കെ.സുധാകരനെ മാറ്റുന്നുവെന്ന പ്രചാരണത്തിൽ ഹൈക്കമാൻഡിന് അതൃപ്തി

കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് കെ സുധാകരനെ മാറ്റുന്നുവെന്ന പ്രചാരണത്തിൽ ഹൈക്കമാൻഡിന് അതൃപ്തി. നിലവിൽ നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി കെപിസിസി ഭാരവാഹികളുടെയും DCC അധ്യക്ഷൻമാരുടെയും പുനഃസംഘടന മാത്രമെ ഉണ്ടാകൂ. ഇതിന്റെ പ്രാഥമിക ചർച്ചകൾ ഡൽഹിയിൽ ആരംഭിച്ചു.

കെപിസിസി പ്രസിഡന്റ സ്ഥാനത്തുനിന്ന് കെ സുധാകരനെ മാറ്റേണ്ടതായുള്ള രാഷ്ട്രീയ സാഹചര്യം
നിലവിൽ കേരളത്തിൽ ഇല്ലെന്നാണ് ഹൈക്കമാൻഡിന്റെയും കോൺഗ്രസിലെ ഒരു വിഭാഗം മുതിർന്ന നേതാക്കളുടെയും നിലപാട്. ഇപ്പോൾ പുറത്തുവരുന്ന വാർത്തകൾ മാധ്യമസൃഷ്ടിയാണെന്നും അതിനെ പൂർണ്ണമായും അവഗണിക്കാനുമാണ് കോൺഗ്രസ്സ് തീരുമാനം. എന്നാൽ നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി കെപിസിസി, ഡിസിസി പുനഃസംഘടനഉടൻ ഉണ്ടാകും.ഇതിന്റെ പ്രാഥമിക ചർച്ചകൾ ഡൽഹിയിൽ ആരംഭിച്ചു.

അടുത്തദിവസം പ്രതിപക്ഷ നേതാവ് VD സതീശൻ ഇതുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് ഡൽഹിയിലെത്തും.യുവാക്കൾക്കും വനിതകൾക്കും കൂടുതൽ പരിഗണന നൽകും. മികവ് പുലർത്താത്ത ഡിസിസി അധ്യക്ഷന്മാരെ മാറ്റും. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ് മുൻഷി ഇതുമായി ബന്ധപ്പെട്ട പ്രാഥമിക റിപ്പോട്ട് ഹൈക്കമാൻ്റിന് നൽകിയെന്നാണ് സൂചന.

Leave a Reply

Your email address will not be published. Required fields are marked *

Back To Top