
അജ്മലിനെ പൂട്ടാൻ പോലീസ്; ശ്രീക്കുട്ടിയുടെ രക്തസാമ്പിൾ ഇന്ന് പരിശോധനയ്ക്ക് അയയ്ക്കും
ശാസ്താംകോട്ട(കൊല്ലം):മൈനാഗപ്പള്ളിയിൽ സ്കൂട്ടർ യാത്രികയായ ആനൂർക്കാവ് സ്വദേശി കുഞ്ഞുമോളെ കാർകയറ്റിക്കൊന്ന കേസിലെ പ്രതിയായ കരുനാഗപ്പള്ളി വെളുത്തമണൽ സ്വദേശി അജ്മലി(29)നെതിരേ കൂടുതൽ തെളിവുകൾ ശേഖരിക്കാൻ പോലീസ്. നീചമായ കുറ്റകൃത്യമായി കണക്കാക്കി പരമാവധി ശിക്ഷ ലഭ്യമാക്കനുള്ള തീവ്രശ്രമത്തിലാണ് ശാസ്താംകോട്ട പോലീസ്. അജ്മൽ മദ്യപിച്ചിട്ടുണ്ടെന്ന് അറസ്റ്റ് ചെയ്തപ്പോൾ വൈദ്യപരിശോധനയിൽ തെളിഞ്ഞിരുന്നു. അയാളുടെമേൽ ബോധപൂർവമായ നരഹത്യക്കുറ്റവും ഡോ. ശ്രീക്കുട്ടിക്കെതിരേ പ്രേരണക്കുറ്റവുമാണ് ചുമത്തിയിട്ടുള്ളത്. കടയിൽനിന്ന് സാധനംവാങ്ങി സ്കൂട്ടറിൽ മറുഭാഗത്തേക്ക് കടക്കുന്നതിനിടെ ദിശ തെറ്റി അമിതവേഗത്തിൽ വന്ന കാർ ഇടിച്ചുണ്ടായ അപകടത്തിലാണ് കുഞ്ഞുമോൾ മരിച്ചത്. താഴെ വീണ…