
എഡിജിപി എം ആര്‍ അജിത് കുമാറിനെതിരായ റിപ്പോര്‍ട്ട് നിയമസഭയില്‍; ‘ആർഎസ്എസ് കൂടിക്കാഴ്ചയുടെ കാരണം അവ്യക്തം’
തിരുവനന്തപുരം: എഡിജിപി എം ആര്‍ അജിത് കുമാറിനെതിരായ അന്വേഷണ റിപ്പോർട്ടുകൾ നിയമസഭയുടെ മേശപ്പുറത്ത് വച്ച് സർക്കാർ. എം ആര്‍ അജിത് കുമാര്‍ ആർഎസ്എസ് നേതാക്കളെ കണ്ടതിലും പി വി അൻവർ ഉന്നയിച്ച് ആരോപണങ്ങളിലുമുള്ള അന്വേഷണ റിപ്പോർട്ടുകളാണ് സര്‍ക്കാര്‍ പുറത്തുവിട്ടത്. സർക്കാരിന് ഒന്നും ഒളിക്കാനില്ലെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. എഡിജിപിക്കെതിരായ ഡിജിപിയുടെ അന്വേഷണ റിപ്പോർട്ടുകളാണ് സർക്കാർ ഇന്ന് നിയമസഭയുടെ മേശപ്പുറത്ത് വെച്ചത്. ആർഎസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയത് എന്തിനെന്ന് കണ്ടെത്താനായില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. എം ആര്‍ അജിത് കുമാര്‍ ആർഎസ്എസ്…