ഉളിയത്തടുക്ക : ഒക്ടോബർ മാസം ലോകസ്തനാർബുദ ബോധവത്കരണവും നവംബർ മാസം ലോക ആന്റിബയോട്ടിക് റെസിസ്റ്റൻസ് ബോധവത്കരണം മാസമായി ആചരിക്കുന്നതിന്റെ ഭാഗമായി ഹീൽ ഫാർമസി ഉളിയത്തടുക്കയിൽ സ്തനാർബുദo,ആന്റിബയോട്ടിക് റെസിസ്റ്റൻസ് ബോധവത്കരണ പ്രചാരണത്തിന് തുടക്കം. പരിപാടിയുടെ ഉദ്ഘാടനം അരുൺ രാമചന്ദ്രൻ (അസോസിയേറ്റ് പ്രൊഫസർ , ഫർമസിയൂട്ടിക്കൽ കെമിസ്ട്രി ,മാലിക് ദീനാർ കോളേജ് ഓഫ് ഫാർമസി,കാസറഗോഡ് ) നിർവഹിച്ചു. ശരത്ത് ലാൽ (അസോസിയേറ്റ് പ്രൊഫസർ ,മാലിക് ദീനാർ കോളേജ് ഓഫ് ഫാർമസി,കാസറഗോഡ്) ഫാർമസി മാനേജർ ഹകീം പെരുമ്പള, ഫാർമസിസ്റ്റ് ഹസ്നത് , ഫാർമസി അസിസ്റ്റന്റ് ഷമീമുദ്ധീൻ ഉളിയത്തടുക്ക ,ഷാഫി പട്ല,മുർഷിദ സുൽത്താന, തഹസിയ അൻസാർ തുടങ്ങിയവർ സംബന്ധിച്ചു. പരിപാടിയുടെ ഭാഗമായി സ്തനാർബുദം ആന്റിബയോട്ടിക് റെസിസ്റ്റൻസ് ബോധവത്കരണ ലഘുലേഖകൾ വിതരണം ചെയ്തു.

👍🏻