
മാട്രിമോണിയൽ സൈറ്റിലൂടെ പരിചയപ്പെട്ട യുവതി വഴി തട്ടിപ്പ്, അക്കൗണ്ടിൽ കണ്ടത് 6 കോടി; കണ്ണൂർ സ്വദേശി പിടിയില്‍
ആലപ്പുഴ: ഓൺലൈൻ തട്ടിപ്പിലൂടെ യുവാവിന്‍റെ രണ്ടു ലക്ഷം തട്ടിച്ച കേസിൽ കണ്ണൂർ സ്വദേശിയെ അർത്തുങ്കൽ പൊലീസ് അറസ്റ്റു ചെയ്തു. കണ്ണൂർ ചെറുതാഴം പഞ്ചായത്ത് ഒന്നാംവാർഡ് ഏഴിലോട് ഖദീജ മൻസിലിൽ എം കെ പി ഷമാനെ (34) യാണ് അർത്തുങ്കൽ സ്റ്റേഷൻ ഓഫീസർ പി ജി മധുവിന്റെ നേതൃത്വത്തിൽ കണ്ണൂരിൽ നിന്ന് അറസ്റ്റ് ചെയ്തത്. ചേർത്തല തെക്ക് പഞ്ചായത്ത് വേളംപറമ്പ് ശ്രീകാന്തിന്റെ അക്കൗണ്ടിൽ നിന്നാണ് രണ്ടു ലക്ഷം രൂപ തട്ടിയെടുത്തത്. മാട്രിമോണിയൽ സൈറ്റിലൂടെ പരിചയപ്പെട്ട യുവതി മുഖേനയാണ് തട്ടിപ്പു…