നിയമ നടപടിക്കും ഹേമ കമ്മിറ്റി ശുപാർശ, സ്ത്രീത്വത്തെ അപമാനിച്ചതിന് കേസെടുക്കാം, വിദേശ ഷോയിലും ലൈംഗിക ചൂഷണം

തിരുവനന്തപുരം : ഹേമ കമ്മിറ്റി റിപ്പോർട്ടിൽ നിയമ നടപടിക്കും ശുപാർശ. സ്ത്രീത്വത്തെ അപമാനിച്ചതിന് ആരോപണ വിധേയർക്കെതിരെ കേസ് എടുക്കാമെന്നാണ് റിപ്പോർട്ടിലെ ശുപാർശ. ഐപിസി 354 പ്രകാരം കേസ് എടുക്കാമെന്ന പരാമർശം സ്വകാര്യത കണക്കിലെടുത്ത്  പുറത്ത് വിടാതിരുന്ന ഭാഗത്താണുളളത്. വിദേശ ഷോകളുടെ പേരിലും നടികൾക്ക് നേരെ ലൈംഗിക ചൂഷണമുണ്ടായെന്നും ഹേമാ കമ്മിറ്റിക്ക് മുന്നാകെ നടികൾ മൊഴി നൽകിയിട്ടുണ്ട്. 

മലയാള സിനിമയിൽ സ്ത്രീകൾ അതിക്രൂരമായി ലൈംഗിക ചൂഷണത്തിനും വിവേചനത്തിനും
ഇരയാകുന്നതിന്റെ നടുക്കുന്ന വിവരങ്ങളാണ് പുറത്ത് വന്ന ഹേമ കമ്മിറ്റി റിപ്പോർട്ടിലുളളത്. 
മലയാള സിനിമ അടക്കി വാഴുന്നത് ക്രിമിനലുകളും വൻകിട മാഫിയകളുമാണ്. അവസരം കിട്ടാനും സിനിമയിൽ നില നിന്നു പോകാനും ലൈംഗിക താത്പര്യങ്ങൾക്ക് സ്ത്രീകൾ വഴങ്ങേണ്ടി വരുന്നു. ചൂഷകരെ സംരക്ഷിക്കാൻ മലയാള സിനിമയിൽ പവർ ടീം ഉണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. 

Leave a Reply

Your email address will not be published. Required fields are marked *

Back To Top