ന്യൂദല്‍ഹി: കോടതി വിധികളില്‍ അനാവശ്യമായ സദാചാര പ്രസംഗങ്ങള്‍ വേണ്ടെന്ന് സുപ്രീം കോടതി. ജഡ്ജിമാരുടെ വ്യക്തിപരമായ അഭിപ്രായങ്ങളും കേസുമായി ബന്ധപ്പെട്ട കക്ഷികളേയോ പൊതു സമൂഹത്തെയോ ഉപദേശിക്കുന്ന തരത്തിലുള്ള പരമാര്‍ശങ്ങളും വിധികളില്‍ നിന്ന് പരമാവധി ഒഴിവാക്കുന്നതാണ് ഉചിതമെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.
കൗമാരക്കാരായ പെണ്‍കുട്ടികള്‍ ലൈംഗികാസക്തി നിയന്ത്രിക്കണമെന്നതുള്‍പ്പടെയുള്ള വിവാദ പരാമര്‍ശങ്ങളടങ്ങിയ കല്‍ക്കട്ട ഹൈക്കോടതിയുടെ ഉത്തരവ് റദ്ദാക്കിക്കൊണ്ടുള്ള വിധിന്യായത്തിലാണ് സുപ്രീം കോടതിയുടെ സുപ്രധാന നിരീക്ഷണം. ജസ്റ്റിസ് അഭയ് എസ്. ഓഖ, ജസ്റ്റിസ് ഉജ്വല്‍ ഭുയാന്‍ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നിരീക്ഷണം.