കോടികൾ കുടിശ്ശിക; മോട്ടോർ വാഹനവാഹന വകുപ്പുമായുളള സേവനം അവസാനിപ്പിച്ച് സി-ഡിറ്റ്

തിരുവനന്തപുരം : മോട്ടോർ വാഹനവാഹന വകുപ്പിനുള്ള സേവനം അവസാനിപ്പിച്ച് സി ഡിറ്റ്. കോടികളുടെ കുടിശ്ശിക വന്നതോടെയാണ് സി-ഡിറ്റ് സേവനം നിർത്തിയത്. എംവിഡി 9 മാസത്തെ കുടിശ്ശിക തന്നുതീർക്കാനുണ്ടെന്നാണ് സി-ഡിറ്റ്  വിശദീകരണം. ഈ മാസം 17 മുതൽ ആണ് താൽക്കാലിക ജീവനക്കാരെ പിൻവലിക്കുകയും സേവനം നിഅവസാനിപ്പിക്കുകയും ചെയ്തത്. 

Read More

മെസ്സി പുറത്ത്; ലോകകപ്പ് യോഗ്യതാമത്സരങ്ങള്‍ക്കായുള്ള അര്‍ജന്റീന ടീമിനെ പ്രഖ്യാപിച്ചു

റൊസാരിയോ: സെപ്റ്റംബറില്‍ നടക്കുന്ന ലോകകപ്പ് യോഗ്യതാമത്സരങ്ങള്‍ക്കായുള്ള അര്‍ജന്റീന ടീമിനെ പ്രഖ്യാപിച്ചു. പരിക്കേറ്റ സൂപ്പര്‍താരം ലയണല്‍ മെസ്സിയെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ചിലി, കൊളംബിയ ടീമുകള്‍ക്കെതിരേയാണ് മത്സരങ്ങള്‍. 28-അംഗ ടീമിനെ അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ സമൂഹമാധ്യമങ്ങളിലൂടെയാണ് പുറത്തുവിട്ടത്. സ്‌ക്വാഡില്‍ നിരവധി യുവതാരങ്ങളെ പരിശീലകന്‍ സ്‌കലോണി ഉള്‍പ്പെടുത്തിയിട്ടുണ്ട്. അലജാന്‍ഡ്രോ ഗര്‍നാച്ചോ, വാലന്റിന്‍ കര്‍ബോണി, വാലന്റിന്‍ ബാര്‍കോ, മാത്യാസ് സൗളെ എന്നിവര്‍ ടീമിലുണ്ട്. മിഡ്ഫീല്‍ഡര്‍ എസക്വേല്‍ ഫെര്‍ണാണ്ടസ്, സ്‌ട്രൈക്കര്‍ വാലന്റിന്‍ കാസ്റ്റല്ലാനോസ് എന്നിവര്‍ പുതുമുഖങ്ങളാണ്. ഡിബാല ഇക്കുറിയും ടീമിലില്ല. സെപ്റ്റംബര്‍ 5-ന് ചിലിയേയും…

Read More

‘മലയാള സിനിമയിൽ സ്ത്രീകൾ സുരക്ഷിതരല്ലെന്നത് ഞെട്ടലുണ്ടാക്കുന്നു’: ശശി തരൂർ

ലൈംഗിക പീഡനമടക്കം ഗുരുതര പരാമർശങ്ങളടങ്ങിയ ഹേമ കമ്മിറ്റി റിപ്പോർട്ട് ലഭിച്ചിട്ടും കഴിഞ്ഞ നാലര വർഷത്തോളം കാലം ഒന്നും ചെയ്യാതിരുന്നത് ക്ഷമിക്കാനാകാത്ത തെറ്റെന്ന് കോൺഗ്രസ് എംപി ശശി തരൂർ.റിപ്പോർട്ട് ലോകം മുഴുവൻ ചർച്ചചെയ്യപ്പെടുമെന്നും സർക്കാർ നിലപാടെടുക്കാൻ വൈകിയത് ക്ഷമിക്കാൻ പറ്റുന്നതല്ലെന്നും തരൂർ പറഞ്ഞു. മലയാള സിനിമാ മേഖലയിലുണ്ടായ ദുഷ്പേര് സങ്കടകരമാണ്. സർക്കാർ നടപടിക്കൊപ്പം സിനിമാ മേഖലയും സ്വയം നവീകരണത്തിന് തയ്യാറാകണം. റിപ്പോർട്ട്‌ എന്തുകൊണ്ടാണ് സർക്കാർ അഞ്ചുവർഷം പിടിച്ചുവെച്ചതെന്ന് അദ്ദേഹം ചോദിച്ചു. സ്ത്രീകൾക്ക് സുരക്ഷിതമായ സാമൂഹിക സാഹചര്യമല്ല നിലനിൽക്കുന്നത്. വിഷയത്തിൽ…

Read More

ദേശീയപാതയിൽ യുവാവിനെ ഇടിച്ചുതെറിപ്പിച്ചശേഷം വാഹനം നിര്‍ത്താതെ പോയി, രക്തവാര്‍ന്ന് യുവാവിന് ദാരുണാന്ത്യം

തിരുവനന്തപുരം: തിരുവനന്തപുരം കല്ലമ്പലം ദേശീയ പാതയിൽ  യുവാവിനെ ഇടിച്ചുതെറിപ്പിച്ച ശേഷം വാഹനം നിർത്താതെ പോയി. അപകടത്തിൽ പരിക്കേറ്റ യുവാവ് റോഡിൽ കിടന്നു രക്തം വാര്‍ന്ന് മരിച്ചു. നാവായികുളം ഐ ഒ ബി ബാങ്കിന് മുൻവശം അർദ്ധരാത്രിയോടെയാണ് അപകടമുണ്ടായത്. ചിറയിൻകീഴ് മുടപുരം സ്വദേശിയായ 43 വയസ്സുള്ള വിനോദ് ആണ് മരിച്ചത്. വെൽഡിങ് തൊഴിലാളിയായ വിനോദിനെയാണ് അജ്ഞാത വാഹനമിടിച്ചത്. റോഡിൽ ഒരു യുവാവ് കിടകുന്നതായി പൊലീസ് കൺട്രോൾ റൂമിൽ വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് എത്തിയാണ് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയത്….

Read More

നിയമ നടപടിക്കും ഹേമ കമ്മിറ്റി ശുപാർശ, സ്ത്രീത്വത്തെ അപമാനിച്ചതിന് കേസെടുക്കാം, വിദേശ ഷോയിലും ലൈംഗിക ചൂഷണം

തിരുവനന്തപുരം : ഹേമ കമ്മിറ്റി റിപ്പോർട്ടിൽ നിയമ നടപടിക്കും ശുപാർശ. സ്ത്രീത്വത്തെ അപമാനിച്ചതിന് ആരോപണ വിധേയർക്കെതിരെ കേസ് എടുക്കാമെന്നാണ് റിപ്പോർട്ടിലെ ശുപാർശ. ഐപിസി 354 പ്രകാരം കേസ് എടുക്കാമെന്ന പരാമർശം സ്വകാര്യത കണക്കിലെടുത്ത്  പുറത്ത് വിടാതിരുന്ന ഭാഗത്താണുളളത്. വിദേശ ഷോകളുടെ പേരിലും നടികൾക്ക് നേരെ ലൈംഗിക ചൂഷണമുണ്ടായെന്നും ഹേമാ കമ്മിറ്റിക്ക് മുന്നാകെ നടികൾ മൊഴി നൽകിയിട്ടുണ്ട്.  മലയാള സിനിമയിൽ സ്ത്രീകൾ അതിക്രൂരമായി ലൈംഗിക ചൂഷണത്തിനും വിവേചനത്തിനുംഇരയാകുന്നതിന്റെ നടുക്കുന്ന വിവരങ്ങളാണ് പുറത്ത് വന്ന ഹേമ കമ്മിറ്റി റിപ്പോർട്ടിലുളളത്. മലയാള സിനിമ അടക്കി…

Read More

‘തൊഴില്‍ വിലക്കല്ലേ പീഡനങ്ങളുടെ ബ്ലാക്‌മെയില്‍ തന്ത്രം? മനസാക്ഷിയുടെ കണ്ണാടിയില്‍ നോക്കൂ, നിങ്ങളുടെ മുഖം വികൃതമല്ലേ?’ കുറിപ്പുമായി വിനയന്‍

മലയാള സിനിമാ രംഗത്തെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പഠിച്ച് തയ്യാറാക്കിയ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ രൂക്ഷവിമര്‍ശനവുമായി സംവിധായകന്‍ വിനയന്‍. തൊഴില്‍ വിലക്കിന്റെ മാഫിയവയ്ക്കരണം മലയാള സിനിമയിലെ ഗൗരവതരമായ പ്രശ്‌നമാണെന്ന് വിനയന്‍ ഫേസ്ബുക്കിലൂടെ തുറന്നടിച്ചു. വിലക്കലായിരുന്നു സിനിമയിലെ പീഡനങ്ങളുടെ ബ്ലാക്ക് മെയില്‍ തന്ത്രം. മാക്ട ഫെഡറേഷന്‍ തകര്‍ക്കതില്‍ നിന്നല്ലേ തെമ്മാടിത്തരത്തിന്റെയെല്ലാം തുടക്കമെന്ന് വിനയന്‍ ചോദിക്കുന്നു. ഇത് കാലത്തിന്റെ കാവ്യനീതിയാണ്. മലയാള സിനിമയെ ഇന്നും നിയന്ത്രിക്കുന്നവര്‍ മനസാക്ഷിയുടെ കണ്ണാടിയിലേക്ക് ഒന്ന് നോക്കണമെന്നും നിങ്ങളുടെ മുഖം വികൃതമല്ലേയെന്നും വിനയന്‍ ചോദിച്ചു….

Read More

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്: പുതിയ സിനിമാനയം വരുന്നു? നയരൂപീകരണത്തിന് കണ്‍സള്‍ട്ടന്‍സി ആലോചനയില്‍

മലയാള സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പഠിച്ച തയാറാക്കിയ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ റിപ്പോര്‍ട്ടിലെ നടുക്കുന്ന വിഷയങ്ങള്‍ പരിഹരിക്കാന്‍ ആലോചനകള്‍ നടക്കുന്നതായി റിപ്പോര്‍ട്ട്. പുതിയ സിനിമാനയ രൂപീകരണത്തിന് കണ്‍സള്‍ട്ടന്‍സി ആലോചനയിലുണ്ടെന്നാണ് റിപ്പോര്‍ട്ട്. സിനിമ നിര്‍മ്മാണ വിതരണ പ്രദര്‍ശന മേഖലയിലെ പ്രശ്‌നങ്ങള്‍ വീണ്ടും പഠിക്കും. ഒരു കോടി രൂപ ഇതിനായി സാംസ്‌കാരിക വകുപ്പ് അനുവദിച്ചു.ചലച്ചിത്ര അക്കാദമിയുടെ ആവശ്യപ്രകാരമാണ് പണം അനുവദിച്ചത്. അതി ഗുരുതരമായ പരാമര്‍ശങ്ങള്‍ നിറഞ്ഞ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് നാലര വര്‍ഷം സര്‍ക്കാരിന്റെ മേശപ്പുറത്തിരുന്നത്…

Read More

‘ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വിടണം, സിനിമാ മേഖലയിൽ നവീകരണം ആവശ്യമാണ്’: സുരേഷ് ഗോപി

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വിടണമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ജനപ്രതിനിധി ആയതിനാൽ പഠിച്ചതിന് ശേഷം മാത്രമേ പ്രതികരിക്കാനാകൂ. റിപ്പോർട്ടിലെ ശിപാർശകൾ സിനിമ മേഖലയിലെ നവീകരണത്തിന് സഹായകമാവണം. സിനിമയിലെ പുതുതലമുറകൾക്കും ഇത്തരം ശിപാർശകൾ നല്ലതെന്ന് സുരേഷ് ഗോപി പറഞ്ഞു. സിനിമാ മേഖലയിൽ നവീകരണം ആവശ്യമാണ്. സിനിമാ മേഖലയിൽ പ്രവർത്തിക്കാൻ വരുന്ന പുതുതലമുറയ്ക്കും ഇത്തരം കമ്മറ്റിയുടെ ശുപാർശകൾ നല്ലതാണ്. ഇനി വരുന്ന തലമുറയ്ക്ക് നിർഭയമായി തൊഴിൽ ചെയ്യാനുള്ള സാഹചര്യം ഉണ്ടാവണം. നടൻ എന്ന നിലയിൽ നേരത്തെ എപ്പോൾ വേണമെങ്കിലും…

Read More

ഹനുമാൻകൈൻഡ് അഭിനയത്തിലേക്ക്; റൈഫിൽ ക്ലബ്ബിലെ ബീര, പോസ്റ്റർ പുറത്ത്

അടുത്തിടെ ആ​ഗോള തലത്തിൽ തരം​ഗമായി മാറിയ മലയാളി റാപ്പറാണ് ഹനുമാൻകൈൻഡ്. ബി​ഗ് ഡൗ​ഗ്സ് എന്ന മ്യൂസിക്കൽ ആൽബം അമ്പരപ്പിക്കുന്ന മുന്നേറ്റമാണ് ഉണ്ടാക്കിയത്. ‌ഇപ്പോൾ അഭിനയത്തിലേക്ക് ചുവടുവെക്കാനുള്ള തയ്യാറെടുപ്പിലാണ് ഹനുമാൻകൈൻഡ്. ആഷിഖ് അബുവിന്റെ റൈഫിൽ ക്ലബ്ബ് എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേക്ക് എത്തുന്നത്. ഹനുമാൻ കൈൻഡിന്റെ ക്യാരക്റ്റർ പോസ്റ്റർ പുറത്തുവിട്ട് ആഷിഖ് അബു തന്നെയാണ് വാർത്ത പുറത്തുവിട്ടത്. ചിത്രത്തിൽ ബീര എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. ആരാധകരെ ആവേശത്തിലാക്കിയിരിക്കുകയാണ് വാർത്ത. സൂരജ് ചെറുകാട്ട് എന്നാണ് യഥാർത്ഥ പേര്. മലപ്പുറം സ്വദേശിയായ ഹനുമാൻ…

Read More

17 മിനിറ്റിനിടെ മൂന്ന് ഗോള്‍ വഴങ്ങി; സഹതാരങ്ങള്‍ക്കെതിരേ അശ്ലീല ആംഗ്യംകാണിച്ച് ക്രിസ്റ്റ്യാനോ

റിയാദ്: സൗദി സൂപ്പര്‍ കപ്പ് ഫൈനലില്‍ അല്‍ ഹിലാലിനോട് 4-1ന് പരാജയപ്പെട്ടതിനു പിന്നാലെ കോപാകുലനായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ദേഷ്യമടക്കാനാവാതെ സഹതാരങ്ങള്‍ക്കെതിരേ ക്രിസ്റ്റ്യാനോ അശ്ലീലകരവും അധിക്ഷേപകരവുമായ ആംഗ്യങ്ങള്‍ കാണിച്ചു. ആദ്യ പകുതിയില്‍ മുന്നിട്ടുനിന്ന അല്‍ നസറിന്, രണ്ടാംപകുതിയില്‍ അടിപതറുകയും പതിനേഴ് മിനിറ്റിനിടെ അല്‍ ഹിലാലില്‍നിന്ന് മൂന്ന് ഗോളുകള്‍ വഴങ്ങുകയും ചെയ്തതാണ് ക്രിസ്റ്റ്യാനോയെ ചൊടിപ്പിച്ചത്. ക്രിസ്റ്റ്യാനോയുടെ ഗോളിലാണ് അല്‍ നസര്‍ ലീഡ് നേടിയിരുന്നത്. 44-ാം മിനിറ്റിലാണ് ക്രിസ്റ്റ്യാനോയുടെ ഗോള്‍ പിറന്നത്. ഇതോടെ ആദ്യപകുതി അല്‍ നസറിന് അനുകൂലമായ വിധത്തില്‍ അവസാനിച്ചു….

Read More
Back To Top