കാസർകോട്: അർദ്ധരാത്രിയിലുണ്ടായ ബിഗ് റെയ്ഡിൽ, കർണാടകത്തിൽ നിന്നു കടത്തിക്കൊണ്ടുവന്ന 272 ലിറ്ററിലധികം മദ്യം കാസർകോട് എക്സൈസ് സംഘം പിടിച്ചെടുത്തു. ആരിക്കാടിയിൽ എക്സൈസ് എൻഫോഴ്‌സ്‌മെൻറ് ആൻഡ് ആൻറി നർക്കോട്ടിക്‌സ് സ്‌പെഷ്യൽ സ്ക്വാഡും കാസർകോട് എക്സൈസ് സർക്കിൾ ഓഫീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് മദ്യശേഖരം കണ്ടെടുത്തത്.
പ്രതിക്കാരൻ നിർത്താതെ പോയ ആൾട്ടോ കാറിനെ സംഘാംഗങ്ങൾ പിന്തുടർന്ന് ചൗക്കിയിൽ വെച്ച് സാഹസികമായി തടഞ്ഞുവച്ചെങ്കിലും ഡ്രൈവർ വാഹനം ഉപേക്ഷിച്ച് ഓടിപ്പോയി. ഇയാൾക്ക്തിരെ അന്വേഷണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു.
പരിശോധനകൾ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ പ്രമോദ് കുമാർ വിയുടെ നേതൃത്വത്തിലായിരുന്നു. പിടികൂടിയ മദ്യം, വാഹനം, മറ്റ് തൊണ്ടി സാധനങ്ങൾ എന്നിവയും അതുമായി ബന്ധപ്പെട്ട രേഖകളും കാസർകോട് റേഞ്ച് ഓഫീസിലേക്ക് കൈമാറി.
പരിശോധനയിലുൾപ്പെട്ട മറ്റ് ഉദ്യോഗസ്ഥർ:
എക്സൈസ് ഇൻസ്‌പെക്ടർ സുധീന്ദ്രൻ എം വി, പ്രിവന്റീവ് ഓഫീസർമാരായ പ്രജിത്ത് കെ ആർ, ജിതേന്ദ്രൻ കെ, സിവിൽ എക്സൈസ് ഓഫീസർമാരായ മഞ്ജുനാഥൻ വി, അതുൽ ടി വി, സോനു സെബാസ്റ്റ്യൻ, സിജിൻ സി, വനിത സിവിൽ എക്സൈസ് ഓഫീസർ റീന വി, ഡ്രൈവർ സത്യൻ കെ എന്നിവരാണ്.