‘പ്രായശ്ചിത്തമായി രണ്ടുകോടിരൂപ നല്‍കൂ, അല്ലെങ്കില്‍ കൊല്ലപ്പെടും’; സല്‍മാന്‍ ഖാന് വീണ്ടും വധഭീഷണി

മുംബൈ: ബോളിവുഡ് താരം സൽമാൻ ഖാനുനേരെ വീണ്ടും വധഭീഷണി. ‘രണ്ടു കോടി പണം തരൂ, അല്ലെങ്കിൽ കൊല്ലപ്പെടും’ എന്നാണ് അജ്ഞാത കേന്ദ്രത്തിൽ നിന്നുള്ള ഭീഷണി സന്ദേശം. മുംബൈ ട്രാഫിക് പോലീസ് കേന്ദ്രത്തിലേക്കാണ് ഭീഷണി സന്ദേശം ലഭിച്ചിരിക്കുന്നത്. പോലീസ് അന്വേഷണം ആരംഭിച്ചു.

സൽമാൻ ഖാനും കൊല്ലപ്പെട്ട എന്‍സിപി നേതാവ് ബാബാ സിദ്ദിഖിയുടെ മകനുമെതിരേ നേരത്തെ വധഭീഷണി ഉണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് 20 -കാരനെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തു. ഗുർഫാൻ ഖാൻ എന്നറിയപ്പെടുന്ന മുഹമ്മദ് തയ്യബ് എന്ന യുവാവിനേയാണ് പോലീസ് പിടികൂടിയത്. നേരത്തെ സമാനമായ ഭീഷണി സന്ദേശത്തിൽ 24-കാരനായ പച്ചക്കറി വിൽപ്പനക്കാരനെ പോലീസ് ജംഷഡ്പൂരിൽ നിന്ന് അറസ്റ്റ് ചെയ്തിരുന്നു. 5 കോടി രൂപ ആവശ്യപ്പെട്ടായിരുന്നു അന്ന് ഭീഷണി സന്ദേശം ലഭിച്ചത്.

കൊല്ലപ്പെട്ട എന്‍സിപി നേതാവും മഹാരാഷ്ട്രാ മുന്‍ മന്ത്രിയുമായ ബാബാ സിദ്ദിഖിയുടെ മകനാണ് എം.എല്‍.എ.യായ സീഷാന്‍ സിദ്ദിഖി. ബാബാ സിദ്ദിഖിയുടെ കൊലപാതകത്തിന് പിന്നാലെ സീഷാന്‍ സിദ്ദിഖിക്കും നടന്‍ സല്‍മാന്‍ ഖാനും സുരക്ഷ വര്‍ധിപ്പിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back To Top