ഇന്ധനമടിക്കാന്‍ കൊടുത്തത് 500 രൂപ, അടിച്ചത് 2രൂപയ്ക്ക്; രോഗിയുമായി പോയ ആംബുലന്‍സ് വഴിയില്‍ കുടുങ്ങി

വിഴിഞ്ഞം: രോഗിയുമായി പോകുന്നതിനിടെ ഇന്ധനം നിറച്ച ആംബുലന്‍സ് വഴിയില്‍ കുടുങ്ങിയ സംഭവത്തില്‍ പമ്പ് പൂട്ടിച്ച് നാട്ടുകാര്‍. 500 രൂപ നല്‍കിയ ശേഷം ഇന്ധനം നിറയ്ക്കുന്നതില്‍ ക്രമക്കേട് വരുത്തിയതാണ് പാതിവഴിയില്‍ യാത്ര തടസപ്പെടാന്‍ കാരണമായത്. വിഴിഞ്ഞം-ബാലരാമപുരം റൂട്ടിലെ മുക്കോലയില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ പമ്പാണ് നാട്ടുകാര്‍ ഇടപെട്ട് പൂട്ടിച്ചത്. കഴിഞ്ഞ ദിവസം രാത്രിയാണ് അപകടത്തില്‍പ്പെട്ടയാളുമായി ആംബുലന്‍സ് പമ്പിലെത്തിയത്. 500 രൂപയ്ക്ക് പമ്പില്‍ നിന്നും ഇന്ധനമടിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. പണവും കൈമാറി. എന്നാല്‍ ആശുപത്രിയിലേക്ക് പോകുന്നതിനിടെ ഈഞ്ചയ്ക്കല്‍ ഭാഗത്ത് വെച്ച്…

Read More

കാസര്‍കോട് ആംബുലൻസിന് വഴി നൽകാതെ കാറോടിച്ച യുവാവിന്‍റെ ഡ്രൈവിങ് ലൈസൻസ് സസ്പെൻഡ് ചെയ്തു

ആംബുലന്‍സിന് വഴി നല്‍കാതെ അപകടകരമായ വിധത്തില്‍ കാറോടിച്ച യുവാവിന്‍റെ ഡ്രൈവിംഗ് ലൈസന്‍സ് സസ്പെന്‍റ് ചെയ്തു. കാര്‍ ഓടിച്ച കൊടുവള്ളി സ്വദേശി മുഹമ്മദ് മുസമ്മിലി(27)ന്‍റെ ലൈസന്‍സാണ് ഒരു വര്‍ഷത്തേക്ക് സസ്പെന്‍റ് ചെയ്തത്. കാസര്‍കോട് വ്യാഴാഴ്ച രാത്രിയാണ് സംഭവം. കെഎല്‍ 48 കെ 9888 എന്ന കാര്‍ ആംബുലന്‍സിനെ വഴി തടഞ്ഞ് അപകടകരമായ രീതിയില്‍ ഓടിക്കുകയായിരുന്നു. അത്യാസന്ന നിലയിലായ രോഗിയുമായി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് പോകുമ്പോഴായിരുന്നു ഇത്. കാറിന്‍റെ ഉടമയായ മുഹമ്മദ് സഫ്‍വാന്‍റെ ബന്ധുവാണ് വാഹനമോടിച്ച മുഹമ്മദ് മുസമ്മില്‍. മംഗളൂരുവില്‍…

Read More

കാസർകോട് ബേക്കലിൽ ആംബുലൻസിന്റെ വഴിമുടക്കി കാറിൽ അഭ്യാസപ്രകടനം;വഴിമുടക്കിയത് 16 കി.മി ഓളം

കാസർകോട് : കാസർകോട് ബേക്കലിൽ ആംബുലൻസിന്റെ വഴിമുടക്കി കാറിൽ അഭ്യാസപ്രകടനം. വഴിമുടക്കിയത് 16 കി.മി ഓളം. അമിത വേഗത്തിലായിരുന്നു കാര് മറ്റൊരു കാറിലും ബൈക്കിലും ഇടിച്ചു. വ്യാഴാഴ്ച രാത്രി 7 :50 സംഭവം നടന്നത്. കാസർകോട് നുള്ളിപ്പാടിയിലെ കെയർ വെൽ ആശുപത്രി നിന്ന് കാഞ്ഞങ്ങാടിലെ ജില്ലാ ആശുപത്രിയിലേക്കു രോഗിയുമായി പോവുകയായിരുന്നു ആംബുലൻസ്. കെ എൽ 48 കെ9888 നമ്പർ കാറാണ് ബേക്കലിൽ നിന്ന് ആംബുലൻസിന്റെ മുന്നിൽ കയറിയത്.സ്ട്രോക്ക് വന്ന രോഗിയുമായാണ് ആംബുലൻസ് ജില്ലാ ആശുപത്രിയിലേക്ക് പോയത്. അടിയന്തിര…

Read More

ആംബുലൻസിൽ പൂര നഗരിയിലെത്തിയ സംഭവം; സുരേഷ് ഗോപിക്കെതിരെ പൊലീസ് കേസ്

തൃശ്ശൂര്‍: തൃശൂർ പൂരം അലങ്കോലപ്പെട്ട ദിവസം ആംബുലൻസിൽ തിരുവമ്പാടിയിലെത്തിയ സംഭവത്തില്‍ നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിക്കെതിരെ പൊലീസ് കേസെടുത്തു. സിപിഐ തൃശ്ശൂർ മണ്ഡലം സെക്രട്ടറി അഡ്വക്കേറ്റ് സുമേഷ് നൽകിയ പരാതിയിലാണ് കേസടുത്തിരിക്കുന്നത്. ആംബുലന്‍സ് നിയമവിരുദ്ധമായി ഉപയോഗിച്ചതിലാണ് കേസ്. രോഗികളെ മാത്രം കൊണ്ടുപോകാന്‍ അനുവാദമുള്ള ആംബുലന്‍സില്‍ യാത്ര ചെയ്തെന്നാണ് എഫ്ഐആറില്‍ പറയുന്നത്. പൊലീസ് നിയന്ത്രണം സുരേഷ് ഗോപി ലംഘിച്ചെന്നും എഫ്ഐആറില്‍ പറയുന്നു. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് സുരേഷ് ഗോപിക്കെതിരെ കേസെടുത്തിരിക്കുന്നത്. സുരേഷ് ഗോപി ഉൾപ്പടെ പ്രതികൾ 6 മാസം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ്…

Read More

ആംബുലൻസിൽ കയറിയെന്ന് സമ്മതിച്ച് സുരേഷ് ഗോപി; ‘ഗുണ്ടകൾ കാർ ആക്രമിച്ചു, രക്ഷിച്ചത് ഒരു രാഷ്ട്രീയവുമില്ലാത്തവർ’

തിരുവനന്തപുരം: തൃശ്ശൂര്‍ പൂര നഗരിയിലെത്താൻ ആംബുലന്‍സിൽ കയറിയെന്ന് സമ്മതിച്ച് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. കാലിന് പ്രശ്നമുണ്ടായിരുന്നു. ആള്‍ക്കൂട്ടത്തിനിടയിലൂടെ പോകാനാകുമായിരുന്നില്ല. അഞ്ച് കിലോമീറ്റര്‍ കാറിൽ സഞ്ചരിച്ചാണ് സ്ഥലത്ത് എത്തിയത്. ഗുണ്ടകള്‍ കാര്‍ ആക്രമിച്ചപ്പോള്‍ അവിടെയുണ്ടായിരുന്ന യുവാക്കള്‍ രക്ഷപ്പെടുത്തുകയായിരുന്നു. സിബിഐയെ വിളിക്കാൻ ചങ്കൂറ്റമുണ്ടോയെന്നും സുരേഷ് ഗോപി ചോദിച്ചു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു സുരേഷ് ഗോപി.  തൃശൂർ പൂരം കലക്കലിൽ എന്ത് വേണമെങ്കിലും ചെയ്യട്ടെയെന്ന് സുരേഷ് ​ഗോപി പറഞ്ഞു. തൃശൂരിലെ ജനങ്ങൾ വോട്ട് ചെയ്തതിന് കാരണം കരുവന്നൂർ വിഷയമാണ്. അത് മറക്കാനുള്ള…

Read More

തൃശൂര്‍ പൂരം വിവാദം: സുരേഷ് ഗോപിയുടെ ആംബുലന്‍സ് യാത്രയില്‍ എംവിഡി അന്വേഷണം

തൃശൂര്‍ പൂരത്തിനിടെയുള്ള സുരേഷ് ഗോപിയുടെ ആംബുലന്‍സ് യാത്രയില്‍ അന്വേഷണം. മോട്ടോര്‍ വാഹന വകുപ്പാണ് അന്വേഷണം നടത്തുന്നത്. തൃശൂര്‍ റീജിണല്‍ ട്രാന്‍സ്‌പോര്‍ട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസര്‍ക്കാണ് അന്വേഷണ ചുമതല. അന്വേഷണ ഉത്തരവിന്റെ പകര്‍പ്പ് ട്വന്റി ഫോറിന് ലഭിച്ചു. ഹൈക്കോടതി അഭിഭാഷകനായ കെ സന്തോഷ് കുമാര്‍ സുരേഷ് ഗോപിയുടെ ആംബുലന്‍സ് യാത്ര ചട്ട വിരുദ്ധമാണെന്ന് കാണിച്ച് ഗതാഗത വകുപ്പിനും മുഖ്യമന്ത്രിക്കും കഴിഞ്ഞ മാസം പരാതി നല്‍കിയിരുന്നു. ചികിത്സാ ആവശ്യങ്ങള്‍ക്കായുള്ള ആംബുലന്‍സ് മറ്റുവാഹനമായി ഉപയോഗിച്ചതിനാണ് പരാതി നല്‍കിയത്. ഈ പരാതിയിന്‍മേലാണ് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുടെ…

Read More

ആംബുലൻസുകൾക്ക് താരിഫ്; ഡ്രൈവർമാർക്ക് പരിശീലനവും പ്രത്യേക യൂണിഫോമും

സംസ്ഥാനത്തെ ആംബുലന്‍സുകള്‍ക്ക് താരിഫ് ഏര്‍പ്പെടുത്തി സർക്കാർ. ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യയില്‍ ആദ്യമായാണ് ഒരു സംസ്ഥാനം ആംബുലന്‍സിന് താരിഫ് പ്രഖ്യാപിക്കുന്നത്. ഐസിയു സംവിധാനം ഉള്ള ആംബുലന്‍സിന് 10 കിലോമീറ്ററില്‍ 2,500 രൂപയും സി ലെവല്‍ ആംബുലന്‍സിന് 1,500 രൂപയും ബി ലെവല്‍ ആംബുലന്‍സിന് 1000 രൂപയുമാണ് മിനിമം ചാര്‍ജ്. ഐസിയു സംവിധാനം ഉള്ള ആംബുലന്‍സ് അധിക കിലോമീറ്ററിന് 50 രൂപയും മറ്റുള്ളവയ്ക്ക് 40, 30 രൂപ വീതവും ഈടാക്കും. തൊഴിലാളികളുമായി…

Read More

തൃശൂരില്‍ യുവാവിനെ മര്‍ദ്ദിച്ച് കൊന്ന് ആംബുലന്‍സില്‍ തള്ളി; കണ്ണൂര്‍ സ്വദേശികള്‍ക്കായി തിരച്ചില്‍

തൃശൂര്‍: തൃശൂര്‍ കയ്പമംഗലത്ത് യുവാവിനെ മര്‍ദ്ദിച്ച് കൊന്ന് ആംബുലന്‍സില്‍ തള്ളി. കോയമ്പത്തൂര്‍ സ്വദേശി അരുണ്‍ (40) ആണ് കൊല്ലപ്പെട്ടത്. പ്രതികളായ കണ്ണൂര്‍ സ്വദേശിയായ ഐസ് ഫാക്ടറി ഉടമയ്ക്കും സുഹൃത്തുക്കള്‍ക്കും വേണ്ടിയുള്ള തിരച്ചില്‍ ആരംഭിച്ചു. നാലംഗ സംഘമാണ് കൊലയ്ക്ക് പിന്നിലെന്നാണ് വിവരം. ഹെരഡിയം നല്‍കാമെന്ന് പറഞ്ഞ് അരുണ്‍ കൊലയാളിയില്‍ നിന്ന് 10 ലക്ഷം രൂപ വാങ്ങിയിരുന്നു. എന്നാല്‍ ഹെരഡിയം കിട്ടാത്തതിനെ തുടര്‍ന്ന് ഈ പണം തിരികെ വാങ്ങാനായി കണ്ണൂര്‍ സ്വദേശികളായ മൂന്നംഗ സംഘം തൃശൂരിലെത്തുകയായിരുന്നു. പിന്നാലെ പാലിയേക്കര ടോള്‍…

Read More
Back To Top