കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില റെക്കോഡിലേക്ക് . 480 രൂപ വര്‍ധിച്ച് 60,000ത്തിലേക്ക് കടക്കുകയാണ് വില. 59,600 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില. ഗ്രാമിന് 60 രൂപയാണ് വര്‍ധിച്ചത്. 7450 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്‍റെ വില. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയിലാണ് സ്വര്‍ണവില.
കഴിഞ്ഞ ഒക്ടോബറില്‍ സ്വര്‍ണവില 59,640ല്‍ എത്തിയിരുന്നു. അന്ന് പവന് 7,455 രൂപയായിരുന്നു വില.