പ്രതിമയാണെന്ന് കരുതി ജീവനുള്ള മുതലയെ ആലിംഗനം ചെയ്ത് സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച യുവാവിനെ മുതല ആക്രമിച്ചു. ഫിലിപ്പീന്‍സിവെ വന്യജീവി പാര്‍ക്കില്‍ സന്ദര്‍ശനത്തിനെത്തിയ ഫിലിപ്പീന്‍സ് സ്വദേശി പ്രതിമായണെന്ന് കരുതി മുതലയെ കെട്ടിപ്പിടിച്ച് സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇതിനിടയില്‍ മുതല യുവാവിന്റെ കാലില്‍ കടിച്ചു.
മുതലയുടെ വായില്‍ നിന്ന് കാല്‍ പുറത്തെടുക്കുന്നതിനായി യുവാവ് ഏറെ നേരെ പരിശ്രമിച്ചെങ്കിലും സാധിച്ചില്ല. മുതലയുടെ വാ തുറക്കാനും മുതലയെ മലര്‍ത്തിയിടാനുമെല്ലാം യുവാവ് ശ്രമിക്കുന്നത് വീഡിയോയില്‍ കാണാം. പിന്നീട് യുവാവിന്റെ നിലവിളി കേട്ട് സ്ഥലത്തെത്തിയ മൃഗശാല അധികൃതരാണ് യുവാവിനെ മുതലയുടെ പിടിയില്‍ നിന്ന് രക്ഷിച്ചത്.
ജീവനുള്ള മുതലയാണെന്ന് യുവാവിന് മനസ്സിലായില്ലെന്നത് വിശ്വസിക്കാനാകുന്നില്ലെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. പ്രദേശത്ത് നടക്കുന്നതിടയിലാണ് യുവാവ് മുതലയെ കണ്ടത്. പ്ലാസ്റ്റിക്കില്‍ നിര്‍മിച്ചതാണെന്നാണ് മുതലയെ കണ്ട യുവാവ് കരുതിയത്. തുടര്‍ന്ന് വേലി മറികടന്ന് യുവാവ് മുതലയ്ക്ക് സമീപം എത്തുകയായിരുന്നു. യുവാവ് വെള്ളത്തിലിറങ്ങുമ്പോഴെല്ലാം മുതല അല്പം പോലും ചലിക്കാതെ ഒരേ നില്‍പ് തുടരുകയായിരുന്നുവെന്ന് പറയപ്പെടുന്നു.
ലാലേ എന്നുപേരുള്ള പെണ്‍മുതലയാണ് ആക്രമണം നടത്തിയത്. മുപ്പതുമിനിറ്റ് യുവാവും മുതലയും തമ്മില്‍ പിടിവലി നടന്നു. ുടര്‍ന്ന് മുതലയെ നോക്കുന്ന ആള്‍ എത്തി മുതലയുടെ തലയില്‍ ഭാരമുള്ള ഒരു വസ്തു ഉപയോഗിച്ച് മര്‍ദിച്ചപ്പോഴാണ് മുതല പിടി വിട്ടത്. യുവാവിന്റെ കാലില്‍ നിന്ന് രക്തം വാര്‍ന്നൊഴുകിയിരുന്നു. ഇയാളെ ഉടനടി ആശുപത്രിയില്‍ എത്തിച്ചു. അമ്പത് സ്റ്റിച്ചുകള്‍ ഉള്ളതായാണ് വിവരം. യുവാവ് വേലിക്കെട്ട് മറികടന്ന് മുതലയുടെ അടുത്ത് പ്രവേശിച്ചത് അംഗീകരിക്കാനാകില്ലെന്ന് സിയായ് മുനിസിപ്പല്‍ പൊലീസിലെ ഉദ്യോഗസ്ഥന്‍ ജോയല്‍ സജോല്‍ഗ പറഞ്ഞു. ഇത്തരത്തിലുള്ള പെരുമാറ്റം അപടകരമാണ്. മൃഗങ്ങളെ അടച്ചിട്ട കൂട്ടില്‍ ആരും പ്രവേശിക്കാന്‍ പാടില്ല. അയാള്‍ മറ്റു മനുഷ്യരുടെയും ജീവന്‍ അപകടത്തിലാക്കി.രക്ഷപ്പെട്ടത് ഭാഗ്യമാണ്. പൊലീസ് ഉദ്യോഗസ്ഥന്‍ പറയുന്നു.