ഇസ്രയേലിന്റെ ചാരനെന്ന് സംശയം: ഇറാന്റെ ഉന്നത സൈനിക മേധാവി വീട്ടുതടങ്കലിൽ

ഇറാന്റെ സൈനിക മേധാവി ഇസ്രയേൽ ചാര സംഘടനയായ മൊസാദിന്റെ ഏജന്റെന്ന് സംശയം. ഇറാൻ കുദ്‌സ് ഫോഴ്‌സിന്റെ കമാൻഡർ ഇസ്മയിൽ ക്വാനിയാണ് സംശയനിഴലിൽ. ഇദ്ദേഹത്തെ വീട്ടുതടങ്കലിലാക്കി ചോദ്യം ചെയ്ത് വരികയാണ്. അന്തരാഷ്ട്ര മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. ക്വാനിയെ ഈ മാസം നാല് മുതൽ കാണാനില്ലായിരുന്നു. ഇറാന്റെ സൈന്യത്തിൽ‌ പകുതിയിലധികം പേരും മൊസാദിന്റെ ഏജന്റുമാരുണ്ടെന്ന് മുൻ പ്രധാനമന്ത്രി മുന്നറിയിപ്പ് നൽകിയിരുന്നു.

ഇസ്രയേൽ വ്യോമാക്രമണത്തിൽ ഹിസ്ബുള്ള നേതാവ് സയ്യിദ് ഹസൻ നസ്‌റല്ല കൊല്ലപ്പെട്ടതിന് ശേഷം ലെബനനിലേക്ക് പോയ ഇറാൻ്റെ ഖുദ്‌സ് ഫോഴ്‌സ് കമാൻഡർ എസ്മയിൽ ഖാനിയെ പിന്നീട് വിവരം ലഭിച്ചിട്ടില്ല. അന്തരാഷ്ട്ര മാധ്യമമായ ദി സൺ റിപ്പോർട്ട് ചെയ്തതനുസരിച്ച്, ഹിസ്ബുള്ളയുടെ ഹാഷിം സഫീദ്ദീനോടൊപ്പം ഇസ്മായിൽ ക്വാനി ഒരു ബങ്കർ സ്‌ഫോടനത്തിൽ മരിച്ചതായാണ് ആദ്യം കരുതിയിരുന്നത്. എന്നാൽ പിന്നീട് ക്വാനി ഹാഷിം സഫീദ്ദീനെ കണ്ടിട്ടില്ലെന്ന് സ്ഥിരീകരിച്ചു.

ഹാഷിം സഫീദ്ദീനെ ലക്ഷ്യമിട്ടുള്ള ആക്രമണത്തിന് മുൻപ് ക്വാനി ബെയ്‌റൂട്ടിൻ്റെ തെക്കൻ പ്രാന്തപ്രദേശമായ ദഹിയെയിലായിരുന്നു. ആ സമയത്ത് ക്വാ സഫീദ്ദീനെ കണ്ടിരുന്നില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ക്വാനി വീട്ടുതടങ്കലിലാണെന്നും ഇസ്രയേൽ ചാരനാണെന്ന സംശയത്തിൽ ചോദ്യം ചെയ്ൽ നടക്കുകയാണെന്നുമാണ് ഇപ്പോൾ പുറത്തുവരുന്ന വാർത്ത.

നസ്‌റല്ലയുടെ മരണവുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണമാണ് ക്വാനിയിലേക്കെത്തിയത്. 2020 ജനുവരിയിൽ യുഎസ് ഖാസിം സുലൈമാനിയെ കൊലപ്പെടുത്തിയതിന് ശേഷമാണ് ക്വാനി ഖുദ്‌സ് ഫോഴ്‌സിൻ്റെ കമാൻഡർ ഏറ്റെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *

Back To Top