ദുബൈയിൽ ഹോട്ടലില്‍ തീപിടിത്തം; കനത്ത പുക ശ്വസിച്ച് രണ്ടുപേര്‍ മരിച്ചു

ദുബൈ: ദുബൈയില്‍ ഹോട്ടലിലുണ്ടായ തീപിടിത്തത്തെ തുടര്‍ന്ന് പുക ശ്വസിച്ച് ശ്വാസംമുട്ടി രണ്ട് പേര്‍ മരിച്ചു. ദുബൈയിലെ നായിഫ് ഏരിയയിലെ ഒരു ഹോട്ടലിലാണ് തീപിടിത്തമുണ്ടായത്. തീപിടത്തത്തെ തുടര്‍ന്ന് ഉയര്‍ന്ന കനത്ത പുക ശ്വസിച്ചാണ് രണ്ടുപേര്‍ മരിച്ചതെന്ന് ദുബൈ മീഡിയ ഓഫീസ് അറിയിച്ചു. തീപിടിത്തം സംബന്ധിച്ച വിവരം ലഭിച്ച് വെറും ആറ് മിനിറ്റിനുള്ളില്‍ തന്നെ ദുബൈ സിവില്‍ ഡിഫന്‍സ് സംഘം സ്ഥലത്തെത്തി. കെട്ടിടത്തില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കാൻ തുടങ്ങി. ഉടന്‍ തന്നെ തീപിടിത്തം നിയന്ത്രണവിധേയമാക്കാനുള്ള നടപടികളും ആരംഭിച്ചു. രണ്ടുപേരുടെ മരണത്തില്‍…

Read More

ക്ഷേത്ര ദർശനത്തിന് മലമുകളിലേക്ക് കയറിയവർ താഴേക്ക് വഴുതി വീണു, കർണാടകയിൽ നിരവധി തീർത്ഥാടക‍ർക്ക് പരുക്ക്

കർണാടകയിൽ മലമുകളിലെ ക്ഷേത്രത്തിൽ അപകടം. ചിക്കമംഗളൂരുവിൽ തീർത്ഥാടനത്തിനായി മല നടന്ന് കയറിയവർ ചെളിയിൽ കാൽ വഴുതി വീണു. ദീപാവലി ഉത്സവത്തിന്‍റെ ഭാഗമായി നിയന്ത്രണങ്ങളിൽ താത്കാലികമായി ഇളവ് വരുത്തിയിരുന്നു. ഇതോടെയാണ് മലയിലേക്ക് നിരവധി തീർത്ഥാടകരെത്തിയത്. ഇന്നലെ ഈ മേഖലയിൽ കനത്ത മഴ പെയ്തിരുന്നു. മലയിൽ നിന്ന് കാൽ വഴുതി വീണും, തിക്കിലും തിരക്കിലും പെട്ടും 12 പേർക്ക് പരിക്കേറ്റു. നിരവധി തീർത്ഥാടകർ മലമുകളിൽ കുടുങ്ങിക്കിടക്കുന്നുവെന്നാണ് വിവരം. ചിക്കമംഗളുരുവിലെ ബിണ്ടിഗ ഗ്രാമത്തിലുള്ള ദേവിരമ്മ മലയിലെ ക്ഷേത്രത്തിലാണ് സംഭവം. നരക ചതുർദശി…

Read More

നീലേശ്വരത്തെ വെടിക്കെട്ട് അപകടം; പരിക്കേറ്റവരുടെ ചികിത്സാ ചെലവ് സർക്കാർ വഹിക്കും

കാസർകോട്: കാസർകോട് നീലേശ്വരത്തുണ്ടായ വെടിക്കെട്ട് അപകടത്തിൽ പരിക്കേറ്റവരുടെ ചികിത്സാ ചെലവ് സർക്കാർ വഹിക്കും. ഇന്ന് ചേർന്ന മന്ത്രിസഭായോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം ഉണ്ടായത്. അഞ്ഞൂറ്റമ്പലം വീരർകാവിലെ കളിയാട്ടത്തിനിടെ ഉണ്ടായ അപകടത്തിൽ നൂറിലേറെ പേർക്കാണ് പരിക്കേറ്റത്. സംഭവത്തില്‍ അഞ്ഞൂറ്റമ്പലം വീരർകാവ് ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾ അടക്കം മൂന്ന് പേരെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു.  ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് കരുവാശേരി സ്വദേശി ഭരതൻ, സെക്രട്ടറി പടന്നക്കാട് സ്വദേശി ചന്ദ്രശേഖരൻ, പടക്കത്തിന് തീ കൊളുത്തിയ പള്ളിക്കര സ്വദേശി രാജേഷ് എന്നിവരുടെ അറസ്റ്റാണ് നീലേശ്വരം പൊലീസ്…

Read More

നീലേശ്വരം അപകടം; അന്വേഷണത്തിന് പ്രത്യേക സംഘം, പടക്കം പൊട്ടിക്കാനുള്ള സ്ഥലം ഇത്തവണ മാറ്റിയതിലും അന്വേഷണം

കാസര്‍കോട്: കാസർകോട് നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവ് കളിയാട്ട മഹോത്സവത്തിനിടെ പടക്കപ്പുരയ്ക്ക് തീപിടിച്ചുണ്ടായ അപകടത്തിന്‍റെ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചതായി കാസര്‍കോട് ജില്ലാ പൊലീസ് മേദാവി ഡി ശില്‍പ അറിയിച്ചു. കാഞ്ഞങ്ങാട് ഡിവൈഎസ്‍പി ബാബു പെരിങ്ങോത്തിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുകയെന്നും എല്ലാ ഭാഗങ്ങളും പരിശോധിക്കുമെന്നും ഡി ശില്‍പ അറിയിച്ചു. കഴിഞ്ഞ വര്‍ഷം പടക്കം പൊട്ടിച്ച സ്ഥലത്തല്ല ഇത്തവണ പടക്കം പൊട്ടിച്ചത്.  പടക്കം പൊട്ടിക്കാനുള്ള സ്ഥലം ഇത്തുവണ മാറ്റിയതില്‍ ഉള്‍പ്പെടെ അന്വേഷണം നടത്തും. മുൻവർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി പടക്കം…

Read More

‘നീലേശ്വരം അപകടത്തിൽ ഗുരുതരവീഴ്ച’; ചുരുങ്ങിയ സുരക്ഷാക്രമീകരണങ്ങൾ പോലും പാലിച്ചില്ലെന്ന് ജില്ലാ പൊലീസ് മേധാവി

കാസര്‍കോട്: കാസർകോട് നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവ് കളിയാട്ട മഹോത്സവത്തിനിടെ പടക്കപ്പുരയ്ക്ക് തീപിടിച്ചുണ്ടായ അപകടത്തിൽ സംഭവിച്ചത് ഗുരുതര വീഴ്ചയെന്ന് പൊലീസ്. യാതൊരു സുരക്ഷാ മുൻകരുതലുകളും ഒരുക്കാതെ ക്ഷേത്ര കമ്മിറ്റി ഭാരവാഹികളുടെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതര വീഴ്ചയാണെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ഏറ്റവും കുറഞ്ഞ സുരക്ഷാക്രമീകരണങ്ങള്‍ പോലും ഒരുക്കിയിരുന്നില്ലെന്നും അനുമതി തേടിയിരുന്നില്ലെന്നും ജില്ലാ പൊലീസ് മേധാവി ഡി ശില്‍പ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ചെറിയ തോതിൽ പടക്കങ്ങള്‍ പൊട്ടിക്കാനാണെങ്കിലും നേരത്തെ തന്നെ അനുമതി തേടേണ്ടതുണ്ട്. 100 മീറ്റര്‍ അകലം ഉള്‍പ്പെടെയുള്ള മാനദണ്ഡങ്ങളും…

Read More

കണ്ണൂരില്‍ ലോറിയിടിച്ച് രണ്ട് തൊഴിലുറപ്പ് തൊഴിലാളികൾ മരിച്ചു

കണ്ണൂർ ഏഴിമലയിൽ ലോറിയിടിച്ച് രണ്ട് തൊഴിലുറപ്പ് തൊഴിലാളികൾ മരിച്ചു . ഏഴിമല സ്വദേശികളായ ശോഭ, യശോദ എന്നിവരാണ് മരിച്ചത്. നിയന്ത്രണം വിട്ട പിക്കപ്പ് ലോറി ഇവരുടെ ദേഹത്തേക്ക് പാഞ്ഞുകയറുകയായിരുന്നു. റോഡരികിലെ തൊഴിലിൽ ഏർപ്പെടുന്ന സമയത്താണ് നിയന്ത്രണം വിട്ട് പാഞ്ഞു കയറിയ പിക്കപ്പ് ഇടിച്ചത്. ആദ്യം റോഡരികിലെ മരത്തിൽ ഇടിക്കുകയും സമീപത്ത് ജോലി ചെയ്‌തിരുന്ന 3 തൊഴിലാളികളുടെ ദേഹത്ത് കയറുകയുമായിരുന്നു. രണ്ടുപേർ സംഭവ സ്ഥലത്ത് വച്ച് തന്നെ മരണപ്പെട്ടു. ഒരാൾ പരുക്കേറ്റ് ചികിത്സയിലാണ്.

Read More

കേരളത്തില്‍ നിന്ന് പുറപ്പെട്ട ബസ് കര്‍ണാടകത്തില്‍ അപകടത്തില്‍ പെട്ടു; ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

കെ എസ് ആർ ടി സി ബസ് കർണാടകയിൽ അപകടത്തിൽ പെട്ടു, ഡ്രൈവർ മരിച്ചു. മലപ്പുറം ഡിപ്പോയിലെ ഡ്രൈവർ തിരൂർ സ്വദേശി പാക്കര ഹസീബ് ആണ് മരിച്ചത് . യാത്രക്കാർ എല്ലാവരും സുരക്ഷിതരാണ് എന്നാണ് ലഭിക്കുന്ന വിവരം. മലപ്പുറം ഡിപ്പോയിൽ നിന്നും ഇന്നലെ വൈകിട്ട് ബാംഗ്ലൂരിലേക്ക് പുറപ്പെട്ട കെഎസ്ആർടിസിയുടെ സൂപ്പർ ഡീലക്സ് ബസ്സ് ആണ് പുലർച്ചെ 4 മണിയോടെ നഞ്ചൻകോടിന് സമീപം മധൂരിൽ നിയന്ത്രണം വിട്ടു ഡിവൈഡറിൽ ഇടിച്ചു കയറി അപകടം സംഭവിച്ചത്. മൈസൂരുവിന് അടുത്തുള്ള സ്ഥലമാണ്…

Read More

വാഹനാപകടത്തിൽ പരസ്യമായി ക്ഷമ ചോദിച്ച് നടൻ ബൈജു; ഫേസ്ബുക്കിൽ വീഡിയോ സന്ദേശം

തിരുവനന്തപുരം: മദ്യലഹരിയിൽ അമിത വേഗത്തിൽ കാറോടിച്ച് വാഹനാപകടമുണ്ടാക്കിയ സംഭവത്തില്‍ ക്ഷമ ചോദിച്ച് സിനിമ നടന്‍ ബൈജു. സോഷ്യല്‍ മീഡിയയില്‍ വീഡിയോ സന്ദേശത്തിലൂടെയാണ് ബൈജു പൊതുസമൂഹത്തിനോട് ക്ഷമ ചോദിച്ചത്. ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച ഏഷ്യാനെറ്റ് ന്യൂസിന്‍റെ മാധ്യമ പ്രവര്‍ത്തകരോട് ദേഷ്യപ്പെട്ടതിനും ബൈജു ഖേദം പ്രകടിപ്പിച്ചു. മാധ്യമ പ്രവര്‍ത്തകരാണെന്ന് അറിഞ്ഞില്ലെന്നും കയര്‍ പഞ്ചറായതാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് ബൈജു വിശദീകരിക്കുന്നത്.  ഞായറാഴ്ച അര്‍ധരാത്രിയാണ് തിരുവനന്തപുരം വെള്ളയമ്പലം ജംഗ്ഷനില്‍ വെച്ച് ബൈജുവിന്‍റെ വാഹനം സ്കൂട്ടർ യാത്രക്കാരനെ ഇടിച്ചത്. പിന്നാലെ ആശുപത്രിയിലേക്ക് കൊണ്ട് പോയെങ്കിലും ബൈജു വൈദ്യപരിശോധനയ്ക്ക്…

Read More

മദ്യലഹരിയിൽ കാറോടിച്ച് സ്‌കൂട്ടർ യാത്രികനെ ഇടിച്ചുതെറിപ്പിച്ചു; നടൻ ബൈജു സന്തോഷിനെതിരെ കേസ്

മദ്യലഹരിയിൽ കാറോടിച്ച് സ്‌കൂട്ടർ യാത്രികനെ ഇടിച്ചുതെറിപ്പിച്ചതിന് നടൻ ബൈജു സന്തോഷിനെതിരെ കേസ്. ഇന്നലെ അർധരാത്രി തിരുവനന്തപുരം വെള്ളയമ്പലം ജംഗ്ഷനിലാണ് സംഭവം. മ്യൂസിയം പൊലീസ് ആണ് കേസെടുത്തത്. മദ്യപിച്ച് അമിതവേഗതയിൽ കാറോടിച്ചായിരുന്നു അപകടം ഉണ്ടായത്. സ്കൂട്ടർ യാത്രികനെ ഇടിച്ചിട്ട ശേഷം വളരെ മോശമായി പെരുമാറിയെന്നാണ് സ്‌കൂട്ടർ യാത്രികൻ പരാതിയിൽ പറയുന്നു. വണ്ടിയാകുമ്പോൾ തട്ടുകയും മുട്ടുകയും ചെയ്യും അതിനിപ്പോൾ എന്താണെന്നായിരുന്നു ബൈജു പറഞ്ഞത്. സംഭവത്തിന്റെ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചവരോടായിരുന്നു നടന്റെ പ്രതികരണം. കൂടാതെ കയർക്കുകയും ചെയ്തു. മ്യൂസിയം പൊലീസ് സ്ഥലത്തെത്തി…

Read More

ഓച്ചിറയില്‍ 72 അടി ഉയരമുള്ള കാലഭൈരവൻ കെട്ടുകാള മറിഞ്ഞു

കൊല്ലം ഓച്ചിറയിൽ ഉത്സവത്തിന് എത്തിച്ച കെട്ടുകാള മറിഞ്ഞു. 72 അടി ഉയരമുള്ള കാലഭൈരവനെന്ന കെട്ടുകാളയാണ് മറിഞ്ഞത്. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. കാലഭൈരവന്‍ എന്ന കെട്ടുകാളയാണ് മറിഞ്ഞുവീണത്. രണ്ടു പേര്‍ക്ക് പരുക്കേറ്റു. പരുക്കേറ്റവരെ കായുകുളം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വലുപ്പത്തിന്റെ അടിസ്ഥാനത്തില്‍ ക്ഷേത്രഭരണസമിതി കെട്ടുകാളകള്‍ക്ക് ക്രമനമ്പരുകള്‍ നല്‍കിയിട്ടുണ്ട്. മറിഞ്ഞ കെട്ടുകാള കാലഭെെരവന്‍റെ ശിരസ്സിനുമാത്രം 17.75 അടി പൊക്കമുണ്ട്. 20 ടൺ ഇരുമ്പ്, 26 ടൺ വൈക്കോൽ എന്നിവകൊണ്ടു നിർമിച്ച കാലഭൈരവന്റെ നെറ്റിപ്പട്ടത്തിന് 32 അടി നീളമുണ്ട്. 28ാം ഓണ…

Read More
Back To Top