ജമ്മു കശ്മീരിലെ 90 സീറ്റുകളില്‍ കോണ്‍ഗ്രസ്-നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം

ശ്രീനഗര്‍: വരാനിരിക്കുന്ന ജമ്മു കശ്മീര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി എല്ലാ സീറ്റിലും സഖ്യം ഉറപ്പിച്ചതായി നാഷണല്‍ കോണ്‍ഫറന്‍സ് അധ്യക്ഷന്‍ ഫാറൂഖ് അബ്ദുള്ള പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പിന് ശേഷം ജമ്മു കശ്മീരില്‍ ഇന്ത്യ സഖ്യത്തിലെ മൂന്ന് ഘടക കക്ഷികളായ പി.ഡി.പിയും നാഷണല്‍ കോണ്‍ഫറന്‍സും കോണ്‍ഗ്രസും ഒന്നിക്കാനുള്ള സാധ്യതയുണ്ടെന്നും സഖ്യകക്ഷികള്‍ സൂചന നല്‍കി. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ എന്നിവര്‍ നാഷണല്‍ കോണ്‍ഫറന്‍സ് പാര്‍ട്ടി നേതാക്കളായ ഫാറൂഖ് അബ്ദുള്ള മകന്‍ ഒമര്‍ അബ്ദുള്ള എന്നിവരുമായി…

Read More

സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട ശേഷം മോശമായി പെരുമാറിയെന്ന് പെണ്‍കുട്ടി; പോക്‌സോ കേസില്‍ ‘വി ജെ മച്ചാന്‍’ അറസ്റ്റില്‍

പോക്‌സോ കേസില്‍ യൂട്യൂബര്‍ വി ജെ മച്ചാന്‍ എന്ന ഗോവിന്ദ് വി ജെ അറസ്റ്റില്‍. 16 വയസുകാരിയുടെ പരാതിയിലാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട ശേഷം തന്നെ ലൈംഗികമായി ദുരുപയോഗം ചെയ്യാന്‍ ശ്രമിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് പെണ്‍കുട്ടി പരാതി നല്‍കിയത്. ഇന്ന് പുലര്‍ച്ചെ കളമശ്ശേരി പൊലീസാണ് കൊച്ചിയിലെ ഫ്‌ളാറ്റില്‍ നിന്ന് ഇയാളെ അറസ്റ്റ് ചെയ്തത്. 16 വയസുകാരിയായ പെണ്‍കുട്ടി കളമശ്ശേരി പൊലീസ് സ്റ്റേഷനില്‍ നേരിട്ടെത്തി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. പൊലീസ് ഗോവിന്ദിനെ വിശദമായി…

Read More

‘ഫൂട്ടേജ്’ സെറ്റില്‍ വേണ്ട സുരക്ഷ ഒരുക്കിയില്ല; മഞ്ജു വാര്യര്‍ക്കെതിരെ നടി ശീതള്‍ തമ്പിയുടെ വക്കീല്‍ നോട്ടീസ്

ഷൂട്ടിംഗ് ലൊക്കേഷനില്‍ ആവശ്യമായ സുരക്ഷ ഒരുക്കിയില്ലെന്ന് ചൂണ്ടിക്കാണിച്ച് നടിയും നിര്‍മാതാവുമായ മഞ്ജു വാര്യര്‍ക്കെതിരെ വക്കീല്‍ നോട്ടീസ് അയച്ച് നടി ശീതള്‍ തമ്പി. ഫുട്ടേജ് സിനിമയില്‍ അഭിനയിച്ച നടിയായ ശീതള്‍ തമ്പിയാണ് സിനിമയുടെ നിര്‍മാതാവായ മഞ്ജുവിനെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത് അഞ്ചുകോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്. മതിയായ സുരക്ഷ ഒരുക്കാതെ അപകടകരമായ രംഗങ്ങളില്‍ അഭിനയിപ്പിച്ചെന്നാണ് പരാതി. സിനിമാ ചിത്രീകരണത്തിനിടെ ശീതളിന്റെ കാലിന് പരുക്കേറ്റിരുന്നു. ഈ പശ്ചാത്തലത്തിലാണ് പരാതി.

Read More

പോരാട്ടത്തില്‍ ചൈനയല്ല, അമേരിക്ക വിജയിക്കുമെന്ന് ഉറപ്പുവരുത്തും; ട്രംപ് ഗൗരവമില്ലാത്ത ആളെന്നും കമല

ചിക്കാഗോ: ഡമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള നാമനിര്‍ദേശം സ്വീകരിച്ച് നിലവിലെ യു.എസ്. വൈസ് പ്രസിഡന്റ് കമല ഹാരിസ്. വര്‍ഗ- ലിംഗ- കക്ഷിഭേദമന്യേ എല്ലാ അമേരിക്കക്കാര്‍ക്കുംവേണ്ടി അമേരിക്കന്‍ പ്രസിഡന്റ് ആവാനുള്ള നാമനിര്‍ദേശം സ്വീകരിക്കുകയാണെന്ന് നാലു ദിവസമായി ഷിക്കാഗോയില്‍ നടന്ന ഡമോക്രാറ്റിക് നാഷണല്‍ കണ്‍വന്‍ഷനില്‍ കമല ഹാരിസ് തന്റെ പ്രസംഗത്തില്‍ പറഞ്ഞു. തന്റെ മാതാവ് ശ്യാമള ഗോപാലനെ കമല പ്രസംഗത്തില്‍ അനുസ്മരിച്ചു. രാജ്യത്തിന് മുന്‍കാലത്തെ മോശം അനുഭവങ്ങള്‍ മറന്ന് മുന്നോട്ടുനീങ്ങാനുള്ള അസുലഭ അവസരമാണ് വരാനിരിക്കുന്ന തിരഞ്ഞെടുപ്പെന്ന് കമല പറഞ്ഞു. ഒരു…

Read More

കൃഷ്ണഗിരി വ്യാജ എൻസിസി ക്യാംപ് പീഡനക്കേസ്; അറസ്റ്റിലായ യുവനേതാവ് ജീവനൊടുക്കി

ചെന്നൈ: തമിഴ്നാട് കൃഷ്ണഗിരിയിൽ വ്യാജ എൻസിസി ക്യാംപിൽ പങ്കെടുത്ത13 പെൺകുട്ടികൾ ലൈംഗിക പീഡനത്തിനിരയായെന്ന കേസിൽ അറസ്റ്റിലായ യുവനേതാവ് ആത്മഹത്യ ചെയ്തു. നാം തമിഴർ കക്ഷി നേതാവായിരുന്ന ശിവരാമൻ ആണ് ജീവനൊടുക്കിയത്. സേലത്തെ ആശുപത്രിയിൽ ഇന്ന് പുലർച്ചെയാണ് മരണം സംഭവിച്ചത്. പൊലീസ് അറസ്റ്റ് ചെയ്യുന്നതിന് രണ്ട് ദിവസം മുമ്പ് ഇയാൾ എലിവിഷം കഴിച്ചിരുന്നെന്നും, അറിഞ്ഞപ്പോൾ ആശുപത്രിയിൽ എത്തിച്ചെന്നും എസ്പി പ്രതികരിച്ചു. അതിനിടെ ശിവരാമന്റെ അച്ഛൻ അശോക് കുമാറും സ്കൂട്ടർ മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ചു. ഇന്നലെ രാത്രി കാവേരി പട്ടണത്ത്…

Read More

സുപ്രധാന വിവരങ്ങൾ സർക്കാർ മറച്ചുവെച്ചു; ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിട്ടത് കൂടുതൽ ഭാഗങ്ങൾ നീക്കിയശേഷം

തിരുവനന്തപുരം:പുറത്തുവിട്ട ഹേമ കമ്മിറ്റി റിപ്പോ‍ർട്ടിൽ സർക്കാർ കൂടുതൽ ഭാഗങ്ങൾ വെട്ടിയതിൽ വിവാദം. വിവരാവകാശ കമ്മീഷൻ നിർദ്ദേശിച്ചതിനേക്കാൾ കൂടുതൽ ഭാഗങ്ങൾ സർക്കാർ ഒഴിവാക്കിയെന്ന ആരോപണമാണ് ഇപ്പോള്‍ ഉയരുന്നത്. റിപ്പോര്‍ട്ടിലെ 49 മുതൽ 53 വരെയുള്ള പേജുകൾ സര്‍ക്കാര്‍ ഒഴിവാക്കി. ആകെ 129 പാരഗ്രാഫുകളാണ് സര്‍ക്കാര്‍ ഒഴിവാക്കിയത്. ഇത് ഒഴിവാക്കിയുള്ള റിപ്പോര്‍ട്ടാണ് സര്‍ക്കാര്‍ പുറത്തുവിട്ടത്. 21 പാരഗ്രാഫുകൾ ഒഴിവാക്കാനാണ് വിവരാവകാശ കമ്മീഷൻ നിർദ്ദേശിച്ചത്. ഇതിന് വിരുദ്ധമായാണ് സര്‍ക്കാരിന്‍റെ വെട്ടിനീക്കൽ. സുപ്രധാന വിവരങ്ങൾ സർക്കാർ മറച്ചുവെച്ചുവെന്നാണ് ആക്ഷേപം.  വിവരാവകാശ നിയമ പ്രകാരം…

Read More

പ്രതിഷേധം ഫലം കണ്ടു! ഡ്യൂറന്റ് കപ്പ് സെമി ഫൈനല്‍ മത്സരങ്ങള്‍ കൊല്‍ക്കത്തയില്‍ തന്നെ നടത്തും

കൊല്‍ക്കത്ത: ഡൂറണ്ട് കപ്പ് സെമി ഫൈനല്‍ മത്സരങ്ങള്‍ കൊല്‍ക്കത്തയില്‍ തന്നെ നടത്താന്‍ തീരുമാനം. യുവ ഡോക്ടര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കൊല്‍ക്കത്തയിലുണ്ടായ പ്രതിഷേധത്തെ തുടര്‍ന്ന് ഡൂറണ്ട് കപ്പ് മത്സരങ്ങള്‍ സംസ്ഥാനത്തിന് പുറത്തേക്ക് മാറ്റാന്‍ തീരുമാനമെടുത്തിരുന്നു. കനത്ത സുരക്ഷയിലായിരിക്കും കൊല്‍ക്കത്തയിലെ മത്സരങ്ങള്‍ നടക്കുക. ക്വാര്‍ട്ടര്‍ ഫൈനലില്‍ ഈസ്റ്റ് ബംഗാളിനെ തോല്‍പ്പിച്ച ഷില്ലോംഗ് ലജോംഗ് സെമി ഫൈനലില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ നേരിടും. 25 മുതലാണ് സെമി ഫൈനല്‍ മത്സരങ്ങള്‍ തുടങ്ങുന്നത്. നാളെ ക്വര്‍ട്ടര്‍ ഫൈനലില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ബെംഗളൂരു എഫ്‌സിയെ…

Read More

‘സ്ത്രീകള്‍ക്കെതിരെ സ്ത്രീകളെ പ്രതിഷ്ഠിക്കുന്നു’; സ്ഥാപകാംഗത്തിനെതിരായ സൈബര്‍ ആക്രമണത്തെ അപലപിച്ച് ഡബ്ല്യുസിസി

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തെത്തിയതിന് പിന്നാലെ തങ്ങളുടെ ഒരു സ്ഥാപകാംഗത്തിനെതിരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങളെ അപലപിച്ച് ഡബ്ല്യുസിസി. ഓരോ അംഗത്തിനും അവരുടെ സ്വന്തം അനുഭവങ്ങളെക്കുറിച്ച് ഭയം കൂടാതെ സംസാരിക്കാൻ അവകാശമുണ്ടെന്നാണ് തങ്ങള്‍ കരുതുന്നതെന്നും സ്ത്രീകൾക്കെതിരെ സ്ത്രീകളെ പ്രതിഷ്ഠിക്കുന്ന തരത്തിലുള്ള പ്രചരണമാണ് നടക്കുന്നതെന്നും ഡബ്ല്യുസിസി പ്രസ്ഥാവനയിലൂടെ അറിയിച്ചു. ഡബ്ല്യുസിസിയുടെ പ്രസ്ഥാവന ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിൽ ഞങ്ങൾ ഏറെ സന്തോഷിക്കുമ്പോഴും ചില പ്രധാനപ്പെട്ട കാര്യങ്ങൾ ഞങ്ങളോടൊപ്പം ഈ ആഹ്ലാദത്തിൽ കൂടെ നിന്ന നിങ്ങളെ അറിയിക്കണമെന്ന് കരുതുന്നു. 250 ഓളം…

Read More

മുല്ലപ്പെരിയാര്‍ ഡാം വിഷയത്തില്‍ നിർണായക നീക്കം; ഒക്ടോബറോടെ ദേശീയ ഡാം സുരക്ഷ അതോറിറ്റി ഇടപെടുമെന്ന് എംപി

ദില്ലി: മുല്ലപ്പെരിയാര്‍ അണക്കെട്ട് വിഷയത്തില്‍ ആവശ്യമായ ഇടപെടല്‍ ദേശീയ ഡാം സുരക്ഷ അതോറിറ്റി (എന്‍ഡിഎസ്‍എ) നടത്തുമെന്ന് ഇടുക്കി എംപി ഡീൻ കുര്യാക്കോസ് ദില്ലിയില്‍ പറഞ്ഞു. എന്‍ഡിഎസ്എ ചെയര്‍മാന് മുല്ലപ്പെരിയാല്‍ അണക്കെട്ട് സംബന്ധിച്ച വിശദമായ അപേക്ഷ നല്‍കിയിട്ടുണ്ട്. മുല്ലപ്പെരിയാര്‍ അണക്കെട്ട് കേരളത്തിന്‍റെ വലിയൊരു ആശങ്കയാണ്. ഇക്കാര്യങ്ങളെല്ലാം വിശദീകരിച്ചാണ് അപേക്ഷ നല്‍കിയിട്ടുള്ളത്. ഒക്ടോബറോടെ ദേശീയ ഡാം സുരക്ഷ അതോറിറ്റി മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഇടപെടും. ചെയര്‍മാന് നല്‍കിയ അപേക്ഷക്ക് പിന്നാലെയാണ് ഇക്കാര്യം അധികൃതര്‍ അറിയിച്ചത്.  പുതിയ അണക്കെട്ട് നിര്‍മിക്കണമെന്നതാണ് കേരളത്തിന്‍റെ ആവശ്യം….

Read More

‘ഇനിയും പഠിക്കണം; അസമിലേക്ക് പോയി, മുത്തശ്ശന്റെയും മുത്തശ്ശിയുടെയും ഒപ്പം നിന്ന് പഠനം തുടരണം’

തിരുവനന്തപുരം: തുടർന്ന് പഠിക്കണമെന്ന് ആ​ഗ്രഹം പ്രകടിപ്പിച്ച് തിരുവനന്തപുരം ജില്ലയിലെ കഴക്കൂട്ടത്ത് നിന്നും കാണാതായി 37 മണിക്കൂറിന് ശേഷം കണ്ടെത്തിയ ആസാമീസ് പെൺകുട്ടി. ആസാമിലേക്ക് പോയി പഠനം തുടരണമെന്ന് മലയാളി അസോസിയേഷൻ അം​ഗങ്ങളോടാണ് കുട്ടി അറിയിച്ചത്. ഇന്നലെ ട്രെയിനിലെ ബർത്തിൽ കിടന്നുറങ്ങുന്ന നിലയിൽ പെൺകുഞ്ഞിനെ കണ്ടെത്തിയത് വിശാഖ പട്ടണത്തെ മലയാളി അസോസിയേഷൻ പ്രതിനിധികളാണ്. ആസാമിലെത്തി മുത്തശ്ശന്റെയും മുത്തശ്ശിയുടെയും കൂടെ നിന്ന് പഠനം തുടരണമെന്നാണ് കുട്ടിയുടെ ആ​ഗ്രഹം.  വീട്ടിൽ ഉപദ്രവം തുടർന്നതിനാലാണ്  വീട് വിട്ട് ഇറങ്ങിയതെന്നും കുട്ടി വെളിപ്പെടുത്തി. കുട്ടിയെ…

Read More
Back To Top