
വഖഫ് ബോര്‍ഡിന് ഭൂമി തട്ടിയെടുക്കുന്ന സ്വഭാവം; ആരെതിര്‍ത്താലും ബില്‍ നടപ്പിലാക്കും: അമിത് ഷാ
റാഞ്ചി: വഖഫ് ബില്‍ വിഷയത്തില്‍ നിലപാട് കടുപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍. ആരെതിര്‍ത്താലും വഖഫ് ഭേദഗതി ബില്‍ നടപ്പിലാക്കുമെന്ന് ജാര്‍ഖണ്ഡിലെ ബഗ്മാരയിലെ തെരഞ്ഞെടുപ്പ് റാലിയില്‍ വെച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വ്യക്തമാക്കി. വഖഫ് ബോര്‍ഡിന് ഭൂമി തട്ടിയെടുക്കുന്ന സ്വഭാവമുണ്ടെന്നും അമിത് ഷാ ആരോപിച്ചു. ഭൂമി തട്ടിയെടുക്കുന്ന സ്വഭാവമുള്ള ബോര്‍ഡ് കര്‍ണാടകയിലെ ഗ്രാമീണരുടെ സ്വത്തുക്കള്‍ തട്ടിയെടുത്തെന്നും അമിത് ഷാ തന്റെ പ്രസംഗത്തില്‍ കുറ്റപ്പെടുത്തി. കര്‍ണാടകയിലെ ക്ഷേത്രങ്ങളുടെയും കര്‍ഷകരുടെയും ഗ്രാമവാസികളുടെയും ഭൂമി അവര്‍ തട്ടിയെടുത്തെന്നും അതിനാല്‍ വഖഫ് ബോര്‍ഡില്‍…