പ്രമേഹ രോ​ഗികൾക്ക് ആശ്വാസം; പേറ്റൻ്റ് തീർന്നു, ‘എംപാ​ഗ്ലിഫ്ലോസിൻ്റെ’ വില കുറഞ്ഞേക്കും

എംപാ​ഗ്ലിഫ്ലോസിനുമേൽ ജർമൻ ഫാർമ കമ്പനിക്കുള്ള പേറ്റൻ്റ് ഇന്നു തീരുന്നതോടെയാണ് ഇന്ത്യൻ കമ്പനികൾക്ക് ഉൽപാദനം സാധ്യമാകുന്നത് ന്യൂഡൽഹി : പ്രമേഹ ചികിത്സയ്ക്കു വ്യാപകമായി ഉപയോ​ഗിക്കുന്ന ‘എംപാ​ഗ്ലിഫ്ലോസിൻ’ മരുന്നിൻ്റെ വില കുറഞ്ഞേക്കും. ഇപ്പോൾ ഒരു ​ഗുളികയ്ക്ക് 60 രൂപ വിലയുള്ള എംപാ​ഗ്ലിഫ്ലോസിൻ്റെ ജനറിക് പതിപ്പ് 9 മുതൽ 14 വരെ രൂപ വിലയ്ക്കു ലഭിച്ചേക്കും. എംപാ​ഗ്ലിഫ്ലോസിനുമേൽ ജർമൻ ഫാർമ കമ്പനിക്കുള്ള പേറ്റൻ്റ് ഇന്നു തീരുന്നതോടെയാണ് ഇന്ത്യൻ കമ്പനികൾക്ക് ഉൽപാദനം സാധ്യമാകുന്നത്. മാൻകൈഡ് ഫാർമ, ടൊറൻ്റ്, ആൽക്കെം, ഡോ റെഡ്ഡീസ്, ലൂപിൻ…

Read More

ഇതാണ് മോനെ ഹൈപ്പ്; റിലീസിന് ഇനിയും ദിവസങ്ങൾ, എമ്പുരാനായി ബുക്ക് മൈ ഷോയില്‍ കാത്തിരിക്കുന്നത് ഒരു ലക്ഷം പേര്‍

റിലീസ് ചെയ്യാൻ ഇനിയും ഏറെ ദിവസങ്ങൾ ബാക്കി നിൽക്കേ ബുക്ക് മൈ ഷോയിലും ആവേശത്തിന് കുറവില്ല മലയാള സിനിമാപ്രേമികൾ ഒന്നടങ്കം കാത്തിരിക്കുകയാണ് മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധനം ചെയ്യുന്ന എമ്പുരാനായി. സിനിമയുടെ ഇതുവരെ വന്ന എല്ലാ അപ്ഡേറ്റുകളും ആരാധകർ വലിയ ആവേശത്തോടെ തന്നെയാണ് സ്വീകരിച്ചതും. ചിത്രം റിലീസ് ചെയ്യാൻ ഇനിയും ഏറെ ദിവസങ്ങൾ ബാക്കി നിൽക്കേ ഓൺലൈൻ ബുക്കിങ് പ്ലാറ്റ്‌ഫോമായ ബുക്ക് മൈ ഷോയിലും സിനിമയ്ക്കായുള്ള ആവേശത്തിന് കുറവില്ല. ബുക്ക് മൈ ഷോയില്‍ എമ്പുരാൻ സിനിമയ്‍ക്ക് താല്‍പര്യം…

Read More

‘ഇതിന്റെ മഹത്വം അറിയുവാൻ ഒരുപാട് ദൂരം സഞ്ചരിക്കേണ്ടിവന്നു’; CT 2025 ട്രോഫിയുമായി വരുൺ ചക്രവർത്തി

എല്ലാ മത്സരങ്ങളും ദുബായിൽ കളിക്കാൻ അവസരം ലഭിച്ചത് ടൂർണമെന്റിൽ ഇന്ത്യയ്ക്ക് മേൽക്കൈ നൽകിയെന്ന വാദങ്ങളുമായി വരുണിന്റെ പോസ്റ്റ് ചേർത്തു വായിക്കപ്പെടുന്നുണ്ട് ഐസിസി ചാംപ്യൻസ് ട്രോഫി കിരീടനേട്ടത്തിന് പിന്നാലെ വ്യത്യസ്ത പ്രതികരണവുമായി ഇന്ത്യൻ സ്പിന്നർ വരുൺ ചക്രവർത്തി. ഇൻസ്റ്റാ​ഗ്രാം പോസ്റ്റിലൂടെയായിരുന്നു വരുണിന്റെ പ്രതികരണം. ചാംപ്യൻസ് ട്രോഫി കിരീടത്തിനൊപ്പം മറ്റൊരു കപ്പ് ചുണ്ടോട് ചേർത്ത് വരുൺ ഇൻസ്റ്റാഗ്രാമിൽ ഒരു ഫോട്ടോ പങ്കുവെച്ചിരിക്കുകയാണ്. ഇതിന് ക്യാപ്ഷനായി വരുൺ എഴുതിയിരിക്കുന്നത് ‘ഈ കപ്പിന്റെ രുചി അറിയുവാൻ ഒരുപാട് ദൂരം സഞ്ചരിക്കേണ്ടിവന്നു’ എന്നാണ്. എല്ലാ…

Read More

കൊല്ലത്ത് ദേവാലയ വളപ്പിൽ സ്യൂട്ട് കേസിൽ അസ്ഥികൂടം; അന്വേഷണം ആരംഭിച്ച് പൊലീസ്

പൊതുറോഡിന് സമീപത്താണ് അസ്ഥികൂടം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത് കൊല്ലം: കൊല്ലത്ത് ദേവാലയ വളപ്പിൽ സ്യൂട്ട് കേസിൽ അസ്ഥികൂടം കണ്ടെത്തി. ഇന്ന് രാവിലെ ആണ് ശാരദാ മഠം സിഎസ്ഐ ദേവാലയത്തോട് ചേർന്നുള്ള സെമിത്തേരിയിൽ അസ്ഥികൂടം കണ്ടെത്തിയത്. പൊലീസ് എത്തി പരിശോധന തുടങ്ങി. പൊതുറോഡിന് സമീപത്താണ് അസ്ഥികൂടം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. വിശദമായ പരിശോധനയ്ക്ക് ശേഷമേ മറ്റ് വിവരങ്ങൾ പുറത്ത് വരൂ.

Read More

ലത്തീഫിനെ കൊലപ്പെടുത്തിയ ശേഷം അഫാൻ ഫോൺ വലിച്ചെറിഞ്ഞു; കൂടുതൽ തെളിവ് തേടി അന്വേഷണസംഘം

ഫോൺ വലിച്ചെറിഞ്ഞ സ്ഥലത്തും ലത്തീഫിന്റെ ചുള്ളോളത്തെ വീട്ടിലും പൊലീസ് അഫാനുമായി ഇന്ന് തെളിവെടുപ്പ് നടത്തും തിരുവനന്തപുരം : വെഞ്ഞാറമൂട് കൂട്ട കൊലപാതകത്തിൽ കൂടുതൽ തെളിവ് തേടി അന്വേഷണസംഘം. കൊല്ലപ്പെട്ട പിതൃസഹോദരൻ ലത്തീഫിന്റെ ഫോണിനായി പൊലീസ് തിരച്ചിൽ ആരംഭിച്ചു. ലത്തീഫിനെ കൊലപ്പെടുത്തിയ ശേഷം പ്രതി അഫാൻ ഫോൺ വലിച്ചെറിഞ്ഞെന്നാണ് മൊഴി. ഫോൺ വലിച്ചെറിഞ്ഞ സ്ഥലത്തും ലത്തീഫിന്റെ ചുള്ളോളത്തെ വീട്ടിലും പൊലീസ് അഫാനുമായി ഇന്ന് തെളിവെടുപ്പ് നടത്തും. വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസിലെ രണ്ടാംഘട്ട തെളിവെടുപ്പാണ് ഇന്ന് നടക്കുക. മൂന്നു ദിവസത്തേക്കാണ്…

Read More

‘താനൂരിലെ പെൺകുട്ടികളുടെ ദൃശ്യങ്ങൾ പ്രചരിപ്പിക്കരുത്’; ശക്തമായ നിയമനടപടിയെന്ന് പൊലീസ്

സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച ദൃശ്യങ്ങളും, ചിത്രങ്ങളും, വിവരങ്ങളുമുൾപ്പടെ നീക്കം ചെയ്യണമെന്ന് പൊലീസ് അറിയിച്ചു മലപ്പുറം: താനൂരിൽ നിന്ന് കാണാതാവുകയും പിന്നീട് മുംബൈയിൽ നിന്ന് കണ്ടെത്തുകയും ചെയ്ത പെൺകുട്ടികളുടെ ദൃശ്യങ്ങൾ പ്രചരിപ്പിക്കരുതെന്ന് പൊലീസ്. സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച ദൃശ്യങ്ങളും, ചിത്രങ്ങളും, വിവരങ്ങളുമുൾപ്പടെ നീക്കം ചെയ്യണമെന്ന് പൊലീസ് അറിയിച്ചു. നീക്കം ചെയ്യാത്തവർക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നാണ് പൊലീസ് നൽകുന്ന മുന്നറിയിപ്പ്. പെൺകുട്ടികളെ ഇതുവരെ വീട്ടുകാർക്കൊപ്പം വിട്ടിട്ടില്ല. സിഡബ്ല്യുസി കെയർ ഹോമിൽ തുടരുന്ന കുട്ടികളെ വിശദമായ കൗൺസിലിനിങിന് ശേഷമായിരിക്കും വീട്ടുകാർക്കൊപ്പം വിട്ടുനൽകുക. നാട്…

Read More

അവതാർ എന്ന പേര് നിര്‍ദേശിച്ചത് ഞാന്‍, 18 കോടി ഓഫർ ചെയ്തിട്ടും പ്രധാന വേഷം നിരസിച്ചു: ഗോവിന്ദ

കഥ കേട്ട ശേഷം താനാണ് ആ സിനിമയ്ക്ക് അവതാർ എന്ന പേര് നൽകിയത് എന്ന് ഗോവിന്ദ പറഞ്ഞു ജെയിംസ് കാമറൂൺ സംവിധാനം ചെയ്ത അവതാർ എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന് ആ പേര് നിർദേശിച്ചത് താനാണെന്ന് ബോളിവുഡ് താരം ഗോവിന്ദ. ചിത്രത്തിൽ ഒരു പ്രധാന വേഷം തനിക്ക് ഓഫർ ചെയ്തിരുന്നുവെന്നും എന്നാൽ ആരോഗ്യത്തെക്കുറിച്ചുള്ള ആകുലതകൾ മൂലം ആ വേഷം ഉപേക്ഷിക്കുകയായിരുന്നു എന്നും നടൻ പറഞ്ഞു. നടൻ മുകേഷ് ഖന്നയുമായുമുള്ള പോഡ്‌കാസ്റ്റ് അഭിമുഖത്തിലാണ് ഗോവിന്ദ ഇക്കാര്യം പറഞ്ഞത്. വർഷങ്ങൾക്ക് മുമ്പ്…

Read More

‘ഒരു ലോകവേദിയല്ലേ, ട്രോഫി സമ്മാനിക്കാന്‍ അവിടെ വേണമായിരുന്നു’; പാകിസ്താനെതിരെ ഷുഹൈബ് അക്തര്‍

ഇന്ത്യന്‍ ടീമിന് കിരീടം സമ്മാനിക്കുന്ന ചടങ്ങില്‍ ടൂര്‍ണമെന്റിന്റെ ആതിഥേയരായ പാകിസ്താന്‍ ക്രിക്കറ്റിന്റെ പ്രതിനിധികള്‍ ഇല്ലാതിരുന്നത് വിവാദങ്ങള്‍ക്ക് വഴിവെച്ചിരിക്കുകയാണ്ദുബായില്‍ ഞായറാഴ്ച നടന്ന ചാംപ്യന്‍സ് ട്രോഫി സമ്മാനദാന ചടങ്ങിലെ പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് പ്രതിനിധികളുടെ അഭാവത്തില്‍ നിരാശ പ്രകടിപ്പിച്ച് ഇതിഹാസ ഫാസ്റ്റ് ബൗളര്‍ ഷുഹൈബ് അക്തര്‍. ചാംപ്യന്‍സ് ട്രോഫി കിരീടം ചൂടിയ ഇന്ത്യയ്ക്ക് ട്രോഫി സമ്മാനിക്കാന്‍ പിസിബിയുടെ ഒരു പ്രതിനിധി ഉണ്ടായിരിക്കണമായിരുന്നെന്ന് അക്തര്‍ പറഞ്ഞു. ‘ഐസിസി ചാമ്പ്യന്‍സ് ട്രോഫി നേടിയിരിക്കുകയാണ് ഇന്ത്യ. അതിനിടെ ഒരു വിചിത്രമായ കാര്യം നടന്നിരിക്കുകയാണ്. സമ്മാനദാന…

Read More

പിതൃസഹോദരനേയും ഭാര്യയേയും കൊലപ്പെടുത്തിയ കേസ്; അഫാനായി കസ്റ്റഡി അപേക്ഷ നല്‍കാന്‍ പൊലീസ്

കസ്റ്റഡിയില്‍ വാങ്ങിയതിന് ശേഷം ഇരട്ട കൊലപാതകം നടന്ന ചുള്ളാളത്തെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തും തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസില്‍ കിളിമാനൂര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതി അഫാനായി ഇന്ന് കസ്റ്റഡി അപേക്ഷ നല്‍കും. അഫാന്റെ പിതാവിന്റെ സഹോദരന്‍ അബ്ദുല്‍ ലത്തീഫിനെയും ഭാര്യ ഷാഹിദയേയും കൊലപ്പെടുത്തിയ കേസിലാണ് കസ്റ്റഡിയില്‍ വാങ്ങുക. കസ്റ്റഡിയില്‍ വാങ്ങിയതിന് ശേഷം ഇരട്ട കൊലപാതകം നടന്ന ചുള്ളാളത്തെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തും. പിതൃമാതാവ് സല്‍മാ ബീവിയെ കൊലപ്പെടുത്തിയ കേസില്‍ കഴിഞ്ഞ ദിവസം പാങ്ങോട് പൊലീസ് തെളിവെടുപ്പ്…

Read More

ഏറ്റുമാനൂരില്‍ അമ്മയും മക്കളും ജീവനൊടുക്കിയ സംഭവം; ഷൈനിയുടെ പിതാവിനെ കേന്ദ്രീകരിച്ച് അന്വേഷണം വേണമെന്ന് ആവശ്യം

പിതാവ് കുട്ടികളോടടക്കം മോശമായാണ് പെരുമാറിയത് എന്നാണ് ആരോപണം കോട്ടയം: ഏറ്റുമാനൂരിൽ മക്കൾക്കൊപ്പം ജീവനൊടുക്കിയ ഷൈനിയുടെ പിതാവിനെ കേന്ദ്രീകരിച്ച് അന്വേഷണം വേണമെന്ന് ആവശ്യം. പിതാവിനെതിരെയും കുടുംബാംഗങ്ങൾക്കെതിരെയും അന്വേഷണം ആവശ്യപ്പെട്ട് ക്നാനായ കത്തോലിക്ക സഭയിലെ ഒരു വിഭാഗം രംഗത്ത് വന്നിരുന്നു. പിതാവ് കുട്ടികളോടടക്കം മോശമായാണ് പെരുമാറിയത് എന്നാണ് ആരോപണം. ഇതും ആത്മഹത്യയിലേക്ക് നയിച്ചുവെന്ന് പറയപ്പെടുന്നു. അതിനിടെ ഷൈനിയുടെ മൊബൈൽ ഫോൺ പരിശോധിച്ച് കൂടുതൽ തെളിവ് ശേഖരിക്കാൻ ശ്രമിക്കുകയാണ് പൊലീസ്. പിതാവ് കുര്യാക്കോസ്, ഷൈനിയുടെ ഭർത്താവ് നോബിയുടെ സഹോദരനും വൈദികനുമായ ബോബി…

Read More
Back To Top