ഇന്ത്യ സഖ്യത്തിന്റെ നേതൃത്വം മമതയെ ഏല്‍പ്പിക്കണം,കോൺ​ഗ്രസിന്‍റെ എതിർപ്പ് കാര്യമാക്കേണ്ട: ലാലു പ്രസാദ് യാദവ്

ദില്ലി:ഇന്ത്യ സഖ്യത്തില്‍ മമത ബാനർജിക്ക് പിന്തുണയേറുന്നു. സഖ്യത്തിന്റെ നേതൃത്ത്വം മമത ബാനർജിയെ ഏൽപിക്കണമെന്ന് ആർജെഡി നേതാവ് ലാലു പ്രസാദ് യാദവ് പറഞ്ഞു. കോൺ​ഗ്രസിന്റെ എതിർപ്പ് കാര്യമാക്കേണ്ടതില്ലെന്നും ലാലു പ്രസാദ് യാദവ് ബിഹാറിലെ പറ്റ്നയിലാണ് മാധ്യമങ്ങളോട് പറഞ്ഞത്. നേരത്തെ എൻസിപി നേതാവ് ശരദ് പവാറും മമത ബാനർജിക്ക് പിന്തുണ അറിയിച്ചിരുന്നു. കഴിഞ്ഞ ദിവസം സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇന്ത്യ സഖ്യത്തിന്റെ നേതൃത്ത്വം ഏറ്റെടുക്കാൻ മമത ബാനർജി താൽപര്യമറിയിച്ചത്. അതേസമയം ശരദ് പവാർ ഇന്ന് ദില്ലിയിൽ അരവിന്ദ് കെജ്രിവാളുമായി കൂടികാഴ്ച നടത്തും

അതേ സമയം നേതൃസ്ഥാനം ഏറ്റെടുക്കാമെന്ന മമത ബാനര്‍ജിയുടെ നിലപാടിനെതിരെ സിപിഐ ജനറല്‍സെക്രട്ടറി ഡി രാജ രൂക്ഷ വിമര്‍ശനമുയര്‍ത്തി.മമതയുടെ നീക്കം ഇന്ത്യ സഖ്യത്തെ തകര്‍ത്ത്  ബിജെപിയെ സഹായിക്കാനാണെന്ന്  ഡി രാജ ദില്ലിയില്‍ പറഞ്ഞു. . സീറ്റ് വിഭജനത്തില്‍ കോണ്‍ഗ്രസ്  സഖ്യകക്ഷികളെ തഴഞ്‍ഞെന്ന് തുറന്നടിച്ച ഡി രാജ   പഴയ പ്രതാപം പറഞ്ഞ് നടന്നിട്ട് കാര്യമില്ലെന്നും വിമര്‍ശിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Back To Top