എടനീർമഠത്തിലെ ചാതുർമാസാചരണത്തിന്റെ ഭാഗമായി അവതരിപ്പിക്കപ്പെടുന്ന കലാപരിപാടികളുടെ ഭാഗമായി നാട്യരത്നം കണ്ണൻ പാട്ടാളി സ്മാരക കഥകളി ട്രസ്റ്റുമായി സഹകരിച്ച് മഠം ഓഡിറ്റോറിയത്തിൽ വച്ച് കുചേലവൃത്തം കഥകളി അരങ്ങേറി. കുചേലനായി കോട്ടക്കൽ സുനിലും ശ്രീകൃഷ്ണനായി കോട്ടക്കൽ സി എം ഉണ്ണികൃഷ്ണനും അരങ്ങിലെത്തി
