കർണാടകയിൽ സർക്കാർ ഉദ്യോഗസ്ഥരുടെ വീടുകളിൽ ലോകായുക്ത റെയ്‌ഡ്‌; കോടികളുടെ ആഭരണങ്ങൾ പിടിച്ചെടുത്തു

കർണാടകയിൽ സർക്കാർ ഉദ്യോഗസ്ഥരുടെ വീടുകളിൽ ലോകായുക്ത റെയ്‌ഡ്‌. കൈക്കൂലി പരാതികളുടെ അടിസ്ഥാനത്തിൽ നാല് സർക്കാർ ഉദ്യോഗസ്ഥരുടെ വീടുകളിലാണ് ഒരേ സമയം ലോകായുക്ത റെയ്‌ഡ്‌ നടത്തിയത്. രേഖകളില്ലാതെ സൂക്ഷിച്ച സ്വർണ, വജ്ര, വെള്ളി ആഭരണങ്ങളും ആഡംബര വാച്ചുകളും കണ്ണടകളും ഉൾപ്പടെയാണ് പിടിച്ചെടുത്തത്. ബംഗളൂരു, മംഗളുരു , ചിക്കബല്ലാപുര , ദാവൻഗെരെ, മാണ്ഡ്യ എന്നീ ജില്ലകളിലെ 25 ഇടങ്ങളിലാണ് പരിശോധന നടക്കുന്നത്.

അതേസമയം, ഇതിന് മുൻപ് അനധികൃത സ്വത്തുസമ്പാദനക്കേസുമായി ബന്ധപ്പെട്ട് കർണാടകത്തിൽ ഏഴുജില്ലയിലായി 55 ഇടങ്ങളിൽ ലോകായുക്ത റെയ്‌ഡ്‌ നടത്തിയിരുന്നു. 12 ഉദ്യോഗസ്ഥരുടെ വീടുകളിലും ഓഫീസുകളിലുമായിരുന്നു റെയ്‌ഡ്‌ നടന്നിരുന്നത്.


Leave a Reply

Your email address will not be published. Required fields are marked *

Back To Top