കാസര്‍ഗോഡ് 16 വയസുകാരി ഷവര്‍മ്മ കഴിച്ച് മരിച്ച കേസ്; ഭക്ഷണശാലകളില്‍ കര്‍ശന പരിശോധന നടത്തണമെന്ന് ഹൈക്കോടതി

തിരുവനന്തപുരം: സംസ്ഥാനത്ത് ഷവര്‍മ്മ വില്‍ക്കുന്ന ഭക്ഷണശാലകളില്‍ കര്‍ശന പരിശോധന നടത്തണമെന്ന് ഹൈക്കോടതി. ഭക്ഷണശാലകള്‍ ഭക്ഷ്യ സുരക്ഷാ നിയമങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കണമെന്നും ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്ത ഭക്ഷണശാലകളുടെ ലൈസന്‍സ് റദ്ദാക്കണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു.

ഭക്ഷണശാലകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും ഹൈക്കോടതി.2022ല്‍ കാസര്‍ഗോഡ് 16 വയസുകാരി ഷവര്‍മ്മ കഴിച്ച് മരിച്ച കേസിലാണ് ഹൈക്കോടതി നടപടി.
കേസിലെ നഷ്ടപരിഹാര ആവശ്യം ഉടന്‍ തീര്‍പ്പാക്കാനും വിചാരണക്കോടതിക്ക് ഹൈക്കോടതി നിർദ്ദേശം നൽകി.

Leave a Reply

Your email address will not be published. Required fields are marked *

Back To Top