പുഷ്പ ടു പ്രദര്‍ശനത്തിനിടെ സ്ത്രീ മരിച്ച സംഭവം: അല്ലു അര്‍ജുന് സ്ഥിരം ജാമ്യം

പുഷ്പ ടു പ്രദര്‍ശനത്തിനിടെ തിക്കിലും തിരക്കിലും പെട്ട സ്ത്രീ മരിച്ച കേസില്‍ നടന്‍ അല്ലു അര്‍ജുന് ജാമ്യം നല്‍കി നാംബള്ളി മജിസ്ട്രേറ്റ് കോടതി. അമ്പതിനായിരം രൂപയും രണ്ടാള്‍ ജാമ്യവും എന്നീ വ്യവസ്ഥകളോടെയാണ് സ്ഥിരം ജാമ്യം അനുവദിച്ചത്. അല്ലു അര്‍ജുന്‍ അറസ്റ്റിലായതിന് പിന്നാലെ നാമ്പള്ളി കോടതി താരത്തെ റിമാന്‍ഡ് ചെയ്തിരുന്നു. അന്ന് വൈകിട്ട് തന്നെ അല്ലു അര്‍ജുന് തെലങ്കാന ഹൈക്കോടതി ജനുവരി ആദ്യ ആഴ്ച വരെ ഇടക്കാല ജാമ്യവും നല്‍കിയിരുന്നു. സാങ്കേതികമായി റിമാന്‍ഡ് കാലാവധി കഴിഞ്ഞതിന് പിന്നാലെയാണ് താരം…

Read More

‘പുഷ്‍പ 2’ ദുരന്തം; അല്ലു അർജുൻ സ്ഥിരം ജാമ്യാപേക്ഷ നൽകി

പുഷ്‍പ 2 പ്രീമിയര്‍ വേദിയായിരുന്ന ഹൈദരാബാദ് സന്ധ്യ തിയറ്ററിലെ തിക്കിലും തിരക്കിലും യുവതി മരണപ്പെട്ടതുമായി ബന്ധപ്പെട്ട കേസില്‍ സ്ഥിരം ജാമ്യാപേക്ഷ നല്‍കി നടന്‍ അല്ലു അര്‍ജുന്‍. നമ്പള്ളി മജിസ്ട്രേറ്റ് കോടതിയിലാണ് ജാമ്യാപേക്ഷ നൽകിയിരിക്കുന്നത്. ജാമ്യാപേക്ഷയില്‍ പൊലീസിനോട് മറുപടി നൽകാൻ കോടതി നിർദേശം നല്‍കിയിട്ടുണ്ട്.  ഡിസംബർ 4 നാണ് പുഷ്പ 2 എന്ന സിനിമയുടെ പ്രീമിയര്‍ പ്രദര്‍ശനവുമായി ബന്ധപ്പെട്ട് സന്ധ്യ തിയറ്ററിൽ ദുരന്തം സംഭവിച്ചത്. പ്രദര്‍ശനം നടന്ന തിയറ്ററിലേക്ക് അല്ലു അര്‍ജുന്‍ എത്തിയതുമായി ബന്ധപ്പെട്ടുണ്ടായ തിക്കിലും തിരക്കിലും പെട്ട് ഹൈദരാബാദ്…

Read More

അല്ലു അര്‍ജുന്‍ വിവാദത്തില്‍ പ്രതികരിക്കേണ്ട; നേതാക്കള്‍ക്ക് നിര്‍ദേശം നൽകി തെലങ്കാന കോണ്‍ഗ്രസ്

ഹൈദരാബാദ്: നടന്‍ അല്ലു അര്‍ജുനുമായി ബന്ധപ്പെട്ട വിവാദങ്ങളോട് പ്രതികരിക്കേണ്ടതില്ലെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് നിര്‍ദേശം നല്‍കി പാര്‍ട്ടി നേതൃത്വം. സിനിമാ വ്യവസായവും സംസ്ഥാന സര്‍ക്കാരും തമ്മിലുള്ള ‘അനാവശ്യസംഘര്‍ഷം’ ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് നീക്കം. പുഷ്പ 2 സിനിമ പ്രീമിയര്‍ ഷോയ്ക്കിടെ അല്ലു അര്‍ജ്ജുന്‍ എത്തിയ തിയേറ്ററിലെ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ചിരുന്നു ഇവരുടെ മകന്‍ ഗുരുതരപരിക്കേറ്റ് ചികിത്സയിലുമാണ്. കേസ് കോടതിയില്‍ ആണെന്നും ഇത് സംബന്ധിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ പൊതുപരിപാടികളിലോ മാധ്യമങ്ങളിലോ പ്രതികരിക്കരുതെന്നുമാണ് പാര്‍ട്ടിക്കുള്ളില്‍ നല്‍കിയ നിര്‍ദേശം. തെലുങ്കു സിനിമ…

Read More

പുഷ്പ2 പ്രദർശനത്തിനിടയിലെ അപകടം; അല്ലു അർജ്ജുന്റെ ബൗൺസർമാർ ജനക്കൂട്ടത്തെ മർദ്ദിച്ചു; ബൗൺസർ ആന്റണി അറസ്റ്റിൽ

ഹൈദരാബാദ്: പുഷ്പ 2 പ്രത്യേക പ്രദർശനത്തിനിടെ തിക്കിലും തിരക്കിലും പെട്ട് സ്ത്രീ മരിച്ച സംഭവത്തിൽ അല്ലു അർജുന്റെ ബൗൺസറായ ആന്റണി അറസ്റ്റിൽ. ആന്റണിയുടെ നേതൃത്വത്തിലുള്ള ബൗൺസർമാർ ആരാധകരെ തള്ളുകയും മർദ്ദിക്കുകയും ചെയ്യുന്ന ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. സംഭവ സമയത്ത് തിയേറ്ററിന്റെ നിയന്ത്രണം പൂർണമായും ബൗൺസർമാർ ഏറ്റെടുത്തിരുന്നു. അതേസമയം, സന്ധ്യ തിയേറ്ററിലെ തിരക്ക് വ്യക്തമാക്കുന്ന വീഡിയോ പുറത്തുവന്നതോടെ അല്ലു അർജുനെതിരായ കുരുക്ക് മുറുകുന്നുവെന്ന് സൂചന. ഇടുങ്ങിയ ഗേറ്റിലൂടെ ആളുകൾ തിക്കിത്തിരക്കുന്ന ദൃശ്യങ്ങളും അല്ലു അർജുന്റെ ബൗൺസർമാർ ആളുകളെ മർദിക്കുന്നതും…

Read More

അല്ലു അർജുൻ ചോദ്യം ചെയ്യലിനായി പൊലീസ് സ്റ്റേഷനിൽ ഹാജരായി

‘പുഷ്പ 2’ സിനിമയുടെ പ്രിമിയർ ഷോയ്ക്കിടെ തിക്കിലും തിരക്കിലുംപ്പെട്ട് യുവതി മരിക്കുകയും മകന് ഗുരുതരമായി പരുക്കേൽക്കുകയും ചെയ്ത സംഭവത്തിൽ തെലുങ്ക് സൂപ്പർതാരം അല്ലു അർജുൻ ചോദ്യം ചെയ്യലിനു ഹാജരായി. ഇന്ന് രാവിലെ 11 മണിയോടെ ചിക്കഡപ്പള്ളി പൊലീസ് സ്റ്റേഷനിലാണ് താരം ഹാജരായത്. പരിസരത്ത് വൻ സുരക്ഷാ സന്നാഹമാണ് ഉണ്ടായിരുന്നത്. സ്റ്റേഷന്റെ പരിസരത്തും അല്ലുവിന്റെ ആരാധകർ തമ്പടിച്ചിരിക്കുകയാണ്. അറസ്റ്റിലായ താരത്തെ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടെങ്കിലും തെലങ്കാന ഹൈക്കോടതി 4 ആഴ്ചത്തേക്ക് ഇടക്കാല ജാമ്യം അനുവദിച്ച് വിട്ടയയ്ക്കുകയായിരുന്നു….

Read More

1000 രൂപ കെട്ടിവെക്കണം; അല്ലു അർജുന്റെ ഹൈദരാബാദിലെ വീട് അക്രമിച്ച കേസിലെ 6 പ്രതികൾക്കും ജാമ്യം അനുവദിച്ചു

ബെം​ഗളൂരു: തെലുങ്ക് സൂപ്പർതാരം അല്ലു അർജുന്റെ വീട് ആക്രമിച്ച കേസിൽ 6 പ്രതികൾക്കും ജാമ്യം. പ്രതികൾക്ക് മുഖ്യമന്ത്രി രേവന്ത് റെഡ്ഢിയുമായി ബന്ധം ഉണ്ടെന്ന് പ്രതിപക്ഷം ആരോപിച്ചു. അതേസമയം പൊലീസ് സിസിടിവി ദൃശ്യങ്ങൾ പുറത്തുവിട്ടതോടെ അല്ലു അർജുൻ പ്രതിരോധത്തിലായി. ഹൈദരാബാദ് ജൂബിലി ഹിൽസിലെ അല്ലു അർജുന്റെ ആഡംബര വീട്ടിൽ അക്രമം അഴിച്ചുവിട്ട 6 പേർക്കും നമ്പള്ളി മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. 1000 രൂപ കെട്ടിവയ്ക്കണം എന്നതടക്കമാണ് ഉപാധികൾ.  പുഷ്പ2 പ്രദർശനത്തിനിടെ തിക്കിലും തിരക്കിലും പെട്ട് മരിച്ച രേവതിക്ക്…

Read More

‘ഇൻഡസ്ട്രിയിലെ ഗേറ്റ് ക്രാഷർ’; ‘പുഷ്പ’യുടെ വിജയത്തെ വാനോളം പുകഴ്ത്തി മോഹന്‍ലാല്‍

അല്ലു അര്‍ജുന്‍ നായകനായെത്തിയ ‘പുഷ്പ 2: ദ റൂള്‍’ കളക്ഷന്‍ റെക്കോഡുകൾ ഭേദിച്ച് തിയേറ്ററില്‍ മുന്നേറിക്കൊണ്ടിരിക്കുകയാണ്. ചിത്രത്തെ വാനോളം പുകഴ്ത്തിയിരിക്കുകയാണിപ്പോള്‍ നടന്‍ മോഹന്‍ലാല്‍. താൻ സംവിധാനം ചെയ്യുന്ന ത്രീഡി ചിത്രം ബറോസിന്‍റെ ട്രെയിലര്‍ ലോഞ്ചിനിടെയാണ് മോഹന്‍ലാല്‍ പുഷ്പ 2-വിന്റെ ജൈത്രയാത്രയേക്കുറിച്ച് പരാമര്‍ശിച്ചത്. പാന്‍ ഇന്ത്യന്‍ സിനിമയില്‍ പുതിയ ഉയരങ്ങൾ താണ്ടിയ പുഷ്പ 2: ദ റൂളിനെ സിനിമാവ്യവസായത്തിലെ ‘ഗേറ്റ് ക്രാഷര്‍’ എന്നാണ് മോഹന്‍ലാല്‍ വിശേഷിപ്പിച്ചത്. ‘കാരണം അതൊരു ഗെയിം ക്രാഷ് പോലെയാണ്. ആരൊക്കെയോ വരുന്നുണ്ട്. വര്‍ഷങ്ങള്‍ക്ക് മുമ്പ്…

Read More

വൻമരങ്ങള്‍ വീഴുന്നു ! പുഷ്പരാജിന് മുന്നിൽ അടിയറവ് പറഞ്ഞ് കൽക്കിയും; ഹിന്ദിയിൽ സർവ്വകാല റെക്കോർഡ്

നാല് ദിവസം മുൻപാണ് തെന്നിന്ത്യൻ സിനിമാസ്വാദകർ ഒന്നടങ്കം കാത്തിരുന്ന പുഷ്പ 2 ദ റൂൾ തിയറ്ററുകളിൽ എത്തിയത്. ചിത്രത്തിന്റെ ആദ്യഭാ​ഗത്തിന് ലഭിച്ച വലിയ വിജയമായിരുന്നു ആ കാത്തിരിപ്പിന് കാരണം. ഒടുവിൽ പുഷ്പരാജായി അല്ലു അർജുൻ സ്ക്രീനിൽ നിറഞ്ഞാടിയപ്പോൾ വീണത് വമ്പൻ ചിത്രങ്ങളുടെ ബോക്സ് ഓഫീസ് കളക്ഷനുകൾ കൂടിയായിരുന്നു. റിലീസ് ചെയ്ത് വെറും നാല് ദിവസത്തിൽ 800 കോടി ക്ലബ്ബിൽ കയറിക്കൂടിയ പുഷ്പ 2, ഹിന്ദിയിൽ സർവ്വകാല റെക്കോർഡുകളാണ് സൃഷ്ടിക്കുന്നത്.  റിലീസ് ചെയ്ത് ആദ്യദിനം ഹിന്ദി ബോക്സ് ഓഫീസിൽ…

Read More

‘അതീവ ദുഃഖത്തില്‍, ആ കുടുംബത്തിന്റെ കൂടെയുണ്ടാവും, 25 ലക്ഷം രൂപ നല്‍കും’ – അല്ലു അര്‍ജുന്‍

പുഷ്പ 2 പ്രീമിയര്‍ ഷോയ്ക്കിടെ തിരക്കില്‍പെട്ട് മരിച്ച യുവതിക്ക് ആദരാഞ്ജലിയര്‍പ്പിച്ച് അല്ലു അര്‍ജുന്‍. വാര്‍ത്ത ഞെട്ടിക്കുകയും വിഷമിപ്പിക്കുകയും ചെയ്തതായി നടന്‍ എക്‌സ് അക്കൗണ്ടിലൂടെ പുറത്തുവിട്ട വീഡിയോയില്‍ പറഞ്ഞു. മരിച്ച ആരാധികയുടെ കുടുംബത്തിന് 25 ലക്ഷം ധനസഹായം നല്‍കുമെന്നും അല്ലു അര്‍ജുന്‍ പറഞ്ഞു പുഷ്പ പ്രീമിയര്‍ ഷോ കാണാനെത്തിയ രേവതി എന്ന യുവതിയാണ് തിരക്കില്‍പെട്ട് മരിച്ചത്. ഹൈദരാബാദ് സന്ധ്യാ തിയേറ്ററിലാണ് ദാരുണായ സംഭവം ഉണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് അല്ലു അര്‍ജുനെതിരെ പോലീസ് കേസെടുത്തിരുന്നു.

Read More

റെക്കോഡുകള്‍ തകര്‍ത്ത് ‘പുഷ്പ 2’, ബോക്‌സ് ഓഫീസില്‍ 417 കോടി; തെലു​ങ്കിനെ മറികടന്ന് ഹിന്ദി പതിപ്പ്

ബോക്സ് ഓഫീസില്‍ കുതിച്ച് അല്ലു അര്‍ജ്ജന്‍-സുകുമാര്‍ ചിത്രം പുഷ്പ ദ; റൂള്‍. വലിയ ഹൈപ്പില്‍ എത്തിയ ചിത്രം ഇന്ത്യന്‍ സിനിമയിലെ സമീപകാലത്തെ ഏറ്റവും വലിയ ആദ്യ ദിന കളക്ഷന്‍ സ്വന്തമാക്കിയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഡിസംബര്‍ അഞ്ചിന് ലോകവ്യാപകമായി റിലീസ് ചെയ്ത ചിത്രം ഇന്ത്യന്‍ ബോക്സോഫീസില്‍നിന്ന് മാത്രം 175.1 കോടി നേടിയെന്നാണ് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്തത്. ബോക്‌സ് ഓഫീസില്‍ രണ്ടാംദിനം പിന്നിടുമ്പോള്‍ 417 കോടിയാണ് ചിത്രം വരുമാനം നേടിയത്. ആദ്യ രണ്ടു ദിവസത്തിനുള്ള ഏറ്റവും കൂടുതല്‍ പണം…

Read More
Back To Top