നടി പാർവതിക്ക് മന്ത്രി സജി ചെറിയാന്‍റെ മറുപടി; ‘കോണ്‍ക്ലേവിൽ ചർച്ചയാകുക ഹേമ കമ്മിറ്റി റിപ്പോർട്ട് മാത്രമല്ല’

തിരുവനന്തപുരം: നടി പാര്‍വതിക്ക് മറുപടിയുമായി മന്ത്രി സജി ചെറിയാൻ; ‘സിനിമ കോണ്‍ക്ലേവിൽ ചര്‍ച്ച ചെയ്യുന്നത് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് മാത്രമല്ല’തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ സര്‍ക്കാര്‍ നടത്തുന്ന സിനിമ കോണ്‍ക്ലേവിനെതിരെ വിമര്‍ശനം ഉന്നയിച്ച നടി പാര്‍വതി തിരുവോത്തിന് മറുപടിയുമായി സാംസ്കാരിക മന്ത്രി സജി ചെറിയാൻ. സിനിമ കോണ്‍ക്ലേവിൽ ചര്‍ച്ച ചെയ്യുന്നത് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് മാത്രമല്ലെന്നും കോണ്‍ക്ലേവുമായി സര്‍ക്കാര്‍ മുന്നോട്ടുപോവുമെന്നും മന്ത്രി സജി ചെറിയാൻ വ്യക്തമാക്കി. ഇരകളെയും വേട്ടക്കാരെയും ഒരുമിച്ചിരുത്തിയാണ് കോണ്‍ക്ലേവെന്ന വിമര്‍ശനമാണ് പാര്‍വതി…

Read More

കൽക്കിക്ക് പിന്നാലെ വിശ്വംഭര വരുന്നു; ചിരഞ്ജീവിയുടെ ആക്ഷൻ ഫാന്റസി ചിത്രം

സൂപ്പർ ഹിറ്റ് സംവിധായകൻ വസിഷ്ഠ രചിച്ചു സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തു വിട്ടത് ചിരഞ്ജീവിയുടെ ജന്മദിനത്തോടനുബന്ധിച്ചാണ്. സോഷ്യോ- ഫാന്റസി എന്റെർടൈനറായി ഒരുക്കുന്ന ഈ മാസ്സ് ചിത്രം നിർമിക്കുന്നത് യു.വി ക്രിയേഷൻസാണ് ബിംബിസാര എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രം സംവിധാനം ചെയ്ത് കൊണ്ട് അരങ്ങേറ്റം കുറിച്ച വസിഷ്ഠ ഒരുക്കുന്ന വിശ്വംഭര, മികച്ച വി.എഫ്.എക്സ്, വമ്പൻ ആക്ഷൻ രംഗങ്ങൾ കൊണ്ട് സമ്പന്നമായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ. ചിരഞ്ജീവിക്കൊപ്പം തൃഷ കൃഷ്ണൻ, അഷിക രംഗനാഥ്, കുനാൽ കപൂർ, സുർഭി, ഇഷ ചൗള…

Read More

പ്രതിഷേധിക്കുന്നവർ ജോലിയിൽ പ്രവേശിക്കണമെന്ന് സുപ്രീം കോടതി; ഭീഷണിയുണ്ടെന്ന് റെസിഡന്റ് ഡോക്ടർമാർ

ന്യൂഡല്‍ഹി: കൊല്‍ക്കത്ത ആര്‍.ജി. കര്‍ മെഡിക്കല്‍ കോളേജില്‍ ഡോക്ടര്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തെത്തുടര്‍ന്ന് പ്രതിഷേധിക്കുന്നവര്‍ ജോലിയില്‍ തിരികെ പ്രവേശിക്കണമെന്ന് സുപ്രീംകോടതി. ഡോക്ടര്‍മാര്‍ ജോലിയില്‍ പ്രവേശിക്കാത്തതുമൂലം സാധാരണക്കാരാണ് ബുദ്ധിമുട്ടുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി. സ്വമേധയാ എടുത്ത കേസ് പരിഗണിക്കവെയായിരുന്നു സുപ്രീംകോടതിയുടെ പരാമര്‍ശം. ഡോക്ടറുടെ ബലാത്സംഗക്കൊലയില്‍ സി.ബി.ഐയുടെ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ഹാജരാക്കി. ഇന്റേണുകള്‍, റെസിഡന്റ്- സീനിയര്‍ റെസിഡന്റ് ഡോക്ടര്‍മാര്‍, നഴ്‌സുമാർ, പാരാമെഡിക്കല്‍ സ്റ്റാഫ് എന്നിവരുള്‍പ്പെടെ എല്ലാവരുടേയും ആശങ്കകള്‍ കോടതി രൂപവത്കരിച്ച പ്രത്യേക ദൗത്യസംഘം കേള്‍ക്കുമന്ന്…

Read More

ഹേമ കമ്മിറ്റി റിപ്പോർട്ട്: സ്വമേധയാ കേസെടുക്കാൻ നിയമമുണ്ട്, ആർക്കും പ്രത്യേക പരി​ഗണനയില്ല- മന്ത്രി

ന്യൂഡൽഹി: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രതികരണവുമായി മന്ത്രി കെ.എൻ.ബാല​ഗോപാൽ. നിലവിലെ ഇന്ത്യൻ നിയമങ്ങൾ അനുസരിച്ച് പരാതി ഉണ്ടെങ്കിലും അല്ലാതെയും സ്വമേധയായോ കേസെടുക്കാമെന്ന് മന്ത്രി പറഞ്ഞു. ഹേമകമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് പരാതി ലഭിക്കാതെ കേസെടുക്കാൻ പറ്റുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തെറ്റായ കാര്യം സിനിമാ രം​ഗത്തെന്നല്ല, വേറെ ആര് കാണിച്ചാലും നിയമം ഒരുപോലെയാണെന്നും ആർക്കും പ്രത്യേക പരി​ഗണന ഇല്ലെന്നും മന്ത്രി പറഞ്ഞു. ‘പരാതി ലഭിക്കാതെ കേസെടുക്കാമോ എന്നതിൽ സാങ്കേതിക വശം പറയാൻ ഞാൻ ഇപ്പോൾ ആളല്ല….

Read More

മുമ്പുള്ളതിനേക്കാള്‍ അപകടകാരി; ജസ്പ്രീത് ബുംറയെ പുകഴ്ത്തി ന്യൂസിലാന്‍ഡ് സൂപ്പര്‍ താരം ടിം സൗത്തി

ഇന്ത്യന്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയെ പുകഴ്ത്തി ന്യൂസിലാന്‍ഡ് സൂപ്പര്‍ താരം ടിം സൗത്തി. മുമ്പുള്ളതിനേക്കാള്‍ മികച്ച രീതിയിലാണ് ബുംറ ഇപ്പോള്‍ പന്തെറിയുന്നതെന്നും എല്ലാ ഫോര്‍മാറ്റിലും ഒന്നാമനാണെന്നും സൗത്തി പറഞ്ഞു. കഴിഞ്ഞ ദിവസം നടന്ന സിയറ്റ് ക്രിക്കറ്റ് റേറ്റിങ് അവാര്‍ഡില്‍ ഏറ്റവും മികച്ച ടി-20 ബൗളര്‍ക്കുള്ള പുരസ്‌കാരം ഏറ്റവുവാങ്ങവെയാണ് സൗത്തി ഇന്ത്യന്‍ ഏയ്‌സിനെ പ്രശംസകൊണ്ട് മൂടിയത്.

Read More

നോഡൽ ഓഫീസർ മടങ്ങി, കമ്മ്യൂണിറ്റി കിച്ചനും പൂട്ടി; വയനാട്ടിൽ തെരച്ചിൽ അവസാനിപ്പിക്കുന്നു

കൽപ്പറ്റ: വയനാട് ഉരുൾപൊട്ടലിൽ കാണാതായവർക്കായുള്ള തെരച്ചിൽ തുടരുന്നു. 119 പേരെയാണ് നിലവിൽ കണ്ടെത്താനുള്ളത്. തെരച്ചിൽ സംഘത്തിൽ ആളുകളെ വെട്ടിക്കുറച്ചത് വിമർശനത്തിന് വഴി വച്ചിരുന്നു. വയനാട്ടിൽ ഇപ്പോഴും ഇടവിട്ട് മഴ പെയ്യുന്നതിനാൽ ജാഗ്രത തുടരുന്നുണ്ട്. അതേസമയം ക്യാമ്പുകളിൽ 97 കുടുംബങ്ങൾ തുടരുകയാണ്. ഇതുവരെ 630 കുടുംബങ്ങളെയാണ് മാറ്റിപ്പാർപ്പിച്ചത്.  തെരച്ചിലിന്റെയും രക്ഷാപ്രവർത്തനത്തിന്റെയും ചുമതലയുണ്ടായിരുന്ന നോഡൽ ഓഫീസർ വിഷ്ണുരാജ് മടങ്ങിയിട്ട് ഒരാഴ്ചയായി. സന്നദ്ധ പ്രവർത്തകർക്ക് ഭക്ഷണം ഒരുക്കിയിരുന്ന കമ്മ്യൂണിറ്റി കിച്ചനും പൂട്ടിയിട്ട് ആഴ്ച ഒന്നാകുന്നു. ദുരന്തമുഖത്ത് ഇപ്പോഴും ബാക്കിയുള്ള സേനാ വിഭാഗങ്ങൾക്ക്…

Read More

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സംഘടനകൾ നിലപാട് വ്യക്തമാക്കണം, മൗനം ആർക്കു വേണ്ടി; വിമർശനവുമായി സാന്ദ്ര തോമസ്

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ താരസംഘടനകൾ നിലപാട് വ്യക്തമാക്കണമെന്ന് നടിയും നിർമാതവുമായ സാന്ദ്ര തോമസ്. കേരളം മുഴുവൻ ചർച്ച ചെയ്യുന്ന ഹേമ കമ്മിറ്റി റിപ്പോർട്ടിൽ എല്ലാ സംഘടനകളും മൗനം പാലിക്കുന്നത് ആർക്ക് വേണ്ടിയാണെന്നും അവർ ചോദിച്ചു. കമ്മിറ്റി റിപ്പോർട്ട് പറയുന്ന 15 അംഗ പവർ ഗ്രൂപ്പിന്റെ പ്രാതിനിധ്യം സൂചിപ്പിക്കുന്നതാണ് ഈ മൗനം അർത്ഥമാക്കുന്നതെന്നും സാന്ദ്ര പറഞ്ഞു. ഒരു റിപ്പോർട്ട് പഠിക്കാൻ ഒരാഴ്ച എടുക്കേണ്ട ആവശ്യമില്ലെന്നും ലോക സിനിമയ്‌ക്ക് പ്രതിഭകളെ സമ്മാനിച്ച മലയാള സിനിമ സമൂഹത്തിന് മുന്നിൽ അപഹാസ്യമായികൊണ്ടിരിക്കുകയാണെന്നും…

Read More

പി.ആര്‍. ശ്രീജേഷിന് രണ്ടുകോടി രൂപ; പാരിതോഷികം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: പാരീസ് ഒളിമ്പിക്‌സ് ഹോക്കിയില്‍ വെങ്കല മെഡല്‍ നേടിയ ഇന്ത്യന്‍ ടീമംഗം പി.ആര്‍. ശ്രീജേഷിന് രണ്ടുകോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. നേരത്തേ തിരുവനന്തപുരത്ത് സര്‍ക്കാരിനു കീഴില്‍ ശ്രീജേഷിന് സ്വീകരണച്ചടങ്ങുകള്‍ ഒരുക്കിയിരുന്നു. ടോക്യോ ഒളിമ്പിക്‌സിനു പിന്നാലെ പാരീസ് ഒളിമ്പിക്‌സിലും ഇന്ത്യന്‍ ഹോക്കി ടീം വെങ്കല മെഡല്‍ നേടിയിരുന്നു. രണ്ടിലും ശ്രീജേഷ് നിര്‍ണായകമായ പങ്കുവഹിച്ചിരുന്നു. ഗെയിംസിലെ എട്ടു മത്സരങ്ങളിലായി നേരിട്ട 62 ഷോട്ടുകളില്‍ 50 എണ്ണം സേവ് ചെയ്ത താരത്തിന്റെ…

Read More

ഗണേഷ്‌കുമാറിന് പങ്കുണ്ടോയെന്ന് അന്വേഷിക്കണം; സർക്കാർ നടത്തുമെന്നു പറയുന്ന കോൺക്ലേവ് തട്ടിപ്പ്

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രതിപക്ഷം ഉയർത്തിയ അതേ കാര്യങ്ങൾ ഡബ്ല്യുസിസിയും ഉയർത്തിയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കോൺക്ലവ് തെറ്റാണെന്നാണെന്ന് പ്രതിപക്ഷം പറയുന്നത്. റിപ്പോർട്ട് നാലരവർഷം മറച്ചുവെച്ചു. മുഖ്യമന്ത്രി ചെയ്തത് കുറ്റകരമായ കാര്യമാണ്. ഗുരുതരമായ കുറ്റം സർക്കാർ ചെയ്തുവെന്നും വിഡി സതീശൻ പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ കൊച്ചിയിൽ മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.  കോൺക്ലവ് സ്ത്രീത്വത്തിന് എതിരായ നടപടിയാണ്. ഇരകളായ സ്ത്രീകളെ ചേർത്ത് പിടിക്കാൻ ആരേം കണ്ടില്ലല്ലോ. ഇരകൾ കൊടുത്ത മൊഴികളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ റിപ്പോർട്ട്‌…

Read More

വിധികളില്‍ സദാചാര പ്രസംഗം വേണ്ട; ആര്‍.എസ്.എസുകാരനാണെന്ന് വെളിപ്പെടുത്തിയ ജഡ്ജിയുടെ വിധി റദ്ദാക്കിക്കൊണ്ട് സുപ്രീം കോടതി

ന്യൂദല്‍ഹി: കോടതി വിധികളില്‍ അനാവശ്യമായ സദാചാര പ്രസംഗങ്ങള്‍ വേണ്ടെന്ന് സുപ്രീം കോടതി. ജഡ്ജിമാരുടെ വ്യക്തിപരമായ അഭിപ്രായങ്ങളും കേസുമായി ബന്ധപ്പെട്ട കക്ഷികളേയോ പൊതു സമൂഹത്തെയോ ഉപദേശിക്കുന്ന തരത്തിലുള്ള പരമാര്‍ശങ്ങളും വിധികളില്‍ നിന്ന് പരമാവധി ഒഴിവാക്കുന്നതാണ് ഉചിതമെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. കൗമാരക്കാരായ പെണ്‍കുട്ടികള്‍ ലൈംഗികാസക്തി നിയന്ത്രിക്കണമെന്നതുള്‍പ്പടെയുള്ള വിവാദ പരാമര്‍ശങ്ങളടങ്ങിയ കല്‍ക്കട്ട ഹൈക്കോടതിയുടെ ഉത്തരവ് റദ്ദാക്കിക്കൊണ്ടുള്ള വിധിന്യായത്തിലാണ് സുപ്രീം കോടതിയുടെ സുപ്രധാന നിരീക്ഷണം. ജസ്റ്റിസ് അഭയ് എസ്. ഓഖ, ജസ്റ്റിസ് ഉജ്വല്‍ ഭുയാന്‍ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നിരീക്ഷണം.

Read More
Back To Top