
‘ആത്മഹത്യയല്ല, പ്രിൻസിപ്പാളും വാർഡനും പറയുന്നതിൽ സ്ഥിരതയില്ല’; ദുരൂഹത ആവർത്തിച്ച് അമ്മുവിനറെ അച്ഛൻ
പത്തനംതിട്ട: നഴ്‌സിങ് വിദ്യാര്‍ത്ഥി അമ്മുവിന്റെ മരണത്തില്‍ ദുരൂഹതകള്‍ ഉണ്ടെന്ന് ആരോപിച്ച് അച്ഛന്‍. പ്രിന്‍സിപ്പാളും വാര്‍ഡനും പറയുന്ന കാര്യങ്ങള്‍ക്ക് സ്ഥിരതയില്ല. കോളേജിന് അടുത്ത് നിരവധി ആശുപത്രികള്‍ ഉണ്ടായിട്ടും കുട്ടിയെ ദൂരേക്ക് കൊണ്ടുപോയത് എന്തിനാണെന്നതില്‍ സംശയമുണ്ട്. കല്ലില്‍ വീണ ഒരാള്‍ക്ക് കാലിന് മാത്രമല്ലല്ലോ പരിക്ക് സംഭവിക്കുകയെന്നും അച്ഛന്‍ ചോദിച്ചു. റിപ്പോർട്ടർ ടിവിയുടെ മോണിങ് ഷോയായ കോഫി വിത്ത് സുജയയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മകള്‍ക്ക് നീതി ലഭിക്കണം. സംഭവദിവസം ഹോസ്റ്റലില്‍ എന്തോ സംഭവിച്ചിട്ടുണ്ട്. അത് വ്യക്തമാകണം. മകള്‍ ആതമഹത്യ ചെയ്തു എന്ന്…