‘അമ്മ’യുടെ കുടുംബ സംഗമം ഇന്ന് ; മമ്മൂട്ടി, മോഹൻലാൽ സുരേഷ് ഗോപി എന്നിവർ നേതൃത്വം നൽകും

മലയാള സിനിമ അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ കുടുംബ സംഗമം ഇന്ന് കൊച്ചിയിൽ. ഹേമ കമ്മറ്റി റിപ്പോർട്ടിനു പിന്നാലെ ഉടലെടുത്ത വിവാദങ്ങളിൽ പിളർപ്പിലേക്ക് അടക്കം നീങ്ങിയ സംഘടനയെ ഒരുമിച്ച് കൊണ്ട് പോകാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ്. സംഘടനയുടെ ചരിത്രത്തിൽ ആദ്യമായി നടത്തുന്ന കുടുംബ സംഗമം മുതിർന്ന അംഗങ്ങളായ സുരേഷ് ഗോപി, മോഹൻലാൽ, മമ്മൂട്ടി എന്നിവരുടെ നേതൃത്വത്തിലാണ് പുതിയ നീക്കം. ലൈംഗിക ആരോപണങ്ങളെ തുടർന്ന് ഭരണസമിതി പിരിച്ചു വിട്ട പശ്ചാതലത്തിൽ താത്കാലിക കമ്മറ്റിയാണ് കുടുംബസംഗമം നടത്തുന്നത്. 2500 ൽ അധിക ആളുകൾ…

Read More

താര സംഘടന എഎംഎംഎ പുതിയ മാറ്റങ്ങളിലേക്ക്; ജനുവരിയില്‍ കൊച്ചിയില്‍ കുടുംബസംഗമം

താര സംഘടന അമ്മ പുതിയ മാറ്റങ്ങളിലേക്ക്. ജനുവരിയില്‍ കൊച്ചിയില്‍ ചേരുന്ന കുടുംബസംഗമത്തിന് ശേഷം പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കും. ഹേമ കമ്മറ്റി റിപ്പോര്‍ട്ടിന് പിന്നാലെയുണ്ടായ വിവാദങ്ങള്‍ക്ക് ശേഷം ആദ്യമായാണ് സംഘടന യോഗം ചേരുന്നത്. പ്രശ്‌നങ്ങളെല്ലാം പരിഹരിച്ചാണ് അമ്മ മാറ്റത്തിനൊരുങ്ങുന്നത്. ഹേമ കമ്മറ്റി റിപ്പോര്‍ട്ട് തകര്‍ത്തു കളഞ്ഞ സംഘടനക്ക് പുതു ജീവന്‍ നല്‍കിയത് സുരേഷ് ഗോപിയാണ്. കേരള പിറവി ദിനത്തില്‍ സംഘടനാ ആസ്ഥാനത്ത് സുരേഷ് ഗോപി വിളിച്ചു ചേര്‍ത്ത കൂട്ടായ്മയിലാണ് കുടുംബസംഗമമെന്ന ആശയം പിറന്നത്. ജനുവരി ആദ്യ വാരം കൊച്ചി…

Read More

സിദ്ദിഖ് അടക്കം തിരികെവരും; കുറ്റം തെളിയുംവരെ ആരോപണ വിധേയര്‍ മാത്രമെന്ന് AMMAയില്‍ സുരേഷ് ഗോപി

കൊച്ചി: രാജിവെച്ചൊഴിഞ്ഞ അഭിനേതാക്കളുടെ കമ്മിറ്റിയെ തിരിച്ചു കൊണ്ടുവരണമെന്ന് എഎംഎംഎ യോഗത്തിൽ സുരേഷ് ഗോപി. മോഹൻലാൽ ഉൾപ്പെടെയുള്ളവരുമായി ചർച്ച നടത്തും. സിദ്ദിഖ് അടക്കമുള്ളവർ സംഘടനയിലേക്ക് തിരികെ വരും. കുറ്റം തെളിയും വരെ അവർ ആരോപണവിധേയർ മാത്രമെന്ന് സുരേഷ് ഗോപി ചൂണ്ടിക്കാട്ടി. അമ്മയിൽ പുതിയൊരു കമ്മിറ്റി വരും. ഇന്ന് അതിനുള്ള തുടക്കം കുറിച്ചിട്ടുണ്ട്. ഇനി ഉത്തരവാദപ്പെട്ടവർ വരട്ടെ- സുരേഷ് ഗോപി പറഞ്ഞു. പ്രശ്നങ്ങളെത്തുടർന്ന് കമ്മിറ്റി രാജിവെക്കേണ്ടതുണ്ടായിരുന്നോ എന്ന ചോദ്യത്തിന് അതൊക്കെ അവിടെ പറഞ്ഞിട്ടുണ്ട് എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. മോഹൻലാൽ തന്നെ…

Read More

തിരിച്ചുവരവിന് ഒരുങ്ങി അമ്മ; സര്‍ക്കാര്‍ വിളിച്ച നയരൂപീകരണ യോഗത്തില്‍ പങ്കെടുക്കും

ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെയുള്ള വിവാദങ്ങൾക്കിടെ തിരിച്ചുവരവിന് ഒരുങ്ങി താര സംഘടനയായ അമ്മ. സർക്കാർ വിളിച്ച സിനിമാ നയരൂപീകരണ യോഗത്തിൽ പങ്കെടുക്കാൻ അഡ്ഹോക് കമ്മിറ്റി യോഗത്തിൽ തീരുമാനം. 29ന് താര സംഘടനയെ പ്രതിനിധീകരിച്ച് എട്ടു പേര്‍ പങ്കെടുക്കും. യോഗത്തില്‍ സംഘടനയുടെ ഇന്‍ഷുറന്‍സ് പുതുക്കി. കമ്മറ്റി തീരുമാനങ്ങൾ വിശദീകരിച്ച് അംഗങ്ങൾക്ക് കത്തയച്ചു. ആശയവിനിമയം വൈകിയതിന് ക്ഷമാപണം ചോദിക്കുന്നതായും കത്തിൽ പറയുന്നു. അതേസമയം ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ മൊഴികള്‍ പ്രകാരം 25 കേസുകള്‍ പ്രത്യേക അന്വേഷണ സംഘം രജിസ്റ്റര്‍ ചെയ്തതു….

Read More

അമ്മയിൽ തെരഞ്ഞെടുപ്പ് ഉടൻ ഉണ്ടാകില്ല; കൂടുതൽ താരങ്ങൾ കുടുങ്ങിയേക്കും എന്ന ആശങ്കയിൽ സംഘടന

താര സംഘടന അമ്മയിൽ തെരഞ്ഞെടുപ്പ് ഉടൻ ഉണ്ടാകില്ല. ഹേമ കമ്മറ്റി റിപ്പോർട്ടിലെ 20 പേർക്ക് എതിരായ മൊഴികളിൽ കേസ് എടുത്താൽ കൂടുതൽ താരങ്ങൾ കുടുങ്ങിയേക്കും എന്ന ആശങ്കയിലാണ് തീരുമാനം. നടന്മാർക്കെതിരായി ലൈംഗികപീഡന പരാതി നൽകിയ ആലുവ സ്വദേശിയായ നടിക്കെതിരെ എടുത്ത പോക്സോ കേസ് ചെന്നൈ ക്രൈം ബ്രാഞ്ചിനു കൈമാറും. ഹേമ കമ്മിറ്റിക്ക് മുന്നിലുള്ള 20 ൽ അധികം മൊഴികൾ ഗുരുതര സ്വഭാവത്തിലുള്ളതെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. ഈ മൊഴികളിൽ, തെരഞ്ഞെടുക്കപ്പെടുന്നവർക്കെതിരെയും ആരോപണം ഉണ്ടാകുമോ എന്ന ആശങ്കയുണ്ട്. ഇതാണ്…

Read More

‘അമ്മ’യും ഡബ്ല്യുസിസിയും തമ്മിലുള്ള തർക്കത്തിന്റെ ഇരയാണ് താൻ; മുൻകൂർ ജാമ്യാപേക്ഷയിൽ സിദ്ദിഖ്

ദില്ലി: താരസംഘടനയായ അമ്മയും ഡബ്ല്യുസിസിയും തമ്മിലുള്ള തർക്കത്തിന്റെ ഇരയാണ് താനെന്ന് നടൻ സിദ്ദിഖ്. ബലാത്സം​ഗ കേസിൽ ഒളിവിൽ കഴിയുന്ന സിദ്ദിഖ് സുപ്രീം കോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിലാണ് ഈ വാദമുള്ളത്. ശരിയായ അന്വേഷണം നടത്താതെയാണ് ബലാത്സം​ഗ കേസിൽ പ്രതിയാക്കിയതെന്നും സിദ്ദിഖ് പറയുന്നുണ്ട്. മുൻകൂർ ജാമ്യാപേക്ഷ തിങ്കളാഴ്ച പരി​ഗണിക്കണമെന്ന് ആവശ്യപ്പെട്ട് കത്ത് നൽകിയിട്ടുണ്ട്.  ഓൺലൈൻ ആയാണ്  സുപ്രീം കോടതിയിൽ ഹർജി ഫയൽ ചെയ്തത്. എട്ടു വർഷത്തിന് ശേഷം ഉന്നയിക്കുന്ന ആരോപണം അടിസ്ഥാന രഹിതമാണ്. ഭയം മൂലം പരാതി പറയാതിരുന്നുവെന്നത്…

Read More
Back To Top