ഛത്രപതി ശിവജിയായി റിഷഭ് ഷെട്ടി, ‘ദി പ്രൈഡ് ഓഫ് ഭാരത് ഛത്രപതി ശിവജി മഹാരാജിന്റെ’ ഫസ്റ്റ് ലുക്ക് പുറത്ത്

ആരാധകർ ഏറെ കാത്തിരിക്കുന്ന റിഷഭ് ഷെട്ടി ചിത്രം ദി പ്രൈഡ് ഓഫ് ഭാരത് ഛത്രപതി ശിവജി മഹാരാജിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ചിത്രത്തിൻറെ റിലീസ് തീയതിയും ഇതോടൊപ്പം അണിയറ പ്രവർത്തകർ പുറത്തുവിട്ടു. 2027 ജനുവരി 21നാണ് ചിത്രം റിലീസ് ചെയ്യുന്നത്. ചിത്രത്തെ സംബന്ധിച്ചുള്ള മറ്റു വിവരങ്ങളൊന്നും പുറത്തു വിട്ടിട്ടില്ല.

ചിത്രത്തിൻറെ പോസ്റ്ററും റിലീസ് തീയതിയും നിർമ്മാതാവ് സന്ദീപ് സിംഗാണ് സമൂഹമാധ്യമത്തിലൂടെ പുറത്തുവിട്ടത്. കാന്താര എന്ന ചിത്രത്തിലൂടെ തരംഗം സൃഷ്ടിച്ച റിഷഭ് ഷെട്ടി തന്റെ പുതിയ തെലുങ്കു ചിത്രത്തിൽ ഒപ്പുവച്ചു. പ്രശാന്ത് വർമ സംവിധാനം ചെയ്യുന്ന ജയ് ഹനുമാൻ എന്ന ചിത്രത്തിലൂടെയാണ് റിഷഭ് ഷെട്ടിയുടെ തെലുങ്ക് അരങ്ങേറ്റം. മറ്റൊരു തെലുങ്ക് ചിത്രത്തിൽക്കൂ താരം അഭിനയിക്കുമെന്ന് റിപ്പോർട്ടുകളുണ്ട്.

നിലവിൽ റിഷഭ് ഷെട്ടി തന്റ ഹിറ്റ് ചിത്രമായ കാന്താരയുടെ രണ്ടാം ഭാഗത്തിന്റെ അണിയറയിലാണ്. അടുത്തിടെ കാന്താര: ചാപ്റ്റർ 1ന്റെ ട്രെയിലർ പുറത്തിറങ്ങിയിരുന്നു. പ്രേക്ഷകർക്കിടയിൽ മികച്ച പ്രതികരണമാണ് ട്രെയിലറിന് ലഭിച്ചത്. 2025 ഒക്ടോബർ രണ്ടിനാണ് കാന്താര: ചാപ്റ്റർ 1 റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുന്നത്.

ചിത്രത്തിൻറെ രചനയും സംവിധാനവും റിഷഭ് ഷെട്ടിയാണ് നിർവഹിക്കുന്നത്. ഹോംബാലെ ഫിലിംസിന്റെ ബാനറിൽ വിജയ് കിരഗന്ദൂർ നിർമിക്കുന്ന കാന്താര: ചാപ്റ്റർ 1 ഇംഗ്ലീഷ്, ബംഗാളി, തമിഴ്, തെലുങ്ക്, മലയാളം, ഹിന്ദി, കന്നട ഭാഷകളിലാണ് റിലീസ് ചെയ്യുന്നത്. ചിത്രത്തെക്കുറിച്ചും മറ്റു വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *

Back To Top