മംഗളൂരുവിലെ പ്രമുഖ വ്യവസായി മുംതാസ് അലിയുടെ ആത്മഹത്യയ്ക്ക് പിന്നില്‍ ഹണിട്രാപ്പെന്ന് മംഗളൂരു പൊലീസ്. സ്വകാര്യ ദൃശ്യങ്ങള്‍ കാണിച്ച് പണം ആവശ്യപ്പെട്ടുവെന്നാണ് കേസ്. റഹ്‌മത്ത് എന്ന സ്ത്രീ ഉള്‍പ്പടെ ആറ് പേര്‍ക്കായി ഇതുമായി ബന്ധപ്പെട്ട് പൊലീസ് തെരച്ചില്‍ നടത്തുന്നു. മുഖ്യപ്രതി റഹ്‌മത്ത് കേരളത്തിലേക്ക് കടന്നുവെന്നാണ് സൂചന.
മുംതാസ് അലിയുടെ മൃതദേഹം കുലൂര്‍ പുഴയില്‍ നിന്ന് രാവിലെയാണ് കണ്ടെത്തിയത്. ഈശ്വര്‍ മാല്‍പെ ഉള്‍പ്പെട്ട ഏഴംഗ സ്‌കൂബ ടീമും എന്‍ഡിആര്‍എഫും സംയുക്തമായി നടത്തിയ തിരച്ചിലില്‍ കുലൂര്‍ പുഴയിലെ തണ്ണീര്‍ബാവിയില്‍ നിന്നാണ് മൃതശരീരം കണ്ടെത്തിയത്. ഇന്നലെ രാവിലെയാണ് മുംതാസ് അലിയെ കാണാതായത്.മുംതാസ് അലിയുടെ കാര്‍ കുലൂര്‍ പാലത്തിന് സമീപത്ത് നിന്ന് കണ്ടെത്തിയിരുന്നു.
ജനതാദള്‍ (സെക്യുലര്‍) നേതാവ് ബി.എം ഫറൂഖിന്റേയും മുന്‍ കോണ്‍ഗ്രസ് എം.എല്‍.എ മൊഹിയുദ്ദീന്‍ ബാവയുടേയും സഹോദരനാണ് മരിച്ച മുംതാസ് അലി. മിസ്ബാ ഗ്രൂപ്പ് ഓഫ് എജുക്കേഷണല്‍ ഇന്‍സ്റ്റിറ്റിയൂഷന്‍സിന്റെ ചെയര്‍മാനാണ്. സിറ്റി പൊലീസ്, ഫയര്‍ഫോഴ്സ്, എസ്ഡിആര്‍എഫ്, എന്‍ഡിആര്‍എഫ്, കോസ്റ്റ് ഗാര്‍ഡ് എന്നിവരുടെയെല്ലാം നേതൃത്വത്തില്‍ വ്യാപകമായ തെരച്ചിലാണ് ഇദ്ദേഹത്തിനായി നടന്നത്.