പടിക്കെട്ടില്‍ നിന്ന് വീണ് 28കാരനായ ബംഗാള്‍ ക്രിക്കറ്റ് താരത്തിന് ദാരുണാന്ത്യം

കൊല്‍ക്കത്ത: വീട്ടിലെ പടിക്കെട്ടില്‍ നിന്ന് വീണ് ബംഗാള്‍ ക്രിക്കറ്റ് താരം മരിച്ചു. ബംഗാള്‍ യുവതാരം ആസിഫ് ഹൊസൈന്‍(28) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രിയാണ് ആസിഫ് ഹൊസൈന് വീട്ടിലെ പടിക്കെട്ടില്‍ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റത്. ഉടന്‍ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വീഴ്ചയില്‍ തലയിലേറ്റ ഗുരുതര പരിക്കാണ് മരണകാരണം. ബംഗാള്‍ ക്രിക്കറ്റില്‍ വിവിധ തലങ്ങളില്‍ കളിച്ചിട്ടുള്ള ആസിഫ് ഹൊസൈന്‍ ബംഗാള്‍ സീനിയര്‍ ടീമിലെത്താമെന്ന പ്രതീക്ഷയിലായിരുന്നു. ഈ വര്‍ഷം ആദ്യം ബംഗാള്‍ പ്രൊ ടി20 ടൂര്‍ണമെന്‍റില്‍ അഡ്മാസ്…

Read More

യുവാക്കളെ ഇടിച്ചുതെറിപ്പിച്ചു, സ്കൂട്ടറുമായി ലോറി പാ‌ഞ്ഞത് ആറു കിലോമീറ്റര്‍, വൈദ്യുതി പോസ്റ്റിലും ഇടിച്ചു

കോട്ടയം: കോട്ടയം പാലായിൽ സ്കൂട്ടര്‍ യാത്രിക്കാരെ ഇടിച്ചശേഷം ആറു കിലോമീറ്ററിലധികം ദൂരം ലോറി നിര്‍ത്താതെ പാഞ്ഞു. ഇടിച്ച സ്കൂട്ടറുമായാണ് ലോറി ആറു കിലോമീറ്റര്‍ സഞ്ചരിച്ചത്. ഇന്നലെ അര്‍ധരാത്രിയാണ് ദാരുണമായ സംഭവം. അപകടത്തിൽ സ്കൂട്ടറിലുണ്ടായിരുന്ന യുവാക്കള്‍ക്ക് പരിക്കേറ്റു. തലനാരിഴക്കാണ് യുവാക്കള്‍ രക്ഷപ്പെട്ടത്. രാത്രിയില്‍ റോഡരികിൽ സ്കൂട്ടര്‍ നിര്‍ത്തി സംസാരിച്ചുകൊണ്ടിരുന്ന യുവാക്കളുടെ മേലേക്ക് ലോറി ഇടിച്ചു കയറുകയായിരുന്നു. അപകടം നടന്നപ്പോൾ യുവാക്കൾ റോഡിലേക്ക് തെറിച്ചുവീണു.  ഗുരുതരമായി പരിക്കേറ്റ ഇവരെ  സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മേവട സ്വദേശികളായ അലൻ കുര്യൻ(26), നോബി…

Read More

പാളത്തില്‍ ഗ്യാസ് സിലിണ്ടർ: സമയോചിതമായി ഇടപെട്ട് ലോക്കോപൈലറ്റ്; ഒഴിവായത് വന്‍ദുരന്തം

ലഖ്നൗ: ഉത്തർപ്രദേശിലെ പ്രേംപുര്‍ റെയിൽവേ സ്റ്റേഷന് സമീപം പാളത്തില്‍ ​ഗ്യാസ് സിലിണ്ടർ കണ്ടെത്തി. കാൺപുരിൽനിന്നും പ്രയാഗ്‌രാജിലേക്ക്പോകുകയായിരുന്നു ചരക്കുതീവണ്ടിയുടെ ലോക്കോ പൈലറ്റാണ് ​ഗ്യാസ് സിലിണ്ടർ കണ്ടത്. സംഭവത്തിൽ, റെയിൽവേ പോലീസ് അന്വേഷണം ആരംഭിച്ചു. To advertise here, Contact Us ഞായറാഴ്ച പുലർച്ചെ 5.50-നാണ് സംഭവം. ട്രാക്കിൽ ​ഗ്യാസ് സിലിണ്ടർ കണ്ടതിനെത്തുടർന്ന് ലോക്കോ പൈലറ്റ് എമർജൻസി ബ്രേക്ക് ഉപയോ​ഗിച്ച് തീവണ്ടി നിർത്തുകയായിരുന്നു. തുടർന്ന്, റെയിൽവേ അധികൃതർ സ്ഥലത്തെത്തി സിലിണ്ടർ നീക്കം ചെയ്തു. അഞ്ച് ലിറ്റർ കാലിയായ സിലിണ്ടറാണ് ട്രാക്കിൽനിന്നും കണ്ടെത്തിയത്…

Read More

മൈനാഗപ്പള്ളി അപകടം; അജ്മലും ശ്രീക്കുട്ടിയും ഹോട്ടലിൽ താമസിച്ച് രാസലഹരി ഉപയോഗിച്ചു, മദ്യക്കുപ്പികൾ കണ്ടെത്തി

കൊല്ലം: മൈനാഗപ്പള്ളിയിൽ സ്കൂട്ടര്‍ യാത്രക്കാരിയെ കാര്‍ കയറ്റി കൊലപ്പെടുത്തിയ കേസിൽ പ്രതികള്‍ക്കെതിരെ പൊലീസ് കൂടുതല്‍ തെളിവുകള്‍ കണ്ടെത്തി. കേസിലെ ഒന്നും രണ്ടും പ്രതികളായ അജ്മലും ഡോ. ശ്രീക്കുട്ടിയും താമസിച്ച കരുനാഗപ്പള്ളിയിലെ ഹോട്ടലിൽ നിന്നാണ് നിര്‍ണായക തെളിവുകള്‍ കണ്ടെത്തിയത്. കഴിഞ്ഞ 14ന് ഹോട്ടലിൽ ഒരുമിച്ച് താമസിച്ച ഇരുവരും ലഹരി ഉപയോഗിച്ചിരുന്നതായി പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി. ഹോട്ടല്‍ മുറിയിൽ നിന്ന് മദ്യക്കുപ്പികളും രാസലഹരി ഉപയോഗിക്കുന്നതിനുള്ള ട്യൂബും പൊലീസ് കണ്ടെത്തി. അപകടം നടന്നതിന്‍റെ തലേദിവസമാണ് പ്രതികള്‍ കരുനാഗപ്പള്ളിയിലെ ഹോട്ടലിൽ എത്തിയത്. ഹോട്ടലിൽ…

Read More

ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് വരുകയായിരുന്ന ബസ് അപകടത്തില്‍പ്പെട്ടു; നിരവധി പേർക്ക് പരിക്ക്

ബെംഗളൂരു: കർണാടകയിൽ സ്വകാര്യ ബസ് മറിഞ്ഞ് നിരവധി പേർക്ക് പരിക്കേറ്റു. കർണാടകയിലെ ഹുൻസൂരില്‍ വെച്ചാണ് അപകടം ഉണ്ടായത്. ബംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് വന്ന എസ്കെഎസ് ട്രാവൽസിന്റെ എസി സ്ലീപ്പർ ബസാണ് അപകടത്തിൽപ്പെട്ടത്. രാത്രി 12 മണിയോടെയാണ്‌ അപകടം ഉണ്ടായത്. ബസ് നിയന്ത്രണംവിട്ട് കുത്തനെ മറിയുകയായിരുന്നു. അപകടത്തില്‍ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ടെങ്കിലും ആരുടെയും നില ​ഗുരുതരമല്ല. പരിക്കേറ്റ എല്ലാവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

Read More

ടിപ്പർ ശരീരത്തിലൂടെ കയറിയിറങ്ങി; കാസർകോട് സ്വദേശി തമിഴ്‌നാട്ടിൽ മരിച്ചു

കോയമ്പത്തൂർ : തമിഴ്നാട് കോയമ്പത്തൂരിലുണ്ടായ കാർ ആക്‌സിഡന്റിൽ കാസർകോട് സീതാംഗോളി സ്വദേശി മരിച്ചു. മെഡിക്കൽ വിദ്യാർത്ഥിയായ മുഹമ്മദ് റഷീദ് ആണ് മരിച്ചത്. ഭക്ഷണം കഴിക്കാൻ പുറത്തിറങ്ങിയ റഷീദിനെ ടിപ്പർ ഇടിക്കുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ശരീരം ഏറ്റുവാങ്ങാൻ ബന്ധുക്കൾ തമിഴ്‌നാട്ടിലേക്ക് തിരിച്ചു. അവധി കഴിഞ്ഞു കഴിഞ്ഞ ആഴ്ചയാണ് റഷീദ് കോയമ്പത്തൂരേക്ക് പോയത്

Read More

കാസർകോട് ഗേറ്റ് ദേഹത്ത് വീണ് രണ്ടര വയസുകാരന് ദാരുണാന്ത്യം

കാസർകോട്: ഉദുമയിൽ ഗേറ്റ് ദേഹത്ത് വീണ് രണ്ടര വയസുകാരന് ദാരുണാന്ത്യം. കളിക്കുന്നതിനിടയില്‍ ഗേറ്റ് ദേഹത്തേക്ക് മറിഞ്ഞു വീഴുകയായിരുന്നു. കാസർകോട് ഉദുമ പളളം തെക്കേക്കരയിലെ മാഹിന്‍ റാസിയുടെ മകന്‍ അബുതാഹിര്‍ (രണ്ടര) ആണ് മരിച്ചത്. മാങ്ങാട് കൂളിക്കുന്നിലെ ബന്ധു വീട്ടിൽ വച്ചാണ് അപകടമുണ്ടായത്. കളിക്കുന്നതിനിടെ ഇരുമ്പ് ഗേറ്റ് മറിഞ്ഞ് കുഞ്ഞിന്റെ ദേഹത്തേക്ക് വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Read More
Back To Top