പേരാമ്പ്രയിൽ 11.500 ​ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ; പിടിക്കപ്പെട്ടത് വിൽപന നടത്തുന്നതിനിടെ

ലഹരി വിൽപ്പനയ്ക്കിടെ നാട്ടുകാർ തടയുകയും പൊലീസിൽ വിവരമറിയിക്കുകയുമായിരുന്നു. കോഴിക്കോട്: പേരാമ്പ്രയിൽ 11.500 ​ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ. പേരാമ്പ്ര കടിയങ്ങാട് സ്വദേശി ഒ പി സുനീറാണ് പൊലീസിൻ്റെ പിടിയിലായത്. ലഹരി വിൽപ്പനയ്ക്കിടെ നാട്ടുകാർ തടയുകയും പൊലീസിൽ വിവരമറിയിക്കുകയുമായിരുന്നു. പേരാമ്പ്ര ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള ലഹരി വിരുദ്ധ സ്ക്വാഡ് പ്രതിയെ കസ്റ്റഡിയിൽ എടുത്തു.

Read More

‘സർക്കാർ കണ്ണുതുറക്കാത്ത ദൈവമായി, ആശവർക്കർമാരുടെ സമരത്തെ രാഷ്ട്രീയ അധികാരികൾ അധിക്ഷേപിച്ചു’; കെ കെ ശിവരാമൻ

കണ്ണിൽ ചോരയില്ലാത്ത മനുഷ്യ സ്നേഹത്തിന്റെ കണിക പോലും ഇല്ലാത്ത നിലപാട് ഇടതുപക്ഷത്തിന് ഭൂഷണമല്ലായെന്നും കെ കെ ശിവരാമൻ ഫേസ്ബുക്കിൽ കുറിച്ചു ഇടുക്കി:  സെക്രട്ടേറിയറ്റിന് മുന്നിൽ ആശ വര്‍ക്കര്‍മാര്‍ നടത്തുന്ന സമരത്തില്‍ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സിപിഐ മുതിർന്ന നേതാവ് കെ കെ ശിവരാമൻ. സർക്കാർ കണ്ണുതുറക്കാത്ത ദൈവമായി മാറിയെന്നും സമരത്തെ രാഷ്ട്രീയ അധികാരികൾ അധിക്ഷേപിച്ചുവെന്നും കെ കെ ശിവരാമൻ ഫേസ്ബുക്കിൽ കുറിച്ചു. ജോലിയില്‍ കയറിയില്ലായെങ്കില്‍ ആശവര്‍ക്കര്‍മാരെ ജോലിയിൽനിന്ന് പിരിച്ചുവിടുമെന്ന് വ്യക്തമാക്കുന്ന എൻ എച്ച് എം സ്റ്റേറ്റ് മിഷൻ…

Read More

‘കുരങ്ങൻമാർ പോലും ഇത്രയധികം നേന്ത്രപഴം കഴിക്കില്ല’; പാകിസ്താൻ താരങ്ങളുടെ ഭക്ഷണരീതിയെ വിമർശിച്ച് വസീം അക്രം

പാകിസ്താൻ ക്രിക്കറ്റ് താരങ്ങളുടെ ഭക്ഷണരീതിയെ വിമർശിച്ച് വസീം അക്രം ഇന്ത്യയോട് നാണംകെട്ട തോൽവിയേറ്റു വാങ്ങുകയും ചാംപ്യൻസ് ട്രോഫിയിൽ നിന്ന് പുറത്താവുകയും ചെയ്ത പാകിസ്താൻ ടീമിനെതിരെ വിമർശനം തുടർന്ന് വസീം അക്രം. താരങ്ങളുടെ കളി രീതിമാത്രമല്ല, ഭക്ഷണ രീതിയും മറ്റ് ഇടപെടലുകളും പ്രാകൃതമാണെന്ന് മുൻ പാക് നായകൻ കൂടിയായ വസീം അക്രം പറഞ്ഞു. ഇന്ത്യക്കെതിരായ മത്സരത്തിനിടെ പാക് താരങ്ങളുടെ ഭക്ഷണരീതിയെ ഉദാഹരണമായി പറഞ്ഞാണ് അക്രം ഈ വിമർശനം ഉന്നയിച്ചത്. ‘ഇന്ത്യക്കെതിരായ മത്സരത്തിന്‍റെ ഒന്നാമത്തെയോ രണ്ടാമത്തെയോ ഡ്രിങ്ക്സ് ബ്രേക്കിനിടെ ഞാന്‍…

Read More

തെലങ്കാന തുരങ്ക അപകടം; ചെളിയും വെള്ളവും ഒഴുകിയിറങ്ങുന്നു, രക്ഷാപ്രവർത്തകരുടെ ജീവനും ഭീഷണി

തുരങ്കത്തിൽ വെള്ളവും ചെളിയും ഒഴുകിയിറങ്ങുന്നതാണ് രക്ഷാപ്രവ‍ർത്തകരുടെയും കുടുങ്ങി കിടക്കുന്നവരുടെയും ജീവന് ഭീഷണിയാവുന്നത് ഹൈദരാബാദ്: തെലങ്കാനയിൽ തുരങ്കത്തിൽ കുടുങ്ങിയ എട്ട് പേർക്കായുളള രക്ഷാപ്രവർത്തനത്തിനിറങ്ങിയ രക്ഷാപ്രവർത്തകരുടെ ജീവനും ഭീഷണിയിലെന്ന് ജലസേചന മന്ത്രി ഉത്തംകുമാ‍ർ റെഡ്ഡി. ഇതോടെ തുരങ്കത്തിൽ കുടുങ്ങി കിടക്കുന്ന എട്ട് പേരെയും രക്ഷപ്പെടുത്താനുള്ള സാധ്യത മങ്ങി. തുരങ്കത്തിൽ വെള്ളവും ചെളിയും ഒഴുകിയിറങ്ങുന്നതാണ് രക്ഷാപ്രവ‍ർത്തകരുടെയും കുടുങ്ങി കിടക്കുന്നവരുടെയും ജീവന് ഭീഷണിയാവുന്നത്. തുരങ്കത്തിൽ വീണ്ടും മണ്ണിടിച്ചിലിന് സാധ്യതയുണ്ടെന്ന ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ റിപ്പോർട്ടിനെ തുടർന്ന് രക്ഷാപ്രവർത്തനം താത്കാലികമായി നിർത്തിവച്ചേക്കുമെന്ന് കഴിഞ്ഞ…

Read More

വെഞ്ഞാറമൂട് കൂട്ടക്കൊല: ‘കൃത്യം നടത്തുമ്പോള്‍ പ്രതി മദ്യലഹരിയില്‍’, രക്തസാമ്പിള്‍ പരിശോധനാ ഫലം ഇന്ന് ലഭിക്കും

മറ്റേതെങ്കിലും തരത്തിലുള്ള ലഹരി വസ്തുക്കള്‍ ഉപയോഗിച്ചിട്ടുണ്ടോയെന്നതില്‍ വ്യക്തതയില്ല തിരുവനന്തപുരം: വെഞ്ഞാറമൂട്ടില്‍ ഒരു കുടുംബത്തിലെ നാല് പേരെ ഉള്‍പ്പെടെ അഞ്ച് പേരെ കൊലപ്പെടുത്തിയ പ്രതി അഫാന്‍ കൃത്യം നടത്തുമ്പോള്‍ മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ്. അഫാന്‍ സ്റ്റേഷനിലെത്തുമ്പോള്‍ മദ്യപിച്ചിരുന്നതായാണ് പൊലീസ് പറയുന്നത്.രണ്ട് കൊലപാതകങ്ങള്‍ നടത്തിയ ശേഷം അഫാന്‍ ബാറിലെത്തി മദ്യം വാങ്ങിയിരുന്നുവെന്നും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. മറ്റേതെങ്കിലും തരത്തിലുള്ള ലഹരി ഉപയോഗിച്ചിട്ടുണ്ടോയെന്നതില്‍ വ്യക്തതയില്ല. രക്തസാമ്പിള്‍ പരിശോധനാ ഫലം ലഭിച്ചാല്‍ മാത്രമെ ഇക്കാര്യത്തില്‍ സ്ഥിരീകരണം ഉണ്ടാവൂ. ഫലം ഇന്ന് ലഭിക്കും. കൊലപാതകങ്ങള്‍ക്ക് ശേഷം…

Read More

വെഞ്ഞാറമൂട് കൂട്ടക്കൊല; പ്രതി നേരത്തെയും ജീവനൊടുക്കാൻ ശ്രമം നടത്തിയിരുന്നു, ലഹരി ഉപയോഗിച്ചിരുന്നതായി പൊലീസ്

പെൺകുട്ടിയുടെ കാര്യം സംസാരിക്കാൻ ലത്തീഫ് കഴിഞ്ഞദിവസം രാവിലെ അഫാന്റെ വീട്ടിൽ പോയിരുന്നു തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലപാതകക്കേസ് പ്രതി അഫാൻ നേരത്തെയും ജീവനൊടുക്കാൻ ശ്രമം നടത്തിയിരുന്നതായി വിവരം.10 വർഷം മുമ്പ് പഠന കാലത്തായിരുന്നു ആത്മഹത്യാശ്രമം. മൊബൈൽഫോൺ വാങ്ങി നൽകാത്തതിനെ തുടർന്നായിരുന്നു ഇതെന്നും വിവരമുണ്ട്. അതേസമയം, 23-കാരനായ അഫാൻ ലഹരി ഉപയോഗിച്ചതിന്‍റെ തെളിവുകൾ പൊലീസിന് ലഭിച്ചു. ഏത് തരം ലഹരി എന്ന് പരിശോധിക്കേണ്ടതുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ നെടുമങ്ങാട് ഡിവൈഎഫ്ഐ കെ എസ് അരുൺ പറഞ്ഞു.പ്രതി ലഹരിക്കടിമയാണ്. പെൺകുട്ടിയുടെ കാര്യം സംസാരിക്കാൻ…

Read More

അവിശ്വാസ പ്രമേയം അവതരിപ്പിക്കാനിരിക്കെ ചുങ്കത്തറയിൽ യുഡിഎഫ്-എൽഡിഎഫ് പ്രവർത്തകർ തമ്മിൽ സംഘർഷം; കയ്യാങ്കളി

യുഡിഎഫ് അവതരിപ്പിക്കുന്ന അവിശ്വാസ പ്രമേയത്തിന് മുമ്പായി സിപിഐഎം പ്രവർത്തകർ പഞ്ചായത്തിന് മുമ്പിലൂടെ പ്രകടനം നടത്തിയിരുന്നു മലപ്പുറം: അവിശ്വാസ പ്രമേയം അവതരിപ്പിക്കുന്നതിന് മുമ്പ് ചുങ്കത്തറ പഞ്ചായത്തിൽ യുഡിഎഫ്-എൽഡിഎഫ് പ്രവർത്തകർ തമ്മിൽ സംഘർഷം. സംഘർഷത്തിൽ തൃണമൂൽ കോൺ​ഗ്രസ് പ്രവർ‌ത്തകരുമുണ്ടായിരുന്നു. ഇതിനിടെ പി വി അൻവർ എംഎൽഎയെ പ്രവർത്തകർ കടയിൽ പൂട്ടിയിട്ടു. പിന്നീട് ആര്യാടൻ ഷൗക്കത്തും ഉൾപ്പെടെയുളളവർ എത്തി ഷട്ടർ‌ തുറന്നുകൊടുക്കുകയായിരുന്നു. യുഡിഎഫ് അവതരിപ്പിക്കുന്ന അവിശ്വാസ പ്രമേയത്തിന് മുമ്പായി സിപിഐഎം പ്രവർത്തകർ പഞ്ചായത്തിന് മുമ്പിലൂടെ പ്രകടനവുമായി പോയിരുന്നു. ഇതിന് പിന്നാലെയാണ് സംഘർഷമുണ്ടായത്….

Read More

ജാമ്യത്തിലിറങ്ങിയ പൾസർ സുനിയുടെ യാത്രകൾ ആഢംബര കാറിൽ; വിളിച്ചിരുന്നത് കൂടുതലും വാട്സ്ആപ്പ് കോളുകൾ

കാർ എടുക്കാൻ വേണ്ടി അമ്മയെ കൊണ്ട് ലോൺ എടുപ്പിച്ചു എന്നാണ് പൾസർ സുനിയുടെ മൊഴി കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ജാമ്യത്തിൽ കഴിയുന്ന മുഖ്യപ്രതി പൾസർ സുനിയുടെ ഇടപാടുകളിൽ അന്വേഷണം തുടങ്ങി പൊലീസ്. ജാമ്യത്തിൽ ഇറങ്ങിയശേഷം ഉപയോഗിച്ചിരുന്നത് ആഢംബര കാർ. എറണാകുളം സ്വദേശിയുടെ പേരിലെടുത്ത കാറാണ് പൾസർ സുനി ഉപയോ​ഗിച്ചിരുന്നത്. എന്നാൽ വാഹനം പണയത്തിന് എടുത്തതാണെന്നാണ് പൾസർ സുനിയുടെ മൊഴി. കാർ എടുക്കാൻ വേണ്ടി അമ്മയെ കൊണ്ട് ലോൺ എടുപ്പിച്ചു എന്നാണ് പൾസർ സുനിയുടെ മൊഴി. രണ്ടരലക്ഷം…

Read More

ബോളിവുഡിൽ റീ റിലീസുകൾ അവസാനിക്കുന്നില്ല, അടുത്ത ഊഴം ഷാരൂഖിന്റേത്; വീണ്ടും റിലീസിനൊരുങ്ങി ആ ഹിറ്റ് സിനിമ

1998-ൽ മികച്ച ജനപ്രിയ ചിത്രത്തിനുള്ള മൂന്ന് ദേശീയ അവാർഡുകളും കരിഷ്മയ്ക്ക് മികച്ച സഹനടിക്കുള്ള അവാർഡും സിനിമ നേടിയിരുന്നു ബോളിവുഡിൽ ഇപ്പോൾ റീ റിലീസുകളുടെ കാലമാണ്. നിറയെ പഴയ ഹിറ്റ് സിനിമകളാണ് ഇപ്പേൾ വീണ്ടും തിയേറ്ററിലേക്ക് എത്തുന്നത്. ഈ സിനിമകൾക്കെല്ലാം വലിയ വരവേൽപ്പാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. ഇപ്പോഴിതാ മറ്റൊരു സൂപ്പർതാര സിനിമ കൂടി പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തുകയാണ്. ഷാരൂഖ് ഖാൻ നായകനായി എത്തി പ്രേക്ഷക ഹൃദയം കീഴടക്കിയ ‘ദിൽ തോ പാഗൽ ഹേ’ ആണ് വീണ്ടും തിയേറ്ററിലേക്ക്…

Read More

അസഭ്യ സംസാരവും വസ്ത്രധാരണവും, ‘പുഷ്പ’ കാരണം സ്കൂളിലെ പകുതി കുട്ടികളും മോശമായി, അധ്യാപികയുടെ പ്രസംഗം വൈറൽ

‘പുഷ്പയുടെ റിലീസിന് ശേഷം കുട്ടികൾ മോശമായി പെരുമാറുന്നു’ ആഗോള ബോക്സ് ഓഫീസിൽ വമ്പൻ വിജയമായി തീർന്ന ചിത്രമാണ് അല്ലു അർജുൻ നായകനായി എത്തിയ പുഷ്പ 2. ഇപ്പോൾ ഡിജിറ്റൽ സ്ട്രീമിങ് നടത്തിക്കൊണ്ടിരിക്കുകയാണ് ചിത്രം. നെറ്റ്ഫ്ലിക്സിലും സിനിമ ട്രെൻഡിങ്ങാണ്. ഈ വേളയിൽ പുഷ്പ 2 തന്റെ സ്കൂളിലെ പകുതികുട്ടികളെയും മോശമാക്കിയെന്ന് പറയുകയാണ് ഒരധ്യാപിക. ഹൈദരാബാദ് യൂസുഫ്ഗുഡയിലെ സർക്കാർ സ്‌കൂൾ അധ്യാപികയാണ് ഈ പരാതിയുമായി രംഗത്തെത്തിയത്. ഈ വിഷയത്തേക്കുറിച്ച് അധ്യാപിക എജ്യുക്കേഷന്‍ കമ്മീഷനോട് വിശദമാക്കുന്നതിന്റെ വീഡിയോ തെലുങ്ക് മാധ്യമമായ വി6…

Read More
Back To Top