കൊടകര കുഴൽപ്പണ കേസ്; തുടരന്വേഷണത്തിന് അനുമതി നൽകി കോടതി; 90 ദിവസത്തിനുള്ളിൽ കുറ്റപത്രം നൽകണം

തൃശ്ശൂർ: കൊടകര കുഴൽപ്പണക്കേസിൽ തുടരന്വേഷണത്തിന് കോടതി അനുമതി. ഇരിഞ്ഞാലക്കുട അഡീഷണൽ  സെഷൻസ് കോടതിയാണ് അനുമതി നൽകിയത്. 90 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കണം. ബിജെപിയുടെ മുൻ ഓഫീസ് സെക്രട്ടറി തിരൂർ സതീഷിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് തുടരന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. ബിജെപി നേതാക്കൾ ബിജെപി ഓഫീസുമായി കേന്ദ്രീകരിച്ച് കള്ളപ്പണ ഇടപാട് നടന്നു എന്നുള്ളതാണ് സതീഷിന്റെ വെളിപ്പെടുത്തൽ ഉണ്ടായിരുന്നത്. കൊടകരയിൽ വെച്ച് പണം കവർച്ച ചെയ്യപ്പെട്ട കേസാണ് കൊടകര കുഴൽപ്പണ കേസ്.

കേസിൽ അന്വേഷണം നടത്തുകയും കുറ്റപത്രം സമർപ്പിക്കുകയും ചെയ്തിരുന്നത്. അതിൽ ബിജെപി നേതാക്കൾ സാക്ഷികൾ മാത്രമാണുണ്ടായിരുന്നത്. ബിജെപിയുടെ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ഉൾപ്പെടെ ഈ കേസിൽ സാക്ഷിക​ൾ മാത്രമാണ്. അതിൽ നിന്ന് വ്യത്യസ്തമായിട്ടാണ് ബിജെപിയുടെ ഓഫീസ് സെക്രട്ടറി ആയിരുന്ന തിരൂർ സതീഷ് നടത്തിയ വെളിപ്പെടുത്തലിൽ ബിജെപിയുടെ നേതാക്കൾക്ക്, ബിജെപിയുടെ ഓഫീസിലേക്ക് ഇത്തരത്തിൽ കുഴൽപ്പണ ഇടപാട് നടന്നിട്ടുണ്ട് എന്ന വെളിപ്പെടുത്തൽ. ഈ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് തുടരന്വേഷണ സാധ്യതക്കായി പ്രത്യേക അന്വേഷണ സംഘത്തെ നിയോ​ഗിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Back To Top