള്‍ സുപ്രീംകോടതിയെ സമീപിച്ചത്.സമാനമായ ആവശ്യമുന്നയിച്ച് കോടതിയെ സമീപിച്ച ആം ആദ്മി നേതാവ് സഞ്ജയ് സിങിന്റെ കാര്യത്തില്‍ കോടതി സ്വീകരിച്ച നിലപാട് ചൂണ്ടിക്കാണിച്ചാണ്…

Read More
Back To Top