
വർഷകാല സമ്മേളനം ബഹളത്തിൽ തുടങ്ങി; ലോക്സഭ 12 മണിവരെ നിർത്തിവച്ചു.
ദില്ലി: പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന്റെ ആദ്യ ദിനം ബഹളത്തോടെ ആരംഭിച്ചു. ലോക്സഭയുടെ തുടക്കം പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട ജവാൻമാർക്കും അഹമ്മദാബാദ് വിമാന ദുരന്തത്തിൽ കൊലപ്പെട്ടവർക്കും ആദരാഞ്ജലിയർപ്പിച്ചുകൊണ്ടായിരുന്നു. പിന്നാലെ പ്രതിപക്ഷം അടിയന്തര പ്രമേയങ്ങൾ അവതരിപ്പിച്ച് സഭയിൽ പ്രതിഷേധം ശക്തമാക്കി. ചോദ്യോത്തര വേളയ്ക്ക് പകരം പഹൽഗാം ഭീകരാക്രമണവും ഓപ്പറേഷൻ സിന്ദൂരും, അഹമ്മദാബാദ് വിമാന അപകടവും ഉൾപ്പെടെയുള്ള കാര്യങ്ങൾ ചർച്ച ചെയ്യണമെന്നായിരുന്നു പ്രതിപക്ഷം ആവശ്യപ്പെട്ടത്. എന്നാൽ സ്പീക്കർ ആവശ്യങ്ങൾ തള്ളി. ഇതോടെ പ്രതിപക്ഷാംഗങ്ങൾ ബഹളമുണ്ടാക്കി. ബഹളവും മുദ്രാവാക്യവും ശക്തമായതോടെ സ്പീക്കർ 12…