പാലക്കാട്: ബാംഗ്ലൂരിൽ നിന്ന് എറണാകുളത്തേക്ക് വരുന്ന സ്വകാര്യ ബസിൽ കഞ്ചാവ് കടത്തിയ യുവാവിനെ എക്‌സൈസ് സംഘം വാളയാറിൽ പിടികൂടി. മലപ്പുറം തിരൂർ സ്വദേശി അരുൺ സി.പി.യുടെ കൈവശം ഉണ്ടായിരുന്ന ഏഴ് കിലോഗ്രാം കഞ്ചാവാണ് കണ്ടെത്തിയത്.
വാളയാറിലെ എക്‌സൈസ് ചെക്ക് പോസ്റ്റിൽ നടത്തിയ സാധാരണ പരിശോധനക്കിടെയാണ് സംഭവമുണ്ടായത്. ബസ്സിൽ യാത്ര ചെയ്ത യുവാവിന്റെ ചലനങ്ങളിൽ സംശയം തോന്നിയ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്.
പ്രതിയെ എക്‌സൈസ് സംഘം കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയായാണ്. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.