രാജ്യത്തെ ആദ്യ 24×7 ഓൺലൈൻ കോടതി കൊല്ലത്ത്; കക്ഷിയും വക്കീലും കോടതിയിൽ ഹാജരാകേണ്ട

കക്ഷിയും വക്കീലും കോടതിയിൽ ഹാജരാകാതെ തന്നെ ഇനി കേസുകൾ തീർപ്പാക്കാം. രാജ്യത്തെ ആദ്യ 24×7 ഓൺലൈൻ കോടതി കൊല്ലത്ത് ബുധനാഴ്ച മുതൽ പ്രവർത്തനം ആരംഭിക്കും. കേസുകൾ പേപ്പറിൽ ഫയൽ ചെയ്യുന്നതിന് പകരം ഓൺലൈനായി വെബ്സൈറ്റിൽ നിശ്ചിത ഫോറം സമർപ്പിച്ചാണ് പുതിയ കോടതിയിൽ കേസ് ഫയൽ ചെയ്യുന്നത്. കേസിന്റെ എല്ലാ നടപടിക്രമങ്ങളും ഓൺലൈനായയാണ് നടക്കുക. കേസിന്റെ നടപടികൾ ആർക്കുവേണമെങ്കിലും പരിശോധിക്കാനും സംവിധാനമുണ്ട്.

കൊല്ലത്തെ മൂന്ന് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതികളിലും ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതികളിലും നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് നിയമപ്രകാരം ഫയൽ ചെയ്യേണ്ട ചെക്ക് മുടങ്ങിയ കേസുകളാണ് പുതിയ ഓൺലൈൻ കോടതിയിൽ പരിഗണിക്കുന്നത്. ഒരു മജിസ്ട്രേറ്റും മൂന്ന് ജീവനക്കാരും ആണ് കോടതിയിൽ ഉണ്ടാവുക. കക്ഷികൾക്കും അഭിഭാഷകർക്കും ഓൺലൈൻ വഴി കോടതി നടപടിക്രമങ്ങളിൽ പങ്കെടുക്കാം .

24 മണിക്കൂറും എവിടെയിരുന്നു ഏതു സമയത്തും കേസ് ഫയൽ ചെയ്യാനും കോടതി സംവിധാനത്തിൽ ഓൺലൈനായി പ്രവേശിക്കാനും ആകും എന്നതാണ് ഇതിൻറെ പ്രധാന നേട്ടം. പ്രതികൾക്കുള്ള സമൻസ് അതത് പോലീസ് സ്റ്റേഷനുകളിൽ ഓൺലൈൻ ആയി അയക്കും. ജാമ്യ അപേക്ഷ ഓൺലൈനായി ഫയൽ ചെയ്ത്ജാമ്യം എടുക്കാനാകും. ഇതിനുള്ള രേഖകൾ അപ്ലോഡ് ചെയ്തണം. കോടതി ഫീസ് ഈ പെയ്മെൻറ് വഴി അടയ്ക്കാം.

Leave a Reply

Your email address will not be published. Required fields are marked *

Back To Top