‘പൂജാരിമാർക്ക് പ്രതിമാസം 18000 രൂപ ഓണറേറിയം’; വമ്പൻ പ്രഖ്യാപനവുമായി ആം ആദ്മി

വമ്പൻ പ്രഖ്യാപനവുമായി ആം ആദ്മി. ക്ഷേത്രങ്ങളിലെ പൂജാരികൾക്കും ഗുരുദ്വാരകളിലെ പുരോഹിതർക്കും ഓണറേറിയം നൽകും. അവർക്ക് പ്രതിമാസം 18000 രൂപ നൽകും. പാർട്ടി കൺവീനർ അരവിന്ദ് കേജരിവാൾ ആണ് പ്രഖ്യാപനം നടത്തിയത്. പൂജാരി ഗ്രന്ഥി സമ്മാൻ യോജനയുടെ രജിസ്ട്രേഷൻ ചൊവ്വാഴ്ച ആരംഭിക്കുമെന്ന് മുൻ ഡൽഹി മുഖ്യമന്ത്രി പറഞ്ഞു. “ഇന്ന് ഞാൻ ഒരു പദ്ധതിയുമായി ബന്ധപ്പെട്ട് ഒരു സുപ്രധാന പ്രഖ്യാപനം നടത്തുകയാണ്. പദ്ധതിയുടെ പേര് പൂജാരി ഗ്രന്ഥി സമ്മാൻ യോജന എന്നാണ്. ഇതിന് കീഴിൽ ക്ഷേത്രങ്ങളിലെ പൂജാരിമാർക്കും ഗുരുദ്വാരയിലെ ഗ്രന്ഥികൾക്കും…

Read More

കെജ്‌രിവാളിനെ ലക്ഷ്യമിട്ട് ബിജെപി; തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കും മുൻപേ ‘കുറ്റപത്രം’ പുറത്തിറക്കി; രൂക്ഷവിമർശനം

ന്യൂഡൽഹി: ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാൻ വെറും മാസങ്ങൾ മാത്രം ശേഷിക്കെ അരവിന്ദ് കെജ്‌രിവാളിനെ ലക്ഷ്യമിട്ട് പ്രചാരണം ആരംഭിച്ച് ബിജെപി. കെജ്‌രിവാളിനെതിരായുള്ള അഴിമതി ആരോപണങ്ങളും മറ്റും ചൂണ്ടിക്കാട്ടി ബിജെപി ‘കുറ്റപത്രം’ പുറത്തിറക്കി. അരവിന്ദ് കെജ്‌രിവാൾ സർക്കാർ ജനങ്ങളുടെ സർക്കാരല്ല, ജയിലിൽ പോകുന്നവരുടെ സർക്കാരാണെന്ന്, ‘കുറ്റപത്രം’ പുറത്തിറക്കി കൊണ്ട് ബിജെപി നേതാക്കൾ ആരോപിച്ചു. ബിജെപി എംപി അനുരാഗ് ടാക്കൂറാണ് ‘കുറ്റപത്രം’ പുറത്തിറക്കിയത്. ഈ പുസ്തകത്തിൽ കെജ്‍രിവാളിനെതിരായ അഴിമതി ആരോപണങ്ങളും, സർക്കാരിന്റെ വീഴ്ചകളും മറ്റുമെല്ലാമാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. കുടിവെള്ള ലഭ്യത, മദ്യനയ…

Read More

തെരഞ്ഞെടുപ്പില്‍ ഒറ്റക്ക് മത്സരിക്കും, കോണ്‍ഗ്രസുമായുള്ള സഖ്യസാധ്യതകള്‍ തള്ളി അരവിന്ദ് കെജ്‌രിവാള്‍

ദല്‍ഹി: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒറ്റക്ക് മത്സരിക്കുമെന്ന് ആം ആദ്മി പാര്‍ട്ടി നേതാവും ദല്‍ഹി മുന്‍ മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാള്‍. കോണ്‍ഗ്രസുമായി ആം ആദ്മി പാര്‍ട്ടി സഖ്യമുണ്ടാക്കിയേക്കുമെന്ന ഊഹാപോഹങ്ങളെ തള്ളിക്കൊണ്ടാണ് കെജ്‌രിവാളിന്റെ പ്രസ്താവന. ആം ആദ്മി പാര്‍ട്ടി തെരഞ്ഞെടുപ്പില്‍ ഒറ്റക്ക് മത്സരിക്കുമെന്നും കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കില്ലെന്നും അദ്ദേഹം തന്റെ എക്‌സില്‍ കുറിച്ചു. ദല്‍ഹി തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിയും കോണ്‍ഗ്രസും തമ്മില്‍ സീറ്റ് വിഭജനത്തെച്ചൊല്ലി അന്തിമ ചര്‍ച്ചകള്‍ നടക്കുന്നെന്ന റിപ്പോര്‍ട്ടുകളെ തള്ളിക്കൊണ്ടാണ് കെജ്‌രിവാളിന്റെ പ്രസ്താവന. പ്രതിപക്ഷ സഖ്യത്തിന്റെ ഭാഗമായിട്ടും…

Read More

ആംആദ്മി പാര്‍ട്ടിയോടുള്ള പ്രതിഷേധ സൂചകമായി യമുനയില്‍ മുങ്ങിക്കുളിച്ച ബി.ജെ.പി നേതാവിന് ചൊറിച്ചില്‍

ദില്ലി: യമുനയിൽ മുങ്ങി പ്രതിഷേധിച്ച ​ദില്ലി ബിജെപി അധ്യക്ഷൻ വീരേന്ദ്ര സച്ദേവ ആശുപത്രിയിൽ. കനത്ത ചൊറിച്ചിലും, ശ്വാസതടസവും അനുഭവപ്പെടുന്നുണ്ടെന്ന് ദില്ലി ബിജെപി നേതൃത്വം വിശദമാക്കുന്നത്. നേരത്തെ സച്ദേവയ്ക്ക് ശ്വാസതടസം ഉണ്ടായിട്ടില്ല, ദില്ലി ആർഎംഎൽ ആശുപത്രിയിലാണ് സച്ദേവയെ പ്രവേശിപ്പിച്ചത്. വ്യാഴാഴ്ചയാണ് എഎപിക്കെതിരെ പ്രതിഷേധിച്ച് യമുനാ നദിയിൽ മുങ്ങി സച്ദേവ പ്രതിഷേധിച്ചത്. ജലത്തിന്റെ ശോചനീയാവസ്ഥയിൽ എഎപിക്കെതിരെ സച്ദേവ നടത്തിയ പ്രതിഷേധം ചർച്ചയാവുന്നതിനിടയിലാണ് ഇദ്ദേഹം ആശുപത്രിയിലായത്. ദില്ലി സർക്കാരിനെതിരെ രൂക്ഷ വിമർശനത്തോടെയായിരുന്നു പ്രതിഷേധം. ഛാട്ട് പൂജ ആഘോഷത്തിന് മുന്നോടിയായ യമുനാ നദിയിലെ…

Read More
Back To Top