ക്രിസ്മസിന് കോളടിച്ച് ബെവ്കോ; രണ്ട് ദിവസം കൊണ്ട് നടന്നത് 152 കോടിയുടെ മദ്യവില്‍പന

തിരുവനന്തപുരം: ക്രിസ്മസ് ദിനത്തിലും തലേദിവസുമായി കേരളത്തിലെ ബെവ്റജസ് ഔട്ട്ലെറ്റുകളിൽ നടന്നത് റെക്കോര്‍ഡ് മദ്യവില്‍പ്പന. ക്രിസ്മസ് ദിനത്തിലെയും തലേ ദിവസത്തെയും മദ്യവില്‍പനയുടെ കണക്കുകളാണ് ബെവ്റജസ് കോര്‍പ്പറേഷന്‍ പുറത്തുവിട്ടത്. ഈ വര്‍ഷം ഡിസംബര്‍ 24നും 25നും ആകെ 152.06 കോടിയുടെ മദ്യം വിറ്റഴിച്ചപ്പോള്‍ കഴിഞ്ഞ വര്‍ഷം ഇതേ തീയതികളിലായി 122.14 കോടിയുടെ മദ്യമാണ് വിറ്റഴിച്ചത്.

ക്രിസ്മസ് ദിനമായ 25നും തലേദിവസമായ 24നുമുള്ള മദ്യവില്‍പനയില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 24.50 ശതമാനത്തിന്റെ (29.92 കോടി) വര്‍ധനവാണ് ഉണ്ടായത്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് മദ്യ വിലയിലുള്ള വര്‍ധനവും കൂടുതല്‍ തുകയ്ക്കുള്ള മദ്യവില്‍പനക്ക് കാരണമായിട്ടുണ്ട്. ഈ വര്‍ഷം ഡിസംബര്‍ 25ന് ബെവ്റജസ് ഔട്ട് ലെറ്റുകളിലൂടെ 54.64 കോടിയുടെ മദ്യമാണ് വിറ്റഴിച്ചത്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 25ന് ഔട്ട്‌ലെറ്റുകളിലൂടെ 51.14 കോടിയുടെ മദ്യമാണ് വിറ്റഴിച്ചത്. ഡിസംബര്‍ 25ലെ വില്‍പനയില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 6.84 ശതമാനത്തിന്റെ വര്‍ധനവാണ് ഇത്തവണയുണ്ടായത്.

ഈ വര്‍ഷം ഡിസംബര്‍ 24ന് ഔട്ട്‌ലെറ്റുകളിലൂടെ 71.40 കോടിയുടെയും വെയര്‍ഹൗസുകളിലൂടെ 26.02 കോടിയുടെയും അടക്കം ആകെ 97.42 കോടിയുടെ മദ്യമാണ് വിറ്റഴിച്ചത്. 2023 ഡിസംബര്‍ 24ന് ഔട്ട്‌ലെറ്റുകളിലൂടെ 71 കോടിയുടെ മദ്യമാണ് വിറ്റഴിച്ചിരുന്നത്. ഡിസംബര്‍ 24ലെ വില്‍പ്പനയില്‍ 37.21 ശതമാനത്തിന്റെ വര്‍ധനവാണ് ഇത്തവണയുണ്ടായത്.

Leave a Reply

Your email address will not be published. Required fields are marked *

Back To Top