മമ്മൂട്ടി, വിനായകന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിന്‍ കെ ജോസ് സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം നാഗര്‍കോവിലില്‍ ആരംഭിച്ചു. മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന ഏഴാമത്തെ സിനിമയാണിത്. ദുല്‍ഖര്‍ സല്‍മാന്‍ നായകനായ ‘കുറുപ്പ്’ എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്താണ് ജിതിന്‍ കെ ജോസ്.
വിനായകനും ജിതിന്‍ കെ ജോസും സിനിമയുടെ മറ്റ് അണിയറപ്രവര്‍ത്തകരും പൂജാ ചടങ്ങില്‍ വിനായകന്‍ പങ്കെടുത്തു. ചിത്രത്തില്‍ മമ്മൂട്ടി വില്ലന്‍ വേഷത്തിലാണ് എത്തുന്നതെന്ന സ്ഥിരീകരിക്കാത്ത അഭ്യൂഹങ്ങളുണ്ട്.
സൈക്കോളജിക്കല്‍ ക്രൈം ത്രില്ലറാണ് ചിത്രം. സുഷിന്‍ ശ്യാം ആണ് സംഗീതം. കണ്ണൂര്‍ സ്‌ക്വാഡ് സിനിമയുടെ സംവിധായകന്‍ റോബി വര്‍ഗീസ് രാജ് ഛായാഗ്രഹണം നിര്‍വഹിക്കും.
ഗൗതം വാസുദേവ് മേനോന്‍ സംവിധാനം ചെയ്ത ചിത്രത്തിലാണ് മമ്മൂട്ടിയുടെ പുതിയ റിലീസുകളിലൊന്ന്. ‘ഡൊമിനിക്ക് ആന്റ് ദി ലേഡീസ് പേഴ്‌സ്’ എന്നാണ്. പ്രൈവറ്റ് ഡിറ്റക്ടീവ് ആയാണ് മമ്മൂട്ടി അഭിനയിക്കുക. മമ്മൂട്ടി കമ്പനി തന്നെയാണ് നിര്‍മാണം. ഗൗതം വാസുദേവ് മേനോന്‍ ആദ്യമായി മലയാളത്തില്‍ ചെയ്യുന്ന സിനിമ കൂടിയാണ്.