ഹേമന്ദ് സോറന്റെ സത്യപ്രതിജ്ഞ ചൊവ്വാഴ്ച; രാഹുൽഗാന്ധി, കെജ്രിവാൾ തുടങ്ങിയ നേതാക്കളുടെ വൻനിര

റാഞ്ചി: ഝാര്‍ഖണ്ഡ് മുഖ്യമന്ത്രിയായി ഝാര്‍ഖണ്ഡ് മുക്തിമോര്‍ച്ച (ജെ.എം.എം) നേതാവ് ഹേമന്ദ് സോറന്‍ ചൊവ്വാഴ്ച സത്യപ്രതിജ്ഞ ചെയ്യും. ഇത് നാലാംതവണയാണ് ഹേമന്ദ് സോറന്‍ ഝാര്‍ഖണ്ഡിന്റെ മുഖ്യമന്ത്രിയാകുന്നത്.

ഇന്ത്യ സഖ്യത്തിലെ പ്രമുഖ നേതാക്കളായ രാഹുല്‍ഗാന്ധി, അരവിന്ദ് കെജ്രിവാള്‍ തുടങ്ങിയവര്‍ 26-ന് നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തേക്കും. ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് തുടങ്ങിയവര്‍ക്കും ചടങ്ങിലേക്ക് ക്ഷണമുണ്ട്.

ജെ.എം.എം. മന്ത്രിമാര്‍ക്ക് പുറമേ കോണ്‍ഗ്രസില്‍നിന്ന് ആറുപേരും ആര്‍.ജെ.ഡി.യില്‍നിന്ന് നാലുപേരും മന്ത്രിസഭയില്‍ അംഗങ്ങളായേക്കുമെന്നാണ് സൂചന.

ആകെയുള്ള 81 സീറ്റില്‍ 56 സീറ്റുകള്‍ നേടിയാണ് ഹേമന്ദ് സോറന്റെ നേതൃത്വത്തില്‍ ഇന്ത്യ സഖ്യം ഝാര്‍ഖണ്ഡില്‍ ഭരണത്തുടര്‍ച്ച നേടിയത്. ജെ.എം.എം. 34 സീറ്റുകളില്‍ വിജയിച്ചപ്പോള്‍ സഖ്യകക്ഷികളായ കോണ്‍ഗ്രസ് 16 സീറ്റും ആര്‍.ജെ.ഡി. നാല് സീറ്റുകളും നേടി. ബി.ജെ.പി.യുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എ. സഖ്യം 24 സീറ്റുകളിലൊതുങ്ങി.

Leave a Reply

Your email address will not be published. Required fields are marked *

Back To Top