ആശയും സജനയും ലോകകപ്പ്‌ ടീമില്‍; ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ വനിതാ ടീമിനെ പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: ഒക്ടോബറില്‍ യു.എ.ഇ.യില്‍ നടക്കുന്ന വനിതാ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ഹര്‍മന്‍പ്രീത് കൗര്‍ നയിക്കുന്ന ടീമില്‍ രണ്ട് മലയാളി താരങ്ങളുണ്ട്. തിരുവനന്തപുരം സ്വദേശിയായ ആശ ശോഭന, വയനാട് സ്വദേശിയായ സജന സജീവന്‍ എന്നിവരാണ് പതിനഞ്ചംഗ സ്‌ക്വാഡില്‍ ഉള്‍പ്പെട്ടത്.

സ്മൃതി മന്ദാനയാണ് വൈസ്‌ക്യാപ്റ്റന്‍. ഷഫാലി വര്‍മയ്‌ക്കൊപ്പം സ്മൃതിയായിരിക്കും ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുക. പരിക്കേറ്റ് വിശ്രമത്തില്‍ കഴിയുന്ന യസ്തിക ഭാട്യ, ശ്രേയങ്ക പാട്ടീല്‍ എന്നിവരും ടീമില്‍ ഇടം നേടിയിട്ടുണ്ട്. ഫിറ്റ്‌നസിന്റെ അടിസ്ഥാനത്തിലായിരിക്കും ഇവര്‍ക്ക് പ്ലെയിങ് ഇലവനില്‍ സെലക്ഷന്‍ ലഭിക്കുക. മൂന്ന് ട്രാവലിങ് റിസര്‍വുകളെയും രണ്ട് നോണ്‍ ട്രാവലിങ് റിസര്‍വുകളെയും സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ടീം സ്‌ക്വാഡ്: ഹര്‍മന്‍പ്രീത് കൗര്‍ (ക്യാപ്റ്റന്‍), സ്മൃതി മന്ദാന (വൈസ് ക്യാപ്റ്റന്‍), ഷഫാലി വര്‍മ, ദീപ്തി ശര്‍മ, ജെമീമ റോഡ്രിഗസ്, റിച്ച ഘോഷ് (വിക്കറ്റ് കീപ്പര്‍), യസ്തിക ഭാട്യ (വിക്കറ്റ് കീപ്പര്‍), പൂജ വസ്ത്രകാര്‍, അരുന്ധതി റെഡ്ഢി, രേണുക സിങ്, ദയാലന്‍ ഹേമലത, ആശ ശോഭന, രാധ യാദവ്, ശ്രേയങ്ക പാട്ടീല്‍, സജന സജീവന്‍.
ട്രാവലിങ് റിസര്‍വ്‌സ്: ഉമ ഛേത്രി (വിക്കറ്റ് കീപ്പര്‍), തനുജ കന്‍വര്‍, സൈമ താക്കോര്‍.
നോണ്‍ ട്രാവലിങ് റിസര്‍വ്‌സ്: രഘ്‌വി ബിസ്റ്റ്, പ്രിയ മിശ്ര.

Leave a Reply

Your email address will not be published. Required fields are marked *

Back To Top