അൻവറിന്റേത് ധീരമായ നിലപാട്, യുഡിഎഫുമായി സഹകരണം തേടിയാൽ സ്വാഗതം ചെയ്യും- കെ.എം. ഷാജി

കോഴിക്കോട്: പി.വി. അൻവർ എം.എൽ.എ. പിന്തുണച്ചും യു.ഡി.എഫിലേക്ക് സ്വാഗതം ചെയ്തു മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി. അൻവറിന്റെ പാർട്ടി ലീഗിന് വെല്ലുവിളിയല്ലെന്നും പി.വി. അൻവർ എടുത്തത് ധീരമായ നിലപാടാണെന്നും കെ.എം. ഷാജി പറഞ്ഞു.

പി.വി. അൻവർ കൊള്ളാവുന്ന കാര്യം പറഞ്ഞാൽ സ്വീകരിക്കും. അൻവറിന്റെ പാർട്ടി ലീഗിന് വെല്ലുവിളിയല്ല. അൻവറിന്റേത് ധീരമായ നിലപാട്. അൻവർ അഴിമതിക്കാനരാണെന്ന് ഞങ്ങൾ പറഞ്ഞിട്ടില്ല. ധീരമായ പോരാട്ടമാണ് അൻവർ നടത്തുന്നത്. അദ്ദേഹം പാർട്ടി ഉണ്ടാക്കി യു.ഡി.എഫുമായി സഹകരണം തേടിയാൽ സ്വാഗതം ചെയ്യും- കെ.എം. ഷാജി പറഞ്ഞു.

മുഖ്യമന്ത്രിയുടെ ഓഫീസോ പി. ശശിയോ അജിത് കുമാറോ സുജിത് ദാസോ അല്ല യഥാർത്ഥ പ്രതി, അത് മുഖ്യമന്ത്രിയാണെന്നും അദ്ദേഹം രാജിവെക്കണമെന്നും കെ.എം. ഷാജി കോഴിക്കോട് വെച്ച് പറഞ്ഞു.

ശിവശങ്കറായിരുന്നു മുഖ്യമന്ത്രിയുടെ ആദ്യത്തെ കൂട്ടാളി. പിന്നെ പി. ശശി, എ.ഡി.ജി.പി. അജിത് കുമാർ, സുജിത് ദാസ്… ഇവരെ മാറ്റിയാൽ മറ്റൊരാൾ വരും. സി.പി.എമ്മിന്റെ അവസാന മുഖ്യമന്ത്രിയാകും പിണറായി വിജയൻ. മാറ്റേണ്ടത് മുഖ്യമന്ത്രിയെ ആണ്. എ.ഡി.ജി.പിയെ മാറ്റിയത് കൊണ്ട് മാത്ര കാര്യമില്ലെന്നും കെ.എം. ഷാജി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Back To Top