ജമ്മു കശ്മീരില്‍ കോണ്‍ഗ്രസ്-നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം

ശ്രീനഗറിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എന്നിവർ നാഷണൽ കോൺഫറൻസ് നേതാക്കളായ ഫറൂഖ് അബ്ദുള്ള, ഒമർ അബ്ദുള്ള എന്നിവരുമായി ചൊവ്വാഴ്ച ചർച്ച നടത്തുന്നു | ഫോട്ടോ: പിടിഐ ശ്രീനഗര്‍: ജമ്മു കശ്മീരില്‍ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസും നാഷണല്‍ കോണ്‍ഫറന്‍സും തമ്മില്‍ സഖ്യം. ജമ്മു കശ്മീരില്‍ നടന്ന യോഗത്തിലാണ് തീരുമാനം. മുഴുവന്‍ സീറ്റുകളിലും ഇരുപാര്‍ട്ടികളും സഖ്യത്തില്‍ മത്സരിക്കുമെന്നാണ് സൂചന. സഖ്യം സംബന്ധിച്ച ഇരു പാര്‍ട്ടികളും തത്വത്തില്‍ ധാരണയിലെത്തിയിട്ടുണ്ടെന്നും സീറ്റ് പങ്കുവെക്കുന്നത്…

Read More

ദില്ലി എയിംസിലെ ഡോക്ടർമാർ സമരം അവസാനിപ്പിച്ചു, കൊൽക്കത്തയിലെ ഡോക്ടർമാർ സമരം തുടരും

ദില്ലി : കൊൽക്കത്തയിലെ വനിതാ ഡോക്ടറുടെ കൊലപാതകത്തിൽ പ്രതിഷേധിച്ചുളള ദില്ലി എയിംസിലെ ഡോക്ടർമാരുടെ സമരം അവസാനിപ്പിച്ചു. സുപ്രീംകോടതിയുടെ നിർദ്ദേശ പ്രകാരമാണ് സമരം അവസാനിപ്പിച്ചത്. മുഴുവൻ ഡോക്ടർമാരും ജോലിയിൽ തിരികെ പ്രവേശിക്കും. സമരം ചികിത്സക്കെത്തുന്നവരെ ബുദ്ധിമുട്ടിലാക്കുന്നുവെന്ന കോടതി നിരീക്ഷണത്തെ മാനിക്കുന്നുവെന്നും വിവിധ പ്രതിഷേധ പരിപാടികളുമായി ഇനിയും മുന്നോട്ടു പോകുമെന്നും ഡോക്ടർമാർ അറിയിച്ചു. എന്നാൽ കൊൽക്കത്തയിലെ ഡോക്ടർമാർ സമരം അവസാനിപ്പിക്കില്ല. നീതി ലഭിക്കും വരെ സമരം തുടരുമെന്ന നിലപാടിലാണ് ഡോക്ടർമാർ കൊൽക്കത്തയിലെ വനിതാ ഡോക്ടറെ ക്രൂരമായി ബലാത്സഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ…

Read More

ബാംഗ്ലൂരിൽ നിന്ന് ബസിൽ വരികയായിരുന്ന യുവാവ് കുടുങ്ങിയത് ചെക്ക് പോസ്റ്റിലെ പരിശോധനയിൽ; മെത്താംഫിറ്റമിൻ പിടികൂടി

കൽപ്പറ്റ: മുത്തങ്ങ എക്സൈസ് ചെക്പോസ്റ്റിൽ 60.435 ഗ്രാം മെത്താംഫിറ്റമിൻ പിടികൂടി. ബാംഗ്ലൂരിൽ നിന്നും കോഴിക്കോട് പോവുകയായിരുന്ന ബസിലെ യാത്രക്കാരനിൽ നിന്നുമാണ് മെത്താംഫിറ്റമിൻ പിടികൂടിയത്. പ്രതി കണ്ണൂർ കരുവഞ്ചാൽ സ്വദേശി സർഫാസ് വി എ അറസ്റ്റിലായി. ബാംഗ്ലൂരിൽ നിന്നും മയക്കുമരുന്ന് എത്തിച്ച് കോഴിക്കോട് ടൗണിലും, ബീച്ച് പ്രദേശങ്ങളിലും വില്പന നടത്തുന്നയാളാണ് പിടിയിലായ സർഫാസ്. എക്സൈസ് ഇൻസ്പെക്ടർ രാധാകൃഷ്ണൻ പി.ജിയുടെ നേതൃത്വത്തിലുള്ള പരിശോധന സംഘത്തിൽ പ്രിവന്റിവ് ഓഫീസർമാരായ അനീഷ് എ. എസ്, വിനോദ് പി.ആർ, സിവിൽ എക്സൈസ് ഓഫീസർമാരായ ബിനു…

Read More

പ്രശസ്ത സംവിധായകൻ റൂമിലേക്ക് വിളിപ്പിച്ചു, ഞാൻ ബാപ്പയേയും കൂട്ടിയാണ് ചെന്നത് -നടി ഉഷ

ഹേമാ കമ്മിറ്റി റിപ്പോർട്ടിൽ പ്രതികരണവുമായി നടി ഉഷ ഹസീന. ദുരനുഭവമുണ്ടായ കുട്ടികൾതന്നെയാണല്ലോ മൊഴി കൊടുത്തിരിക്കുന്നതെന്ന് അവർ മാധ്യമങ്ങളോട് പ്രതികരിച്ചു. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ഇതിൽ പല കാര്യങ്ങളും നമ്മൾ നേരത്തേ അറിഞ്ഞതാണ്. ഇപ്പോൾ ഈ റിപ്പോർട്ട് വന്നപ്പോൾ ഉറപ്പായിട്ടും ഇതൊക്കെ നടന്നു എന്നുള്ളതാണ് മനസിലാക്കാൻ സാധിക്കുന്നത്. ഇതുപോലുള്ള ദുരനുഭവങ്ങൾ നേരിട്ടവർ നേരത്തേ അതേക്കുറിച്ച് പങ്കുവെച്ചിരുന്നുവെന്നും ഉഷ പറഞ്ഞു. സിനിമാ മേഖല മൊത്തത്തിൽ അത്തരം ആളുകളാണെന്ന് പറയാനാവില്ലെന്ന് ഉഷ വ്യക്തമാക്കി. കുറച്ചുപേർ മോശമായി പ്രവർത്തിക്കുന്നുണ്ട്. സർക്കാർ ഈ…

Read More

‘റഷ്യ-യുക്രെയിൻ സംഘർഷം അവസാനിപ്പിക്കാൻ എല്ലാ പിന്തുണയും നൽകും’; ചർച്ചയിലൂടെ പ്രശ്നം പരിഹരിക്കണമെന്ന് മോദി

വാര്‍സോ: റഷ്യ – യുക്രെയിൻ സംഘർഷം അവസാനിപ്പിക്കാനുള്ള ശ്രമങ്ങൾക്ക് എല്ലാ പിന്തുണയും നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചർച്ചയിലൂടെ പ്രശ്നം പരിഹരിക്കണം. യുദ്ധം മാനവരാശിക്കാകെ ഭീഷണിയാണെന്നും മോദി പറഞ്ഞു. പോളിഷ് പ്രധാനമന്ത്രി ഡോണൾഡ് ടസ്കുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം.  ഡോണൾഡ് ടസ്കുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം ഇന്ത്യൻ സമൂഹം നൽകുന്ന സ്വീകരണത്തിലും മോദി പങ്കെടുക്കുന്നുണ്ട്. ഇതിന് ശേഷം പോളണ്ടിൽ നിന്ന് ട്രെയിനിൽ മോദി യുക്രെയിനിലേക്ക് പോകും. പോളണ്ടിലെ അതിർത്തി നഗരമായ ഷെംഷോയിൽ നിന്ന് പത്തു മണിക്കൂർ ട്രെയിൻ…

Read More

ഓണക്കാലം മുന്നിൽകണ്ട് വ്യാപക പരിശോധന; തലസ്ഥാനത്ത് 70 ലിറ്റർ മദ്യം പിടികൂടി, കാസ‍ർഗോഡ് 800 ലിറ്റർ കോട പിടിച്ചു

തിരുവനന്തപുരം: ഓണം സ്പെഷ്യൽ ഡ്രൈവിനോടനുബന്ധിച്ച് നടന്ന പരിശോധനയിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ച 70 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യം പിടികൂടി ഒരാളെ അറസ്റ്റ് ചെയ്തു. തിരുവനന്തപുരം ആനയറ സ്വദേശി അജിത്താണ് എക്സൈസിന്റെ പിടിയിലായത്. തിരുവനന്തപുരം എക്‌സൈസ് സർക്കിൾ ഓഫീസിലെ അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ ദിലീപ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് കണ്ടെടുത്തത്. പാർട്ടിയിൽ പ്രിവന്റ്റീവ് ഓഫീസർമാരായ ബിനു, മണികണ്ഠൻ സിവിൽ എക്സൈസ് ഓഫീസർമാരായ അജിത്ത്,ഗിരീഷ് സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ ജിനിരാജ് എന്നിവരും ഉണ്ടായിരുന്നു. അതേസമയം മറ്റൊരു…

Read More

‘അൻവറിനെ പൊലീസ് അസോ. സമ്മേളനത്തിന്‍റെ ഉദ്ഘാടകനാക്കിയത് തെറ്റായ നടപടി’; കൊല്ലപ്പെട്ട ഒതായി മനാഫിന്റെ കുടുംബം

മലപ്പുറം: നിലമ്പൂര്‍ എംഎല്‍എ പി വി അൻവറിനെതിരെ കൊല്ലപ്പെട്ട ഒതായി മനാഫിൻ്റെ കുടുംബം. പി വി അൻവർ പ്രതിയായിരുന്ന വധക്കേസിൽ പ്രധാന സാക്ഷികളെ വിസ്തരിക്കേണ്ട സാഹചര്യത്തിൽ പി വി അൻവറിനെ കൊണ്ട് പൊലീസ് അസോസിയേഷൻ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യിപ്പിച്ചത് തെറ്റായ നടപടിയാണെന്ന് ഒതായി മനാഫിന്റെ കുടുംബം വിമര്‍ശിച്ചു. പൊലീസ് നടപടി നിയമത്തിനെതിരെയുള്ള വെല്ലുവിളിയാണെന്ന് ഒതായി മനാഫിന്റെ കുടുംബം കുറ്റപ്പെടുത്തി.  വിചാരണ നടക്കുന്ന കേസിൽ പൊലീസ് ഉദ്യോഗസ്ഥരെ അടക്കം വിസ്തരിക്കാനുണ്ട്. സാക്ഷികളെ ഭീഷണിപ്പെടുത്താനും സ്വാധീനിക്കാനും വേണ്ടിയാണ് സമ്മേളനത്തിന് പി…

Read More

‘നിശബ്ദത പരിഹാരമാകില്ല, ഹേമാ കമ്മിറ്റിയിൽ വന്ന പരാതികൾ ഗൗരവത്തോടെ സമീപിക്കണം’: ലിജോ ജോസ് പെല്ലിശേരി

ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് ശേഷം പ്രതികരണവുമായി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി. ഹേമാ കമ്മിറ്റി മുൻപാകെ വന്നിട്ടുള്ള മൊഴികളും പരാതികളും അർഹിക്കുന്ന ഗൗരവത്തോടെ സമീപിക്കേണ്ടതാണെന്ന് അടിയുറച്ചു വിശ്വസിക്കുന്നു . നിശബ്ദത ഇതിനു പരിഹാരമാകില്ലെന്നും ലിജോ ജോസ് പെല്ലിശ്ശേരി പറഞ്ഞു. തന്റെ ഫേസ്ബുക്ക് പേജിലൂടെയായിരുന്നു പ്രതികരണം. അതേസമയം ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സിനിമാ സംഘടനകള്‍ നിലപാട് വ്യക്തമാക്കണമെന്ന് നടിയും നിര്‍മാതാവുമായ സാന്ദ്ര തോമസ് വ്യക്തമാക്കി. കേരളം മുഴുവൻ ചർച്ച ചെയ്യുന്ന ഹേമ കമ്മിറ്റി റിപ്പോർട്ടിൽ എല്ലാ…

Read More

ഡോക്ടര്‍ കൂട്ടബലാത്സംഗത്തിന് ഇരയായിട്ടില്ലെന്ന് CBI അന്വേഷണത്തിലും സൂചന; ക്രൈംസീനില്‍ മാറ്റംവരുത്തി

കൊല്‍ക്കത്ത: ആര്‍.ജി. കര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കൊല്ലപ്പെട്ട പി.ജി. ട്രെയിനി ഡോക്ടര്‍ കൂട്ടബലാത്സംഗത്തിനിരയായിട്ടില്ലെന്ന് സൂചന. കേസില്‍ സി.ബി.ഐ നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നതെന്ന് ഇന്ത്യാടുഡേ റിപ്പോര്‍ട്ട് ചെയ്തു. കേസിന്റെ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സി.ബി.ഐ. വ്യാഴാഴ്ച സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചിരുന്നു. അറസ്റ്റിലായ പോലീസ് സിവിക് വൊളണ്ടിയര്‍ സഞ്ജയ് റോയിയുടെ പങ്ക് മാത്രമേ കുറ്റകൃത്യത്തില്‍ ഇതുവരെ കണ്ടെത്താനായിട്ടുള്ളൂവെന്നാണ് സി.ബി.ഐ. പറയുന്നത്. ഫൊറന്‍സിക് റിപ്പോര്‍ട്ടിലും ഡി.എന്‍.എ. പരിശോധന ഫലത്തിലും ഇയാള്‍ക്കെതിരേ തെളിവ് ലഭിച്ചിട്ടുണ്ട്. എന്നാല്‍, കൃത്യത്തില്‍ കൂടുതല്‍പേര്‍ക്ക് പങ്കുണ്ടോ എന്നതില്‍…

Read More

ഒരു ചക്രവാതച്ചുഴി ന്യൂനമർദമായി ശക്തി പ്രാപിച്ചു, 24ന് പുതിയൊരു ചക്രവാതച്ചുഴിക്കും സാധ്യത; ഇടിമിന്നലോടെ മഴ

തിരുവനന്തപുരം: ലക്ഷദ്വീപിന്  മുകളിലായി സ്ഥിതി ചെയ്തിരുന്ന ചക്രവാതച്ചുഴി മധ്യ കിഴക്കൻ അറബിക്കടലിൽ കർണാടക -ഗോവ തീരത്തിന് മുകളിൽ ന്യൂനമർദമായി ശക്തി പ്രാപിച്ചതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇതിന്റെ ഫലമായി കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായി  ഇടി മിന്നലോട് കൂടിയ  മഴക്ക് സാധ്യതയുണ്ട്. ഓഗസ്റ്റ് ഇരുപത്തിനാലോടെ വടക്കൻ ബംഗാൾ ഉൾക്കടലിൽ പുതിയൊരു ചക്രവാതച്ചുഴി രൂപപ്പെടാൻ സാധ്യതയുണ്ട്. അതിനാൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഓഗസ്റ്റ് 25ന് ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാവകുപ്പ് വ്യക്തമാക്കി. നിലവിൽ കേരളത്തിൽ മഴ ഭീഷണി…

Read More
Back To Top