ഉമാ തോമസിനെ വെന്റിലേറ്ററിൽ നിന്ന് മാറ്റി; ആരോഗ്യനിലയിൽ മികച്ച പുരോഗതി

കൊച്ചി: കലൂർ സ്റ്റേഡിയത്തില്‍ നൃത്തപരിപാടിക്കിടെ വീണ് പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന ഉമാ തോമസ് എംഎൽഎയുടെ ആരോഗ്യനിലയിൽ പുരോഗതി. എംഎൽഎയെ വെന്റിലേറ്ററിൽ നിന്ന് മാറ്റി. എന്നാൽ അപകടനില തരണം ചെയ്തിട്ടില്ലാത്തതിനാൽ തീവ്രപരിചരണ വിഭാഗത്തിലുളള ചികിത്സ തുടരും. അതേസമയം, ഉമാ തോമസ് അപകടത്തിൽപെട്ട നൃത്തപരിപാടി വിവാദത്തിൽ ജിസിഡിഎയുടെ ഭാഗത്ത് നിന്ന് ജാഗ്രതക്കുറവുണ്ടായതായി ചെയർമാൻ കെ ചന്ദ്രൻപിള്ള പ്രതികരിച്ചു. സംഘാടനത്തിൽ വീഴ്ചയുണ്ടെന്ന് ജിസിഡിഎ എക്സിക്യൂട്ടീവ് യോഗം വിലയിരുത്തി. തുടർന്ന് ഒരു ഉദ്യോഗസ്ഥയെ സസ്‌പെൻഡ് ചെയ്യാനും തീരുമാനിച്ചു. അസി എക്സിക്യൂട്ടീവ് എൻജിനീയർ എസ്…

Read More

റെയിൽവേ ട്രാക്കിലിരുന്ന് പബ്ജി കളിച്ചു; ട്രെയിൻ തട്ടി മൂന്ന് വിദ്യാർഥികൾക്ക് ദാരുണാന്ത്യം

പട്‌ന: ബിഹാറിലെ ചമ്പാരനില്‍ റെയില്‍വേ ട്രാക്കിലിരുന്ന് മൊബൈല്‍ ഗെയിം കളിക്കുന്നതിനിടെ ട്രെയിന്‍ തട്ടി മൂന്ന് വിദ്യാര്‍ഥികള്‍ മരിച്ചു. മൂന്ന് പേരും ഇയര്‍ഫോണ്‍ ധരിച്ചതിനാല്‍ ട്രെയിന്‍ വരുന്നത് അറിഞ്ഞില്ല. അപകടത്തിലേക്ക് നയിച്ച കാരണങ്ങളെ പറ്റി കൂടുതല്‍ വ്യക്തത വരുത്താന്‍ റെയില്‍വെ അധികൃതര്‍ അന്വേഷണമാരംഭിച്ചിട്ടുണ്ട്. ഫര്‍കാന്‍ ആലം, സമീര്‍ ആലം, ഹബീബുള്ള അന്‍സാരി എന്നീ വിദ്യാര്‍ഥികളാണ് മരിച്ചത്. ട്രാക്കിലിരുന്നു പബ്ജി കളിക്കുകയായിരുന്നു മൂവരും. ഇയര്‍ഫോണ്‍ ധരിച്ചിരുന്നതിനാല്‍ ട്രെയിന്‍ വരുന്നത് അറിഞ്ഞില്ല. ഇവരുടെ മൃതശരീരം അന്ത്യകര്‍മങ്ങള്‍ക്കായി ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. റെയില്‍വേ ട്രാക്കുകള്‍…

Read More

ഉമ തോമസ് അപകടം; പൊലീസ് അന്വേഷണം തുടരുന്നതിനിടെ നടി ദിവ്യ ഉണ്ണി അമേരിക്കയിലേക്ക് മടങ്ങി

കൊച്ചി: ഗിന്നസ് റിക്കാർഡിന്‍റെ പേരിൽ നടന്ന കലൂർ സ്റ്റേഡിയത്തിലെ നൃത്തപരിപാടിക്കിടെ സ്റ്റേജിൽ നിന്നും വീണ് എംഎൽഎ ഉമ തോമസ് വീണ് പരിക്കേറ്റ സംഭവത്തിൽ വിവാദം തുടരുന്നതിനിടെ നടി ദിവ്യ ഉണ്ണി അമേരിക്കയിലേക്ക് മടങ്ങി. ഇന്നലെ രാത്രി 11.30 ക്കാണ് കൊച്ചി വിമാനത്താവളത്തിൽ നിന്നും ദിവ്യ ഉണ്ണി അമേരിക്കയിലേക്ക് മടങ്ങിയത്. സിംഗപൂര്‍ വഴിയാണ് അമേരിക്കയിലേക്ക് ദിവ്യ ഉണ്ണി അമേരിക്കയിലേക്ക് പോയത്. കലൂരിലെ നൃത്ത പരിപാടിയിലെടുത്ത കേസിൽ ദിവ്യ ഉണ്ണിക്ക് പൊലീസ് നോട്ടീസ് നൽകുമെന്ന വിവരങ്ങൾക്കിടെയാണ് നടി മടങ്ങിയത്. ദീർഘ നാളായി…

Read More

കണ്ണൂർ സ്കൂൾ ബസ് അപകടം; ഡ്രൈവർക്കെതിരെ കേസ്, ലൈസൻസ് സസ്‌പെൻഡ് ചെയ്യും

കണ്ണൂർ: കണ്ണൂർ വളക്കൈയിലെ സ്കൂൾ ബസ് അപകടത്തില്‍ ഡ്രൈവർക്കെതിരെ കേസ്. മനപ്പൂർവമല്ലാത്ത നരഹത്യയ്ക്കാണ് ശ്രീകണ്ഠപുരം പൊലീസ് കേസെടുത്തിരിക്കുന്നത്. അശ്രദ്ധയോടെയും ജാഗ്രതയില്ലാതെയും വണ്ടി ഓടിച്ചെന്നാണ് എഫ്ഐആറില്‍ പറയുന്നത്. അതേസമയം, ഡ്രൈവറുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്യും. ഇതിനായി മോട്ടോർ വാഹന വകുപ്പ് നടപടി തുടങ്ങി.  കണ്ണൂര്‍ വളക്കൈയിൽ ഇന്നലെ വൈകിട്ട് നാലരയോടെയാണ് അപകടമുണ്ടായത്. ഇറക്കത്തിൽ ബസിന്‍റെ നിയന്ത്രണം നഷ്ടമായതാണ് മറിയാൻ കാരണമെന്നാണ് ഡ്രൈവറുടെ മൊഴി. എന്നാല്‍, ഡ്രൈവറുടെ വാദം തള്ളുകയാണ് എംവിഡി. സ്കൂൾ ബസിന് യന്ത്രത്തകരാറില്ലെന്ന് എംവിഡിയുടെ പ്രാഥമിക റിപ്പോർട്ട്. ബ്രേക്കിനും എഞ്ചിനും തകരാറുണ്ടായിരുന്നില്ലെന്ന് കണ്ടെത്തൽ….

Read More

കണ്ണൂർ വളക്കൈയിൽ സ്കൂൾ ബസ് മറിഞ്ഞ് ഒരു വിദ്യാർഥിക്ക് ദാരുണാന്ത്യം; 15 വിദ്യാർഥികൾക്ക് പരുക്ക്

കണ്ണൂർ വളക്കൈയിൽ സ്കൂൾ ബസ് മറിഞ്ഞ് ഒരു വിദ്യാർഥിക്ക് ദാരുണാന്ത്യം. അപകടത്തിൽ 15 വിദ്യാർഥികൾക്ക് പരുക്കേറ്റിട്ടുണ്ടെന്നാണ് വിവരം. കുറുമാത്തൂർ ചിന്മയ സ്കൂളിന്റെ ബസാണ് കുറുമാത്തൂർ ചൊറുക്കള നാഗത്തിന് സമീപം വൈകീട്ട് 3.45ഓടെ അപകടത്തിൽപ്പെട്ടത്. നേദ്യ എസ്. രാജേഷ് ആണ് മരിച്ചത്. വളവിലൂടെ സഞ്ചരിക്കവെ ബസ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. 11 കുട്ടികൾ തളിപ്പറമ്പ് സഹകരണ ആശുപത്രിയിലും, മൂന്ന് കുട്ടികൾർ താലൂക്ക് ആശുപത്രിയിലും, ഒരാൾ പരിയാരം മെഡിക്കൽ കോളേജിലുമാണ് ചികിത്സയിലുള്ളത്.

Read More

മരുന്നുകളോട് പ്രതികരിക്കുന്നു; ഉമ തോമസിന്റെ ആരോഗ്യസ്ഥിതി വിലയിരുത്തി സംയുക്ത മെഡിക്കൽ ടീം

ഉമ തോമസ് MLAയുടെ ആരോഗ്യനിലയിൽ മികച്ച പുരോഗതി ഉണ്ടാകുമെന്ന പ്രതീക്ഷയിൽ ഡോക്ടേഴ്സ്. മരുന്നുകളോട് ശരീരം മികച്ച രീതിയിൽ പ്രതികരിക്കുന്നുവെന്ന് വ്യക്തമാക്കുന്നതാണ് നിലവിലെ മെഡിക്കൽ ബുള്ളറ്റിൻ. ശ്വാസകോശത്തിലുണ്ടായ അണുബാധ കുറയുന്നതനുസരിച്ച് വെന്റിലേറ്ററിൽ നിന്ന് മാറ്റാൻ കഴിയുമോ എന്നതിൽ പരിശോധന തുടരുകയാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ആരോഗ്യസ്ഥിതി സംയുക്ത മെഡിക്കൽ ടീം വിലയിരുത്തി. ആരോഗ്യ മന്ത്രി വീണ ജോർജ് പ്രത്യേക വിദഗ്ധ സംഘവുമായി നിരന്തര ആശയവിനിമയം നടത്തുന്നുണ്ട്. അണുബാധയുടെ പ്രതിരോധത്തിനും നിയന്ത്രണത്തിനും പ്രത്യേക മുൻകരുതൽ സ്വീകരിക്കണമെന്ന് മന്ത്രി നിർദ്ദേശം നൽകി….

Read More

സിനിമാതാരങ്ങൾക്ക് പരിപാടിയുമായി ബന്ധമുണ്ടോ എന്ന് പരിശോധിക്കും, സാമ്പത്തിക തട്ടിപ്പ് പരാതി ലഭിച്ചില്ല;കമ്മീഷ്ണർ

കൊച്ചി: കലൂർ സ്റ്റേഡിയത്തിലെ പരിപാടിയുമായി ബന്ധപ്പെട്ട് സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് ഇതുവരെയും പരാതികൾ വന്നിട്ടില്ലെന്ന് സിറ്റി പൊലീസ് കമ്മീഷണർ പുട്ട വിമലാദിത്യ. സിനിമാതാരങ്ങൾക്ക് നൃത്ത പരിപാടിയുമായി ബന്ധമുണ്ടോ എന്നതും പരിശോധിക്കും സാമ്പത്തിക തട്ടിപ്പ് സംബന്ധിച്ച് പരാതി ഇല്ലെന്നും കമ്മീഷ്ണർ മാധ്യമങ്ങളോട് പ്രതികരിച്ചു. മൃദംഗ വിഷനായിരുന്നു പരിപാടിയുടെ സംഘാടകർ. ​ഗിന്നസ് റെക്കോർഡ് ലക്ഷ്യമാക്കി നടത്തിയ പരിപാടിയിലാണ് എംഎൽഎയ്ക്ക് വീണ് പരിക്കേറ്റത്.  സംഘാടകരുടെ ഭാഗത്ത് വീഴ്ച ഉണ്ടായി. കലൂർ സ്റ്റേഡിയത്തിലെ നൃത്ത പരിപാടിയ്ക്ക് നൽകിയ അനുമതിയുടെ വിശദാംശങ്ങൾ പരിശോധിക്കുകയാണ്. സംഘാടകരെ ചോദ്യം…

Read More

ട്രെയിനിൽ നിന്ന് ചാടി ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ ട്രാക്കിലേക്ക് വീണ് കണ്ണൂരിൽ ഒരാൾ മരിച്ചു

കണ്ണൂർ: കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ട്രാക്കിലേക്ക് വീണ് ഒരാൾ മരിച്ചു. ട്രെയിനിൽ നിന്ന് ചാടി ഇറങ്ങാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. പ്ലാറ്റ്ഫോമിനും റെയിൽവേ ട്രാക്കിനും ഇടയിൽ പെട്ടാണ് മരണം സംഭവിച്ചത്. യശ്വന്ത്പൂർ വീക്കിലി എക്സ്പ്രസ് ട്രെയിനിൽ നിന്ന് ഇറങ്ങുമ്പോഴാണ് അപകടം ഉണ്ടായത്. അതേസമയം, മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. 

Read More

ഉമ തോമസ് വെന്‍റിലേറ്ററിൽ തുടരും; ശ്വാസകോശത്തിലെ ചതവുകൾ ഗുരുതരം, ആന്തരിക രക്തസ്രാവം കൂടിയിട്ടില്ല

കൊച്ചി: കല്ലൂര്‍ സ്റ്റേഡിയത്തിലെ ഗാലറിയിൽ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ ഉമ തോമസ് എംഎൽഎ വെന്‍റിലേറ്ററിൽ തുടരുമെന്ന് മെഡിക്കല്‍ ബുള്ളറ്റിൻ. അപകട നില തരണം ചെയ്തുവെന്ന് പറയാറായിട്ടില്ലെങ്കിലും നേരത്തെയുണ്ടായിരുന്നതിൽ നിന്ന് കാര്യമായ മാറ്റമുണ്ടെന്നും മെഡിക്കൽ സംഘം പറഞ്ഞു. ഇന്ന് രാവിലെ നടത്തിയ സിടി സ്കാൻ പരിശോധനയിൽ തലയുടെ പരിക്കിന്‍റെ അവസ്ഥ കൂടുതൽ ഗുരുതരമായിട്ടില്ലെന്ന് റിനെ മെഡിസിറ്റിപുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിനിൽ വ്യക്തമാക്കി. ആന്തരിക രക്തസ്രാവം വര്‍ധിച്ചിട്ടില്ലെങ്കിലും ശ്വാസകോശത്തിലെ ചതവുകള്‍ അൽപ്പം കൂടിയിട്ടുണ്ട്. വയറിന്‍റെ സ്കാനിലും കൂടുതൽ പ്രശ്നങ്ങളൊന്നും കണ്ടെത്താനായിട്ടില്ല….

Read More

ഉമ തോമസിന്റെ അപകടം: പൊതുമരാമത്ത് വകുപ്പിനും സംഘാടകർക്കുമെതിരെ ഫയ‍ർ ഫോഴ്‌സ് റിപ്പോ‍ർട്ട്; ‘ഗുരുതര വീഴ്‌ച’

കൊച്ചി: ഉമ തോമസിന്റെ അപകടവുമായി ബന്ധപ്പെട്ട് കലൂർ സ്റ്റേഡിയത്തിൽ നടന്ന പരിപാടിയുടെ സംഘാടകർക്കും പൊതുമരാമത്ത് വകുപ്പിനുമെതിരെ ഫയർഫോഴ്സിന്റെ പ്രാഥമിക റിപ്പോർട്ട്. ജില്ലാ ഫയർ ഓഫീസർക്ക് കിട്ടിയ റിപ്പോർട്ട് ഇന്ന് ഫയർഫോഴ്‌സ് മേധാവിക്ക് കൈമാറും. മന്ത്രിമാർ ഉൾപ്പെടെ പങ്കെടുത്ത വേദിയിൽ പ്രാഥമിക സുരക്ഷാ ക്രമീകരണങ്ങൾ പോലും ഉണ്ടായിരുന്നില്ലെന്ന് റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു. സ്റ്റേഡിയത്തിൽ സ്റ്റേജ് നിർമിച്ചത് അനുമതി ഇല്ലാതെയാണെന്ന് ജിസിഡിഎ എഞ്ചിനീയറിങ് വിഭാഗവും പറയുന്നു. പരിപാടി നടത്താൻ മാത്രമാണ് സ്റ്റേഡിയം തുറന്ന് കൊടുത്തതെന്നും വിളക്ക് കൊളുത്താൻ മാത്രമാണ് സ്റ്റേജ് എന്നാണ് സംഘാടകർ…

Read More
Back To Top