ചന്ദ്രഗിരി പാലത്തിൽ നിന്നും യുവാവ് താഴേക്ക് ചാടി. വെള്ളിയാഴ്ച വൈകിട്ട് 3.30 മണിയോടെ ബൈകിലെത്തിയ ആൾ പാലത്തിന് മുകളില്‍ നിന്നും പുഴയിലേക്ക് ചാടിയതായി ദൃക്‌സാക്ഷി വെളിപ്പെടുത്തി.
ഇയാള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ പൊലീസും അഗ്‌നിശമന സേനയും ചേര്‍ന്ന് ആരംഭിച്ചിട്ടുണ്ട്. വിവരമറിഞ്ഞ് നിരവധി പേര്‍ തടിച്ചുകൂടിയതിനാല്‍ വാഹന ഗതാഗതത്തിന് തടസം നേരിട്ടിട്ടുണ്ട്.